ഗ്യാങ്സ്റ്ററിന്റെ പോസ്റ്റര്‍ വന്നു
മമ്മൂട്ടി-ആഷിക് അബു ചിത്രം ഗ്യാങ്‌സ്റ്ററിന്റെ അദ്യ പോസ്റ്റര്‍ എത്തി. 2014ല്‍ ഏറ്റവും പ്രതീക്ഷകളുയര്‍ത്തുന്ന മമ്മൂട്ടിച്ചിത്രങ്ങളില്‍ ഒന്നാണിത്. ഏറെനാളുകള്‍ക്ക് മുമ്പേ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ജോലികള്‍ ആരംഭിച്ചുകഴിഞ്ഞു.
പ്രെയ്‌സ് ദി ലോര്‍ഡ് എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞാലുടന്‍ മമ്മൂട്ടി ഗ്യാങ്സ്റ്ററിന്റെ സെറ്റില്‍ ജോയിന്‍ ചെയ്യും. മമ്മൂട്ടി അധോലോകനായകനായി എത്തുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കാസര്‍ക്കോട്, മംഗലാപുരം എന്നിവിടങ്ങളാണ്. മമ്മൂട്ടി അഞ്ചു വ്യത്യസ്തമായ ഗറ്റപ്പുകളിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

വന്‍ ബജറ്റിലൊരുക്കുന്ന ചിത്രം അടുത്തകാലത്തായി ഇറങ്ങിയ ആഷിക് അബു ചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായിരിക്കും. നേരത്തേ ചിത്രത്തില്‍ തമിഴ്താരം വിജയ് അതിഥി താരമായി എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വിജയ് തന്നെ ഇക്കാര്യം പിന്നീട് നിഷേധിച്ചു. പിന്നീടുവന്ന വാര്‍ത്ത ചിത്രത്തില്‍ അജിത്ത് മമ്മുട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്നുണ്ടെന്നായിരുന്നു. ഇക്കാര്യത്തില്‍ ഇതേവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ചിത്രത്തിലെ നായികയുള്‍പ്പെടെയുള്ള താരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. നേരത്തേ റിമ കല്ലിങ്കലായിരിക്കും നായികയായി എത്തുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ നൈല ഉഷയുടെ പേരാണ് പറഞ്ഞുകേള്‍ക്കുന്നത്. എന്തായാലും ജനുവരി 27 മുതല്‍ ഗ്യാങ്സ്റ്ററിന്റെ ചിത്രീകരണം തുടങ്ങും.


Click it and Unblock the Notifications











