»   » പുലിമുരുകന്‍ 15 ദിവസം കൊണ്ട് നേടിയത് ഗ്രേറ്റ് ഫാദര്‍ 13 ദിവസം കൊണ്ട് നേടുന്നു.. 50 കോടി ലക്ഷ്യം

പുലിമുരുകന്‍ 15 ദിവസം കൊണ്ട് നേടിയത് ഗ്രേറ്റ് ഫാദര്‍ 13 ദിവസം കൊണ്ട് നേടുന്നു.. 50 കോടി ലക്ഷ്യം

Posted By: Rohini
Subscribe to Filmibeat Malayalam

ബോക്‌സോഫീസിലെ കലക്ഷന്‍ റെക്കോഡുകള്‍ പലതും മോഹന്‍ലാലിന്റെ പേരിലാണ്. ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന മൂന്ന് ചിത്രങ്ങളും മോഹന്‍ലാലിന്റെ പേരിലാണ്. ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ആദ്യത്തെ പത്ത് ചിത്രങ്ങളില്‍ നിവിന്‍ പോളി, ഫഹദ് ഫാസില്‍, പൃഥ്വിരാജ്, എന്തിന് ദുല്‍ഖറിന്റെ വരെ ചിത്രങ്ങളുണ്ടായിട്ടും ഇതുവരെ ഒരു മമ്മൂട്ടി ചിത്രത്തിന് ആ പട്ടികയില്‍ ഇടം നേടാന്‍ കഴിഞ്ഞിരുന്നില്ല.

തകര്‍ത്തോടുന്ന മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിന് തിരിച്ചടി; ചിത്രം ഇന്റര്‍നെറ്റില്‍ ലീക്കായി!!


എന്നാല്‍ ഈ എല്ലാ ചീത്തപ്പേരുകളും ഒറ്റ ചിത്രത്തിലൂടെ മാറ്റി രംഗത്തെത്തിയിരിയ്ക്കുകയാണ് മമ്മൂട്ടി. ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലൂടെ സമീപകാലത്തെങ്ങും ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ല എന്ന് കരുതിയ പുലിമുരുകന്റെ പോലും റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞുകൊണ്ടാണ് ആദ്യ ദിവസം തന്നെ ഗ്രേറ്റ് ഫാദര്‍ എത്തിയത്. ഇപ്പോഴിതാ 50 കോടി ക്ലബ്ബ് ലക്ഷമിട്ട് കുതിയ്ക്കുകയാണ് ഹനീഫ് അദേനി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഫാദര്‍.


ആദ്യ ദിവസം തന്നെ മുരുകനെ വെട്ടി

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ പുലിമുരുകന്റെ ഓപ്പണിങ് ഡേ കലക്ഷന്‍ ദ ഗ്രേറ്റ് ഫാദര്‍ തിരുത്തിയെഴുതിയിരുന്നു. 4.03 കോടിയായിരുന്നു പുലിമുരുകന്റെ ആദ്യ ദിന കളക്ഷന്‍. ഗ്രേറ്റ് ഫാദര്‍ ആദ്യ ദിനം നേടിയത് 4.31 കോടി രൂപയാണ്. കേരളത്തില്‍ മാത്രം 202 സ്‌ക്രീനുകളിലാണ് ദ ഗ്രേറ്റ് ഫാദര്‍ റിലീസ് ചെയ്തത്. 958 പ്രദര്‍ശനങ്ങളാണ് ഞായറാഴ്ച ഉണ്ടായിരുന്നത്. കേരളമൊട്ടാകെയുള്ള എല്ലാ റിലീസ് കേന്ദ്രങ്ങളിലേയും പ്രദര്‍ശനങ്ങള്‍ ഹൗസ്ഫുള്ളായിരുന്നു. പുലിമുരുകന് ആദ്യ ദിനം 879 പ്രദര്‍ശനങ്ങളാണ് ഉണ്ടായിരുന്നത്.


20 കോടി

അതിവേഗം 20 കോടി നേടിയ മലയാള സിനിമ എന്ന റെക്കോഡും ഇപ്പോള്‍ മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിന്റെ പേരിലാണ്. അഞ്ച് ദിവസം കൊണ്ടാണ് ഗ്രേറ്റ് ഫാദര്‍ ഈ നേട്ടം ഉണ്ടാക്കിയത്. ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെയാണ് അറിയിച്ചത്.


പത്ത് ദിവസം, 30 കോടി

ഈ പോക്ക് തുടരുകയാണെങ്കില്‍ ദ ഗ്രേറ്റ് ഫാദര്‍ അടുത്ത അഞ്ച് ദിവസം പിന്നിടുമ്പോഴേക്കും 30 കോടി ക്ലബ്ബ് പിന്നിടും എന്നാണ് ട്രേഡ് അനലൈസ് റിപ്പോര്‍ട്ടുകള്‍. 50 കോടി ക്ലബ്ബ് ലക്ഷ്യമിടുകയാണ് ഇപ്പോള്‍ ഗ്രേറ്റ് ഫാദര്‍ എന്നാണ് റിപ്പോര്‍ട്ട്.


13 ദിവസം 50 കോടി

ചിത്രം പതിമൂന്ന് ദിവസം പൂര്‍ത്തിയാക്കുമ്പോഴേക്കും 50 കോടി നേടും എന്നാണ് ബോക്‌സോഫീസ് പ്രവചനം. ആ ചരിത്ര നേട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രം കാത്തിരുന്നാല്‍ മതി. ഇപ്പോള്‍ ഏറ്റവും വേഗം 50 കോടി നേടിയ ചിത്രമെന്ന റെക്കോഡ് പുലിമുരുകന്റെ പേരിലാണ്. എന്നാല്‍ 15 ദിവസം കൊണ്ട് മുരുകന്‍ 50 കോടി നേടിയത്.


എന്തുകൊണ്ടും മുരകന് മുന്നില്‍

എന്ത് കൊണ്ടും മുരുകന് മുന്നിലാണ് ഇപ്പോള്‍ ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രം. 25 കോടി ചെലവഴിച്ചാണ് മുരുകന്‍ എന്ന ചിത്രം ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ചത്. മാത്രമല്ല വലിയ സാങ്കേതികതയുടെ സഹായവും മുരുകന് ലഭിച്ചു. എന്നാല്‍ ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജും കൂട്ടരും നിര്‍മിച്ച ദ ഗ്രേറ്റ് ഫാദറിന്റെ ചെലവ് വെറും ഏഴ് കോടിയാണ്. മമ്മൂട്ടി എന്ന നായകന്റെ താരമൂല്യവും ഹനീഫ് അദേനിയുടെ കഥയും മാത്രമാണ് ഈ വിജയത്തിന് പിന്നില്‍ എന്ന് നിസ്സശയം പറയാം
English summary
The Great Father box office collection: Mammootty’s film breaks the records of Pulimurugan!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam