»   » പത്താം ക്ലാസുകാരി സമ്മാനിച്ചതാണ് ജിമ്മിക്കി കമ്മല്‍ പാട്ടിന്റെ ആദ്യ നാല് വരികള്‍! ആരാണെന്ന് അറിയണോ?

പത്താം ക്ലാസുകാരി സമ്മാനിച്ചതാണ് ജിമ്മിക്കി കമ്മല്‍ പാട്ടിന്റെ ആദ്യ നാല് വരികള്‍! ആരാണെന്ന് അറിയണോ?

Posted By: Teresa John
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം എന്ന സിനിമയെക്കാള്‍ ഹിറ്റായത് ചിത്രത്തിലെ പാട്ടാണ്. നിലവില്‍ ഉണ്ടായിരുന്ന പല റെക്കോര്‍ഡുകളും കരസ്ഥമാക്കിയായിരിക്കുകയാണ് 'എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയി' എന്ന തുടങ്ങുന്ന പാട്ട്. അനില്‍ പനച്ചൂരാനായിരുന്നു പാട്ടിന്റെ വരികളെഴുതിയിരുന്നത്.

'ലൈംഗിക ബന്ധത്തിനിടെ കങ്കണ റാണവത് ശബ്ദമുണ്ടാക്കി'! ഒറ്റയടിക്ക് ഒഴിവാക്കിയത് പത്ത് രംഗങ്ങള്‍!!

എന്നാല്‍ അതിന്റെ ആദ്യത്തെ നാല് വരി എഴുതിയത് അനില്‍ പനച്ചൂരാന്‍ അല്ലൊന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. വെളിപാടിന്റെ പുസ്തകത്തിന് വേണ്ടി കഥയൊരുക്കിയ ബെന്നി പി നായരമ്പലത്തിന്റെ പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍ സൂസന്നയാണ് ഈ പാട്ട് സിനിമയിലേക്കെത്തിച്ചത്. ഞാറയ്ക്കല്‍ പെരുമ്പള്ളിയിലെ സ്‌ക്ൂളില്‍ പഠിക്കുന്ന സൂസന്ന കൂട്ടുകാര്‍ പാടി നടക്കുന്ന പാട്ട് പിതാവിന് മുന്നിലെത്തിക്കുകയായിരുന്നു.

jimikki-kammal

തുടക്കം ചെണ്ടയുടെ താളത്തില്‍ തുടങ്ങുന്ന പാട്ട്‌ബെന്നിയ്ക്ക് ഇഷ്ടപ്പെട്ടതോടെ സംവിധായകനെ വിവരം അറിയിക്കുകയായിരുന്നു. ഇതേ പാട്ട് ലാല്‍ ജോസിന്റെ മകളും സ്‌കൂളില്‍ നിന്നും കേട്ടതായി പറഞ്ഞതോടെ മറ്റൊന്നും ആലോചിക്കാതെ സിനിമയിലെ പാട്ടിലേക്ക് ഈ വരികളും കൂടി ചേര്‍ക്കുകയായിരുന്നു. ബാക്കി വരികളാണ് അനില്‍ പനച്ചൂരാന്‍ തയ്യാറാക്കിയിരുന്നത്.

ഉദ്ഘാടനത്തിന് പോയ ജയറാമിന്റെ മുണ്ട് ആരോ അടിച്ചുമാറ്റി!കാമുകിയായിരുന്ന പാര്‍വതിയുടെ ചോദ്യം ഇങ്ങനെ

ക്യാമ്പസ് പശ്ചാതലത്തില്‍ ഒരുക്കിയ സിനിമയിലെ ഈ ഗാനരംഗവും കോളേജിലെ മത്സരങ്ങള്‍ക്ക് പ്രധാന്യം കൊടുത്തവയായിരുന്നു. ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ഒപ്പം വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ് പാട്ട് പാടിയത്.

English summary
The first four lines of the Jimmy the earliest song presented by a class 10th student!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam