വെള്ളിമൂങ്ങ, ഞാനടുത്ത കാലത്ത് നന്നായി ആസ്വദിച്ച സിനിമ: ജോയ് മാത്യു
അടുത്തിടെ ഇറങ്ങിയതില്‍ ഏറ്റവും മികച്ച ചിത്രമേതെന്ന് ചോദിച്ചാല്‍ 'വെള്ളിമൂങ്ങ' കണ്ടവരാരും മറ്റൊരു പേര് പറയില്ലെന്ന് തന്നെയാണ് വിശ്വാസം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ മികച്ചത്. അതില്‍ കൂടുതല്‍ ഒരുവാക്കോ കുറഞ്ഞ ഒരു വാക്കോ ചിത്രത്തിന് അനിയോജ്യമല്ല.
സിനിമ കണ്ടിറങ്ങിയ സംവിധായകനും നടനുമായ ജോയ് മാത്യുവിനും ഇത് തന്നെയാണ് പറയാനുള്ളത്. ഞാനടുത്ത കാലത്ത് ആസ്വദിച്ച മികച്ച ചിത്രമാണെന്നാണ് ജോയ് മാത്യു വെള്ളിമൂങ്ങയെ കുറിച്ച് പറഞ്ഞത്. ചിത്രം കണ്ടിട്ട് ജോയ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

ഞാന്‍ അഭിനയിച്ചില്ലെങ്കിലെന്താ നല്ലത് കണ്ടാല്‍ അത് നല്ലതെന്ന് പറഞ്ഞില്ലെങ്കില്‍ ഞാന്‍ ശരിയല്ലെന്നാണര്‍ത്ഥം എന്ന് പറഞ്ഞുകൊണ്ടാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. വെള്ളിമൂങ്ങ ഞാന്‍ അടുത്തകാലത്ത് നന്നായി ആസ്വദിച്ച സിനിമയാണെന്ന് അദ്ദേഹം പറഞ്ഞു.
വലിയ ജാടകളില്ലാതെ, വളിപ്പുകളില്ലാതെ, അതിശയോക്തികളില്ലാതെ, എടുത്ത ഒരു നല്ല സിനിമയാണ് വെള്ളിമൂങ്ങ. ഇത്തരം സിനിമകള്‍ പ്രോത്സാഹിപ്പിക്കേണ്ടത് പ്രേക്ഷകരാണ്. ബിജു മേനോന്റെ അയത്‌ന ലളിതമായ അഭിനയം, അജു, ടിനി ടോം, ഷാജോണ്‍, സിദ്ദിക്ക്, സുനില്‍ സുഗത തുടങ്ങി എല്ലാ അഭിനേതാക്കളും നമ്മെ ചിരിപ്പിച്ച് കൊണ്ടേ ഇരിക്കുന്നു. അതും ചിരിക്കാന്‍ ബുദ്ധി മുട്ടുള്ള ഈ കാലത്ത്. വെള്ളിമൂങ്ങ ഒരു ക്ലീന്‍ എന്റര്‍ടൈന്‍മെന്റാണെന്ന് പറഞ്ഞുകൊണ്ടാണ് ജോയ് മാത്യുവിന്റെ പോസ്റ്റ് അവസാനിക്കുന്നത്.


Click it and Unblock the Notifications











