»   » മമ്മുക്കയുടെ ഗ്രേറ്റ് ഫാദറിന്റെ പശ്ചാത്തല സംഗീതം മോഹന്‍ലാല്‍ സിനിമയില്‍ നിന്ന് അടിച്ചു മാറ്റിയത്???

മമ്മുക്കയുടെ ഗ്രേറ്റ് ഫാദറിന്റെ പശ്ചാത്തല സംഗീതം മോഹന്‍ലാല്‍ സിനിമയില്‍ നിന്ന് അടിച്ചു മാറ്റിയത്???

Posted By: Nihara
Subscribe to Filmibeat Malayalam

പാട്ടുകള്‍ വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ടെങ്കിലും വിവാദങ്ങള്‍ വിട്ടൊഴിയാത്ത സംഗീത സംവിധായകനാണ് ഗോപിസുന്ദര്‍. മിക്ക സിനിമകളുടെയും പശ്ചാത്തല സംഗീതം കോപ്പിയടിയാണെന്ന് നേരത്തെ പലരും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മറ്റു സിനിമകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടിരുന്നു താനെന്ന് ഗോപി സമ്മതിക്കുകയും ചെയ്യാറുണ്ട്.

മമ്മൂട്ടിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമായ ഗ്രേറ്റ് ഫാദറിന്റെ പശ്ചാത്തല സംഗീതം പ്രമുഖ മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നുമാണെന്ന ആരോപണങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തിയ റെഡ് വൈനിലെ പശ്ചാത്തല സംഗീതം മോഷ്ടിച്ചാണ് ദി ഗ്രേറ്റ് ഫാദറിന് പശ്ചാത്തലമൊരുക്കിയതെന്ന ആരോപണവുമായി ചിലര്‍ രംഗത്തുവന്നിട്ടുണ്ട്.

എല്ലാ ആഴ്ചയും പുതിയ ചിത്രം ലഭിക്കുന്നുണ്ട്

ഈ ആരോപണത്തിനുള്ള മറുപടി അല്ലെങ്കിലും തനിക്കെതിരെയുള്ള വിമര്‍ശനങ്ങളോടുള്ള പ്രതികരണമായി ഗോപിസുന്ദര്‍ ഫേസുബുക്കില്‍ പോസ്റ്റ് ചെയതിട്ടുണ്ട്. എല്ലാ ആഴ്ചയും ഓരോ സിനിമയ്ക്ക് സംഗീതമൊരുക്കാന്‍ ഞാന്‍ കരാര്‍ ചെയ്യപ്പെടുന്നുണ്ട്. വിമര്‍ശകര്‍ക്ക് ഇതേക്കുറിച്ച് വല്ലതും പറയാനുണ്ടോയെന്നാണ് ഗോപി ചോദിക്കുന്നത്.

ബിജിബാല്‍ പ്രതികരിച്ചിട്ടില്ല

മോഹന്‍ലാല്‍ ചിത്രമായ റെഡ് വാനിന്റെ സംഗീത സംവിധായകനായ ബിജിബാല്‍ വിഷയവുമായി ബന്ധപ്പെട്ട് യാതൊരുവിധ പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ല.

മുന്‍പും സമാന തരത്തിലുള്ള വിവാദം

മുന്‍പും ഇത്തരത്തിലുള്ള വിവാദം ഗോപിസുന്ദറിനെ തേടിയെത്തിയിരുന്നു. സമീര്‍ താഹിര്‍ ചിത്രമായ കലിയിലെ പശ്ചാത്തല സംഗീതം ദ മാന്‍ ഫ്രം അങ്കിളില്‍ നിന്ന് എടുത്തതാണ്. ഇത് ഗോപിസുന്ദര്‍ തന്നെ സമ്മതിച്ചിരുന്നു. ട്രെയിലര്‍ ആകര്‍ഷകമാക്കാന്‍ വേണ്ടി അറിഞ്ഞുകൊണ്ട് നടത്തിയ ശ്രമമായിരുന്നുവെന്നാണ് അന്ന് പ്രതികരിച്ചത്.

ട്രോളുകളെ പോസിറ്റീവായി കാണുന്നു

താനുമായി ബന്ധപ്പെട്ട് വരുന്ന ട്രോളുകളെ വളരെ പോസിറ്റീവായിട്ടാണ് കാണുന്നത്. കളിയാക്കാനും കോപ്പിയടി കണ്ടെത്താനുമായിട്ടാണെങ്കില്‍ ആളുകള്‍ ക്രിയേറ്റീവായി സമയം ചിലവഴിക്കുന്നുണ്ട്. വിമര്‍ശനങ്ങളെ പോസിറ്റീവായാണ് കാണുന്നത്.

English summary
The great father background music is similiar to Mohanlal's redvine.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam