»   » മമ്മൂട്ടി മാത്രമല്ല സഹതാരങ്ങളും കിടുവാണ്, ഗ്രേറ്റ് ഫാദര്‍ മോഷന്‍ പോസ്റ്റര്‍ ഇറങ്ങാന്‍ നിമിഷങ്ങള്‍

മമ്മൂട്ടി മാത്രമല്ല സഹതാരങ്ങളും കിടുവാണ്, ഗ്രേറ്റ് ഫാദര്‍ മോഷന്‍ പോസ്റ്റര്‍ ഇറങ്ങാന്‍ നിമിഷങ്ങള്‍

Posted By: Nihara
Subscribe to Filmibeat Malayalam

മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഫാദര്‍. ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ച നാള്‍ മുതല്‍ ആരാധകര്‍ ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റിനായി കാത്തിരിക്കപകയായിരുന്നു. ഇനി അധികം കാത്തിരിക്കേണ്ടതില്ല. ചിത്രത്തിന്‍രെ മോഷന്‍ പോസ്റ്റര്‍ ഞായറാഴ്ച വൈകിട്ട് ആറിനു പുറത്തിറങ്ങും.

മമ്മൂട്ടി മാത്രമല്ല കൂടെയുള്ളവരും കിടിലന്‍ ലുക്കിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തമിഴകത്തിന്റെ സ്വന്തം താരമായ ആര്യയുടെ ലുക്കാണ് പുതിയ പോസ്റ്ററിലൂടെ പുറത്തുവിട്ടിട്ടുള്ളത്. ആന്‍ഡ്രൂസ് ഈപ്പനായാണ് ആര്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.ചിത്രത്തിന്റെ പോസ്റ്റര്‍ ഇതിനോടകം തന്നെ നവമാധ്യമങ്ങളില്‍ വൈറലാണ്. പ്രമാണിക്ക് ശേഷം മ്മൂട്ടിയും സ്‌നേഹയും ഒന്നിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ സാറയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന് വേണ്ടി മമ്മൂട്ടി ഡ്യൂപ്പില്ലാതെ അനായാസം സ്റ്റണ്ട് സീനുകള്‍ ചെയ്യുന്നത് കണ്ട ആര്യയുടെ അനപരപ്പ് ഇനിയും വിട്ടുമാറിയിട്ടില്ല.

എന്തിനും തയ്യാറായി ആര്യ

എന്തിനും തയ്യാറായി നില്‍ക്കുന്ന യോദ്ധാവിന്റെ രുപത്തിലാണ് ആര്യയുടെ നില്‍പ്പ്. ഡേവിഡ് നൈനാന് ഒപ്പം നില്‍ക്കാന്‍ കെല്‍പ്പുണ്ട് ആര്യയുടെ ആന്‍ഡ്രൂസ് ഈപ്പനുമെന്ന് ചിത്രം പറയാതെ പറയുന്നു.

ഫുള്‍ ഓഫ് സസ്‌പെന്‍സസ്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രത്തിന്റെ തുടക്കം മുതല്‍ അണിയറ പ്രവര്‍ത്തകര്‍ സസ്‌പെന്‍സ് കാത്തുസൂക്ഷിച്ചിരുന്നു. ചിത്രത്തിന്റെ കഥയോ താരങ്ങളുടെ ഫോട്ടോയോ ഒന്നും പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് സീനില്‍ മമ്മൂട്ടി ഡ്യൂപ്പില്ലാതെ അഭിനയിക്കുന്നത് കണ്ട് അമ്പരന്ന ആര്യയാണ് ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് ചില കാര്യങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്.

ആക്ഷന്‍ ചിത്രം

നെഗറ്റീവ് സ്വഭാവമുള്ള പോലീസ് ഓഫീസറായാണ് മമ്മൂട്ടി വേഷമിടുന്നത്. വമ്പന്‍ ആക്ഷന്‍ സീക്വന്‍സുകള്‍ നിറഞ്ഞ ത്രില്ലറാണ് ദ ഗ്രേറ്റ് ഫാദര്‍ എന്ന സൂചനയാണ് ആര്യ നല്‍കിയിട്ടുള്ളത്.

മമ്മൂട്ടിയെക്കുറിച്ച് ആര്യ

മമ്മൂട്ടിയുടെ ഫിറ്റ്‌നസ് സംരക്ഷണത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിന് വേണ്ട വ്യായാമങ്ങളും ഭക്ഷണക്രമവും കൃത്യമായി പാലിക്കുന്നയാളാണ് മമ്മൂട്ടി. ദി ഗ്രേറ്റ് ഫാദറിലെ ഷൂട്ടിങ്ങിനിടയില്‍ തനിക്ക് അത് ബോധ്യപ്പെട്ടെന്നും ആര്യ പറഞ്ഞു. ഈ പ്രായത്തിലും ഡ്യൂപ്പിനെ വെയ്ക്കാതെ ആക്ഷന്‍ സീക്വന്‍സുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന മമ്മൂട്ടിക്ക് സിനിമയോടുള്ള പാഷനും ഫിറ്റ്‌നസും തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്ന് തമിഴ് യുവതാരം വ്യക്തമാക്കി.

ക്ലൈമാക്‌സിലും ആക്ഷന്‍ സീനുകള്‍

ഏറെ പ്രത്യേകതയുള്ള ആക്ഷന്‍ സീനുകളാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിലുള്ളത്. കൈകള്‍ പിന്നില്‍ കെട്ടിയിട്ടതിന് ശേഷമുള്ള ആക്ഷന്‍ രംഗത്തില്‍പ്പോലും മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിച്ചിരുന്നില്ലെന്നാണ് ആര്യ പറയുന്നത്. ജോലിയോടുള്ള മമ്മൂക്കയുടെ സമീപനം തന്നെ ഏറെ ആകര്‍ഷിച്ചുവെന്നും ആര്യ പറഞ്ഞു.

English summary
Tamil's handsome hunk Arya will be taking on Mammootty in his latest flick 'The Great Father'. The makers have released his look from the movie and Arya looks chiselled in his avatar. 'The Great Father' is touted to be a stylish action thriller and is all ready to hit the screen on March 30. The makers have also informed that the second motion poster will be released tomorrow at 6PM. Haneef Adeni is debuting as the director with this movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam