»   » 100 കോടി കടക്കുന്ന രണ്ടാമത്തെ മലയാള സിനിമ, ബോക്‌സോഫീസ് പ്രവചനങ്ങള്‍ ഞെട്ടിക്കും!!

100 കോടി കടക്കുന്ന രണ്ടാമത്തെ മലയാള സിനിമ, ബോക്‌സോഫീസ് പ്രവചനങ്ങള്‍ ഞെട്ടിക്കും!!

By: Sanviya
Subscribe to Filmibeat Malayalam

മമ്മൂട്ടി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ ചിത്രം മാര്‍ച്ച് 30ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. നവാഗതനായ ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്‌നേഹയാണ് ചിത്രത്തിലെ നായിക.

ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് മുമ്പേ ദ ഗ്രേറ്റ് ഫാദറിന്റെ ബോക്‌സോഫീസ് പ്രവചങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നു. 2016ല്‍ മലയാള സിനിമയുടെ ചരിത്രമായി മാറിയ പുലിമുരുകന്‍ എന്ന ചിത്രത്തിനെ കടത്തിവെട്ടുന്നതായിരിക്കും ദ ഗ്രേറ്റ് ഫാദറെന്ന് റിപ്പോര്‍ട്ടുകള്‍.


150 കേന്ദ്രങ്ങളില്‍ മാര്‍ച്ച് 30ന്

മാര്‍ച്ച് 30ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. കേരളത്തില്‍ മാത്രമായി 150 കേന്ദ്രങ്ങളിലാണ് ദ ഗ്രേറ്റ് ഫാദര്‍ പ്രദര്‍ശിപ്പിക്കുന്നത്. തിരുവനന്തപുരത്ത് ശ്രീകുമാര്‍, ശ്രീവിശാഖ്, ധന്യ, ഏരീസ് പ്ലക്‌സ് തുടങ്ങിയ തിയേറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിക്കും.


നിര്‍മ്മാണം

ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശന്‍, പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. റിലീസിന് മുമ്പേ തന്നെ ദ ഗ്രേറ്റ് ഫാദറിനെ വരവേല്‍ക്കാന്‍ ആരാധകരും കാത്തിരിക്കുകയാണ്.


ദ ഗ്രേറ്റ് ഫാദര്‍

മമ്മൂട്ടി അവതരിപ്പിക്കുന്ന ഡേവിഡ് നൈനാനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. സ്‌നേഹയാണ് ചിത്രത്തില്‍ ഭാര്യയുടെ വേഷത്തില്‍ എത്തുന്നത്. ഭാസ്‌കര്‍ ദി റാസ്‌കലിലൂടെ ശ്രദ്ധേയയായ ബേബി അനിഘയാണ് ചിത്രത്തില്‍ മകളുടെ വേഷത്തില്‍ എത്തുന്നത്.


പുലിമുരുകനെ കടത്തിവെട്ടും

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്റെ ബോക്‌സോഫീസ് കളക്ഷനെ കടത്തിവെട്ടുമെന്നാണ് ബോക്‌സോഫീസ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്.


English summary
The Great Father Box Office Prediction: Will The Mammootty Starrer Beat Pulimurugan?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam