»   » ഗ്രേറ്റ് ഫാദര്‍ മമ്മൂട്ടിയുടെ മാനം രക്ഷിച്ചു, അങ്ങനെ ആദ്യമായി ഒരു മെഗാസ്റ്റാര്‍ 50 കോടി ക്ലബ്ബില്‍!!

ഗ്രേറ്റ് ഫാദര്‍ മമ്മൂട്ടിയുടെ മാനം രക്ഷിച്ചു, അങ്ങനെ ആദ്യമായി ഒരു മെഗാസ്റ്റാര്‍ 50 കോടി ക്ലബ്ബില്‍!!

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ നാല് സിനിമകള്‍ അമ്പത് കോടി ക്ലബ്ബില്‍ ഇടം നേടി. പൃഥ്വിരാജിന്റെ മൂന്ന് ചിത്രങ്ങളും നിവിന്‍ പോളിയുടെ ഒരു ചിത്രവും അമ്പത് കോടി ക്ലബ്ബിലെത്തി. എന്നിട്ടും ഒരു മെഗാസ്റ്റാര്‍ ചിത്രം ആ പട്ടികയില്‍ ഇല്ലായിരുന്നു.

ഗ്രേറ്റ് ഫാദറിന്റെ വിജയം, മമ്മൂട്ടി പ്രതിഫലം ഇരട്ടിപ്പിച്ചു, ഇപ്പോള്‍ മോഹന്‍ലാലിനെക്കാള്‍ മുന്നില്‍


എന്നാല്‍ ഇതാ ആദ്യമായി ഒരു മമ്മൂട്ടി ചിത്രം അമ്പത് കോടി ക്ലബ്ബില്‍ ഇടം നേടിയിരിയ്ക്കുന്നു. നവാഗതനായ ഹനീഫ് അദേനി തിരക്കഥ എഴുതി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഫാദറാണ് മമ്മൂട്ടിയുടെ മാനം രക്ഷിച്ചത്.


19 ദിവസം കൊണ്ട്

പത്തൊന്‍പത് ദിവസം കൊണ്ടാണ് മമ്മൂട്ടി ചിത്രം അമ്പത് കോടി ക്ലബ്ബിലെത്തിയത്. മാര്‍ച്ച് 30 നാണ് ആഗസ്റ്റ് സിനിമാസിന്റെ നിര്‍മാണത്തില്‍ ദ ഗ്രേറ്റ് ഫാദര്‍ തിയേറ്ററിലെത്തിയത്. ആദ്യം ദിവസം തന്നെ 4.31 കോടി രൂപ ഗ്രോസ് കലക്ഷന്‍ നേടി മമ്മൂട്ടി ഞെട്ടിച്ചു. ഇതുവരെ കേരളത്തില്‍ നിന്ന് മാത്രം 28 കോടി രൂപയാണ് ഗ്രേറ്റ് ഫാദര്‍ നേടിയത്.


കേരളത്തിന് പുറത്ത്

കേരളത്തില്‍ റിലീസ് ചെയ്ത് ഒരു ദിവസം കഴിഞ്ഞ്, അതായത് മാര്‍ച്ച് 31 നാണ് ദ ഗ്രേറ്റ് ഫാദര്‍ കേരളത്തിന് പുറത്തെത്തിയത്. പതിനെട്ട് ദിവസത്തിനുള്ളില്‍ തന്നെ ചിത്രം കേരളത്തിന് പുറത്ത് നിന്ന് നേടിയത് 7.83 കോടി രൂപയാണ്.


ഗള്‍ഫ് നാടുകളില്‍

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ചിത്രം മോശമല്ലാത്ത കലക്ഷന്‍ നേടി. ഏപ്രില്‍ 13 നാണ് യുഎഇ/ ഗള്‍ഫ് രാജ്യങ്ങളില്‍ ദ ഗ്രേറ്റ് ഫാദര്‍ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് 6 ദിവസത്തിനുള്ളില്‍ 13.38 കോടി അവിടെ നിന്നും ചിത്രം നേടി.


ഒടുവില്‍ അമ്പത് കോടി

അങ്ങനെ ആകെ മൊത്തം ടോട്ടലായി ഇതുവരെ ദ ഗ്രേറ്റ് ഫാദര്‍ നേടിയത് 50.07 കോടി രൂപയാണ്. വെറും ഏഴ് കോടി രൂപയ്‌ക്കൊരുക്കിയ ചിത്രം ഇത്രയും വലിയ ഗ്രോസ് കലക്ഷന്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ നേടുന്നത് വിജയം തന്നെയാണ്. ആദ്യമായാണ് ഒരു മമ്മൂട്ടി ചിത്രം 25 കോടിയ്ക്ക് മുകളില്‍ കയറുന്നത് എന്നത് തന്നെ പ്രത്യേകതയാണ്.


റിലീസ് ഇനിയുമുണ്ട്

ഇപ്പോള്‍ ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും മാത്രമാണ് ദ ഗ്രേറ്റ് ഫാദര്‍ കളിയ്ക്കുന്നത്. ഏപ്രില്‍ അവസാനത്തോടെ യുഎസ്എ യൂറോപ് രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ പുലിമുരുകന് പിന്നാലെ ഗ്രേറ്റ് ഫാദറും എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. റിലീസ് ചെയ്ത ഇടങ്ങളിലെല്ലാം ചിത്രം ഇപ്പോഴും മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.English summary
The Great Father, the recently released Mammootty starring family thriller has already earned the blockbuster tag. Now, The Great Father has become the first Mammootty movie, to enter the prestigious 50-Crore club at the box office.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam