ഗ്രേറ്റ് ഫാദറിന് മുന്നില്‍ പുലിമുരുകന്‍ മുട്ടുമടക്കി!!! പലതും തകരും ഡേവിഡ് നൈനാന് മുന്നില്‍!!!

മമ്മുട്ടി ചിത്രം ഗ്രേറ്റ് ഫാദര്‍ പുലിമുരുകന്റെ അതിവേഗം 20 കോടിയെന്ന റെക്കോര്‍ഡ് തകര്‍ത്തു. ആദ്യ ദിനകളക്ഷനെ മറികടന്ന ഗ്രേറ്റ് ഫാദര്‍ അതിവേഗം 50 കോടിയെന്ന നേട്ടത്തിലേക്ക് കുതിക്കുകയാണ്.

By Karthi

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയ ചിത്രമായിരുന്നു മോഹന്‍ലാല്‍ നായകനായി എത്തിയ പുലിമുരുകന്‍. വൈശാഖ് സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രം മലയാളത്തിലെ ആദ്യ നൂറ് കോടി, 150 കോടി ചിത്രമെന്ന റെക്കോര്‍ഡും സ്വന്തമാക്കി.

പുലിമുരുകന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കും എന്ന അവകാശ വാദവുമായിട്ടാണ് നവാഗതനായ ഹനീഫ് അദേനി ഒരുക്കിയ മമ്മുട്ടി ചിത്രം ദ ഗ്രേറ്റ് ഫാദര്‍ എത്തിയത്. പറഞ്ഞതു പോലെ തന്നെ റെക്കോര്‍ഡുകളെല്ലാം ഒരരുകില്‍ നിന്ന് സ്വന്തം പേരിലാക്കി കുതിക്കുകയാണ് ചിത്രം.

അതിവേഗം 20 കോടി

അതിവേഗം ഇരുപത് കോടി നേടി ചിത്രമെന്ന റെക്കോര്‍ഡാണ് ദ ഗ്രേറ്റ് ഫാദര്‍ ഇപ്പോള്‍ സ്വന്തം പേരിലാക്കിയിരിക്കുന്നത്. അഞ്ച് ദിവസം കൊണ്ടാണ് ദ ഗ്രേറ്റ് ഫാദര്‍ ഈ നേട്ടം സ്വന്തമാക്കിയത്. മമ്മുട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തുടക്കം തന്നെ ആഘോഷമാക്കി

പുലിമുരുകന്റെ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്തു കൊണ്ടായിരുന്നു വിജയക്കുതിപ്പിന് ഗ്രേറ്റ് ഫാദര്‍ തുടക്കമിട്ടത്. ഒരു മമ്മുട്ടി ചിത്രത്തിന് അടുത്ത കാലത്ത് ലഭിക്കാത്ത തുടക്കമായിരുന്നു ഗ്രേറ്റ് ഫാദറിന് ലഭിച്ചത്.

ആദ്യ ദിന കളക്ഷന്‍

പുലിമുരുകന്റെ ആദ്യ ദിന കളക്ഷനെ മറികടന്നു കൊണ്ടായിരുന്നു റെക്കോര്‍ഡ് വേട്ടയ്ക്ക് ഗ്രേറ്റ് ഫാദര്‍ തുടക്കമിട്ടത്. 4.03 കോടിയായിരുന്നു പുലിമുരുകന്റെ ആദ്യ ദിന കളക്ഷന്‍. ഗ്രേറ്റ് ഫാദര്‍ ആദ്യ ദിനം നേടിയത് 4.31 കോടി രൂപയാണ്.

കബാലിയും വീണു

ഒരു മലയാള ചിത്രത്തിന്റ ഏറ്റവും ഉയര്‍ന്ന കളക്ഷനായിരുന്നു പുലിമുരുകന്‍ നേടിയത്. എന്നാല്‍ കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍ രജനികാന്ത് ചിത്രം കബാലിക്കായിരുന്നു. 4.2 കോടി നേടിയ കബാലിയെയാണ് ഗ്രേറ്റ് ഫാദര്‍ മറികടന്നിരിക്കുന്നത്.

