ആമയുടെയും മുയലിന്റെയും കഥ പറഞ്ഞ് 'രാജാധിരാജ'യിലെ പാട്ട്
'മുന്നറിയിപ്പി'ന് ശേഷം വരുന്ന മമ്മൂട്ടിയുടെ 'രാജാധിരാജ'യ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചത്രത്തിന്റെ ട്രെയിലറും പോസ്റ്ററുകള്‍ നല്‍കുന്നത് അത്തരമൊരു പ്രതീക്ഷ തന്നെയാണ്. ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി
ആമയും മുയലും പന്തയം വച്ച കഥയാണ് പാട്ട്. ശേഖരന്‍ കുട്ടിയുടെ(മമ്മൂട്ടി) സന്തോഷകരമായ കുടുംബത്തിന്റെ ദൃശ്യങ്ങളാണ് പാട്ടിലുള്ളത്. മമ്മൂട്ടിയും റായി ലക്ഷമിയും മകളുടെ വേഷത്തിലെത്തുന്ന കുട്ടിയുമാണ് ഗനരംഗത്തുള്ളത്. കാര്‍ത്തിക് രാജാണ് ചിത്രത്തിലെ പാട്ടൊരുക്കിയത്. ഹരി നാരായണന്റെയാണ് വരികള്‍.

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിനു കഥയും തിരക്കഥയും എഴുതുന്നത് സിബികെ തോമസ് ഉദയ് കൃഷ്ണ ടീം ആണ്. സിദ്ദീഖ്, ജോയ് മാത്യു, ഭീമന്‍ രഘു എന്നിവര്‍ക്കപ്പം ബോളിവുഡില്‍ നിന്നുള്ള മുകേഷ് ഖന്നനയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഉണ്ണിമുകുന്ദന്‍ അതിഥി താരമായി എത്തുന്നുണ്ട്.
ഷംന കാസിമിന്റെ ഐറ്റം ഡാന്‍സുമുണ്ട്. കോമഡിയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ത്രില്ലറാണീ ചിത്രം. ഹൈവേയുടെ ഓരത്തുള്ള പെട്രോള്‍ പമ്പിലെ മാനേജരായ ശേഖരന്‍കുട്ടി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അയാളുടെ ഭാര്യയായിട്ടാണ് റായി ലക്ഷ്മി അഭിനയിക്കുന്നത്. ലക്ഷ്മി റായി പേരുമാറ്റിയ ശേഷം ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്.


Click it and Unblock the Notifications











