പുലിമുരുകന്റെ ഈ റെക്കോര്‍ഡുകള്‍ ഗ്രേറ്റ് ഫാദറിന് മുന്നില്‍ പഴങ്കഥ!!! ഡേവിഡ് നൈനാന്‍ കുതിക്കുന്നു!!!
മമ്മുട്ടി ചിത്രം ദ ഗ്രേറ്റ് ഫാദര്‍ പുലിമുരുകന്റെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തേക്കും. ആദ്യ ദിനകളക്ഷന്‍ റെക്കോര്‍ഡ് ഇപ്പോള്‍ ഗ്രേറ്റ് ഫാദറിന്റെ പേരിലാണ്.
മലയാള സിനിമയിലെ ഒട്ടനവധി റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കിയ ചിത്രമാണ് മോഹന്‍ലാലിന്റെ പുലിമുരുകന്‍. മോഹന്‍ലാലിനെ നായകനാക്കി വൈശാകഖ് ഒരുക്കിയ ചിത്രം മലയാളത്തിലെ ആദ്യ നൂറ് കോടിയും 150 കോടിയും സ്വന്തം പേരിലാക്കി.
മമ്മുട്ടി നായകനായി എത്തിയ ദ ഗ്രേറ്റ് ഫാദര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു. മലയാളത്തിലെ ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍ എന്ന പുലിമുരുകന്റെ റെക്കോര്‍ഡ് തകര്‍ത്തുകൊണ്ടായിരുന്നു ഗ്രേറ്റ് ഫാദര്‍ വരവറിയിച്ചത്. പുലിമുരുകന്റെ മറ്റ് റെക്കോര്‍ഡുകളും ഗ്രേറ്റ് ഫാദര്‍ തകര്‍ക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍ സ്വന്തമാക്കിക്കൊണ്ടായിരുന്നു പുലിമുരുകന്‍ ജൈത്രയാത്ര തുടങ്ങിയത്. 4.08 കോടിയായിരുന്നു പുലിമുരുകന്റെ ആദ്യ ദിന കളക്ഷന്‍. ഇത് മറികടന്ന ഗ്രേറ്റ് ഫാദര്‍ 4.31 കോടി രൂപ നേടി.

മലയാളത്തിലെ ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍ എന്ന റെക്കോര്‍ഡ് മാത്രമല്ല ദ ഗ്രേറ്റ് ഫാദര്‍ മറികടന്നത്. കേരളത്തിലെ ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍ നേടിയ രജനികാന്തിന്റെ കബാലിയേയും മമ്മുട്ടി ചിത്രം മറികടന്നു. 4.20 കോടിയായിരുന്നു കബാലിയുടെ കേരളത്തിലെ ആദ്യ ദിന കളക്ഷന്‍.

അതിവേഗം പത്ത് കോടി നേടിയെന്ന പുലിമുരുകന്റെ റെക്കോര്‍ഡും ഇനി ഗ്രേറ്റ് ഫാദറിന് സ്വന്തം. പുലിമുരുകന്‍ മൂന്ന് ദിനം കൊണ്ട് നേടിയ റെക്കോര്‍ഡ് ഗ്രേറ്റ് ഫാദര്‍ ആദ്യ രണ്ട് ദിനം കൊണ്ടുതന്നെ മറികടന്നു.

ആഴ്ചയുടെ അവസാനം പുലിമുരുകന്‍ നേടിയത് 12.5 കോടിയായിരുന്നു. മൂന്ന് ദിവസം കൊണ്ടായിരുന്നു പുലിമുരുകന്‍ നേട്ടം സ്വന്തമാക്കിയത്. എന്നാല്‍ രണ്ട് ദിവസം കൊണ്ട് 10 കോടി നേടിയ ഗ്രേറ്റ് ഫാദറിന് മുന്നില്‍ ഈ നേട്ടവും പഴങ്കഥയാകും.

ആദ്യ വാരം പുലിമുരുകന്‍ നേടിത് 30 കോടി രൂപയായിരുന്നു. അതിവേഗം 30 കോടി നേടുന്ന ചിത്രമായിരുന്നു പുലിമുരുകന്‍. ഇപ്പോള്‍ തുടരുന്ന നില തുടര്‍ന്നാല്‍ ആദ്യ ആഴ്ച 30 കോടിക്ക് മുകളില്‍ നേടാന്‍ ഗ്രേറ്റ് ഫാദറിന് സാധിക്കുമെന്നാണ് കണക്കാക്കുന്നത്.

അതിവേഗം അമ്പത് കോടി ക്ലബിലെത്തുന്ന ചിത്രമായിരുന്നു പുലിമുരുകന്‍. പുലിമുരുകനെ കൂടാതെ മോഹന്‍ലാല്‍ ചിത്രങ്ങളായ ദൃശ്യവും ഒപ്പവും 50 കോടി കളക്ഷന്‍ നേടിയിരുന്നു. എന്നാല്‍ പുലിമുരുകന്റെ ഈ റെക്കോര്‍ഡും ഗ്രേറ്റ് ഫാദറിന് മുന്നില്‍ തകരുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. മമ്മുട്ടിയുടെ ആദ്യ അമ്പത് കോടി ചിത്രമായും ഗ്രേറ്റ് ഫാദര്‍ മാറും.

ആദ്യ ദിനകളക്ഷനുകളിലെ ഫാന്‍സിന്റെ തിരക്ക് കഴിഞ്ഞാല്‍ പിന്നീട് സിനിമകളുടെ കളക്ഷന്‍ നിയന്ത്രിക്കുന്നത് കുടുംബ പ്രേക്ഷകരാണ്. അക്കാര്യത്തിലും ഗ്രേറ്റ് ഫാദറിന് ആശ്വസിക്കാം. ചിത്രത്തെ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

തട്ടുപൊളിപ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ മാത്രമുള്ള ഒരു പവര്‍ പാക്ക് ആക്ഷന്‍ ചിത്രമല്ല ഗ്രേറ്റ് ഫാദര്‍. ശക്തമായ കുടുംബകഥ പറയുന്ന ചിത്രമായാണ് നവാഗതനായ ഹനീഫ് അദേനി ദ ഗ്രേറ്റ് ഫാദര്‍ ഒരുക്കിയിരിക്കുന്നത്. ഡേവിഡ് നൈനാന്‍ എന്ന ബില്‍ഡറുടെ വേഷത്തിലാണ് മമ്മുട്ടി എത്തുന്നത്.

ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആര്യ ചിത്രത്തില്‍ ശക്തമായ വില്ലന്‍ വേഷം അവതരിപ്പിക്കുകയും ചെയ്യുന്നു. മമ്മുട്ടിയുടെ ഭാര്യയായി സ്‌നേഹയും മകളായി ബേബി അനിഘയും അഭിനയിക്കുന്നു.


Click it and Unblock the Notifications