വൈഡ് റിലീസ്

കേരളത്തില്‍ മാത്രം 202 സ്‌ക്രീനുകളിലാണ് ദ ഗ്രേറ്റ് ഫാദര്‍ റിലീസ് ചെയ്തത്. 958 പ്രദര്‍ശനങ്ങളാണ് ഞായറാഴ്ച ഉണ്ടായിരുന്നത്. കേരളമൊട്ടാകെയുള്ള എല്ലാ റിലീസ് കേന്ദ്രങ്ങളിലേയും പ്രദര്‍ശനങ്ങള്‍ ഹൗസ്ഫുള്ളായിരുന്നു. പുലിമുരുകന് ആദ്യ ദിനം 879 പ്രദര്‍ശനങ്ങളാണ് ഉണ്ടായിരുന്നത്.

ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ്

ചരിത്രത്തില്‍ ഏറ്റവും വലിയ ഓപ്പണിംഗ് ലഭിക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ് ദ ഗ്രേറ്റ് ഫാദര്‍. പുലിമുരുകന്‍, കസബ, കലി, ലോഹം, ചാര്‍ലി തുടങ്ങിയ ചിത്രങ്ങളായിരുന്നു ഇതിന് മുമ്പ് ഏറ്റവും വലിയ ഓപ്പണിംഗ് കിട്ടിയ മലയാള ചിത്രങ്ങള്‍.

അതിവേഗം 50 കോടി

ദ ഗ്രേറ്റ് ഫാദറിന് നിലവിലുള്ള പ്രേക്ഷക പിന്തുണ അതേപോലെ നിലനിര്‍ത്താനായാല്‍ അതിവേഗം 50 കോടി എന്ന റെക്കോര്‍ഡും സ്വന്തം പേരിലാക്കാം. നിലവില്‍ അത് പുലിമുരുകന്റെ പേരിലാണ്. അടുത്ത ദിവസങ്ങളില്‍ വലിയ റിലീസുകള്‍ ഉള്ളതിനാല്‍ ഈ നേട്ടം ഗ്രേറ്റ് ഫാദറിന് വലിയ വെല്ലുവിളിയാകും.

ഫാമിലി ത്രില്ലര്‍

മമ്മുട്ടി സ്റ്റൈലിഷ് ലുക്കിലെത്തുന്ന ദ ഗ്രേറ്റ് ഫാദര്‍ ഒരു ഫാമിലി ത്രില്ലര്‍ ചിത്രമാണ്. സമകാലിക പ്രസ്‌കതിയുള്ള ഒരു വിഷയത്തെ ത്രില്ലര്‍ സ്വഭാവത്തോടെ അവതരിപ്പിക്കുന്ന ചിത്രം പ്രേക്ഷക പ്രീതി നേടി വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

ആക്ഷന്‍ മാത്രമല്ല

തട്ടുപൊളിപ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ മാത്രമുള്ള ഒരു പവര്‍ പാക്ക് ആക്ഷന്‍ ചിത്രമല്ല ഗ്രേറ്റ് ഫാദര്‍. ശക്തമായ കുടുംബകഥ പറയുന്ന ചിത്രമായാണ് നവാഗതനായ ഹനീഫ് അദേനി ദ ഗ്രേറ്റ് ഫാദര്‍ ഒരുക്കിയിരിക്കുന്നത്. ഡേവിഡ് നൈനാന്‍ എന്ന ബില്‍ഡറുടെ വേഷത്തിലാണ് മമ്മുട്ടി എത്തുന്നത്.

ആഗസ്റ്റ് സിനിമാസ്

ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആര്യ ചിത്രത്തില്‍ ശക്തമായ വില്ലന്‍ വേഷം അവതരിപ്പിക്കുകയും ചെയ്യുന്നു. മമ്മുട്ടിയുടെ ഭാര്യയായി സ്‌നേഹയും മകളായി ബേബി അനിഘയും അഭിനയിക്കുന്നു.

ഗ്രേറ്റ് ഫാദർ അതിവേഗം 20 കോടി നേട്ടം കൈവരിച്ചതിൽ പ്രേക്ഷകർക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X