»   » ഗ്രേറ്റ് ഫാദര്‍ വേറെ ലെവലാണ്, ബാഹുബലിയ്ക്ക് പിന്നാലെ വിജയ് ചിത്രത്തിന്റെ റെക്കോര്‍ഡ് തകര്‍ത്തു

ഗ്രേറ്റ് ഫാദര്‍ വേറെ ലെവലാണ്, ബാഹുബലിയ്ക്ക് പിന്നാലെ വിജയ് ചിത്രത്തിന്റെ റെക്കോര്‍ഡ് തകര്‍ത്തു

Posted By: Sanviya
Subscribe to Filmibeat Malayalam

ഈ വര്‍ഷം മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 30ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ജനുവരി ആദ്യം റിലീസിന് എത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ സിനിമാക്കാരുടെയും തിയേറ്ററുക്കാരുടെയും അപ്രതീക്ഷിത സമരം കാരണം ചിത്രത്തിന്റെ റിലീസ് നീട്ടി.

കഴിഞ്ഞ ദിവസം പ്രമോഷന്റെ ഭാഗമായി ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍പുറത്ത് വിട്ടിരുന്നു. 55 സെക്കന്റ് ദൈര്‍ഘ്യമുള്ള മോഷന്‍ പോസ്റ്ററില്‍ മമ്മൂട്ടിയുടെ കിടിലന്‍ ലുക്കാണ് പ്രേക്ഷകരെ ആകര്‍ഷിച്ചത്. മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി ഒറ്റ ദിവസംകൊണ്ട് ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ റെക്കോര്‍ഡാണ് ദ ഗ്രേറ്റ് ഫാദര്‍ തകര്‍ത്തത്. 15 മണിക്കൂറുക്കൊണ്ട് നാലു ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടു.


ബാഹുബലി റെക്കോര്‍ഡ്

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ റെക്കോര്‍ഡ് തകര്‍ത്തു. 20 മണിക്കൂറിനുള്ളില്‍ 30,000 ലൈക്കുകളാണ് ബാഹുബലി നേടിയത്. അതേ സമയം മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ അമ്പതിനായിരം ലൈക്കുകള്‍ ഇതേ സമയംകൊണ്ട് നേടി.


വിജയ് ചിത്രത്തിന്റെ റെക്കോര്‍ഡ്

ഇപ്പോഴിതാ വിജയ് ചിത്രം കത്തിയുടെ റെക്കോര്‍ഡ് തകര്‍ത്തിരിക്കുന്നു. 38000 ലൈക്കുകള്‍ നേടിയ വീഡിയോയ്ക്ക് ഇതുവരെ 10 ലക്ഷം വ്യൂവേഴ്‌സിനെയും കിട്ടി. അതേ സമയം 2014ല്‍ പുറത്തിറങ്ങിയ കത്തി എന്ന ചിത്രത്തിന് 36000 ലൈക്കുകളാണ് കിട്ടിയത്.


ഡേവിഡ്-മമ്മൂട്ടി

ഡേവിഡ് നൈനാന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ കട്ട താടിയും മീശയും നേരത്തെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.


ഡേവിഡ് നൈനാന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ കട്ട താടിയും മീശയും നേരത്തെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.


നായിക

സ്‌നേഹയാണ് ചിത്രത്തിലെ നായിക. ആര്യ, ബേബി അനിഘ, മാളവിക എന്നിവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. ആഗസ്റ്റ് വസിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, ആര്യ, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


English summary
'The Great Father' Beats Vijay's Kaththi Records!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam