»   » ദ ഗ്രേറ്റ് ഫാദര്‍ തകര്‍ത്തത് ബാഹുബലിയുടെ റെക്കോഡ്, ഞെട്ടിച്ചുകൊണ്ട് മെഗാസ്റ്റാര്‍ വരുന്നു!!

ദ ഗ്രേറ്റ് ഫാദര്‍ തകര്‍ത്തത് ബാഹുബലിയുടെ റെക്കോഡ്, ഞെട്ടിച്ചുകൊണ്ട് മെഗാസ്റ്റാര്‍ വരുന്നു!!

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ ലുക്ക് പുറത്തായത് മുതല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. കട്ടി താടിയും കലിപ്പ് ലുക്കുമായി മമ്മൂട്ടി എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ റിലീസാകാന്‍ തുടങ്ങിയതോടെ ആവേശമായി.

ലാല്‍ ജോസിന്റെ മദ്യപാനിയായ നായിക ഇനി മമ്മൂട്ടിയുടെ ചിത്രത്തില്‍, ത്രില്ലിലാണെന്ന് നടി!!


ആ ആവേശത്തെയും പ്രതീക്ഷയെയും നിലനിര്‍ത്തിക്കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്. ഒറ്റ ദിവസം കൊണ്ട് മോഷന്‍ പോസ്റ്റര്‍ റെക്കോഡ് നേടി. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയെ പോലും മെഗാസ്റ്റാര്‍ കവച്ചുവച്ചു.


യൂട്യൂബില്‍ തരംഗം

വെറും 55 സെക്കന്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പതിനഞ്ചു മണിക്കൂറുകൊണ്ട് നാലു ലക്ഷത്തിലധികം ആളുകള്‍ കണ്ടു. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാകുന്ന മോഷന്‍ പോസ്റ്ററിന് ഇരുപതിനായിരത്തിലേറെ ലൈക്കുകളാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ലഭിച്ചത്.


ബാഹുബലിയെ കടത്തിവെട്ടി

ബ്രഹ്മാണ്ഡ ചിത്രമായ ബാഹുലിയുടെ റെക്കോഡ് മറികടന്നാണ് ദ ഗ്രേറ്റ് ഫാദര്‍ മുന്നേറിയത്. 24 മണിക്കൂറിനുള്ളി 30,000 ലൈക്കുകളാണ് ബാഹുബലി നേടിയത്. അതേ സമയം ദ ഗ്രേറ്റ് ഫാദര്‍ അമ്പതിനായിരത്തിലധികം ലൈക്കുകള്‍ ഒരു ദിവസം കൊണ്ട് നേടി.


ഡേവിഡായി മമ്മൂട്ടി

ഡേവിഡ് നൈനാന്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. സ്‌നേഹ മമ്മൂട്ടിയുടെ ഭാര്യയായും ബേബി അനിഘ മകളായും എത്തുന്നു. ആര്യ, മാളവിക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങള്‍


ഹനീഫ് അദേനി ചിത്രം

നവാഗതനായ ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥകേട്ട മമ്മൂട്ടി ചെയ്യാനിരുന്ന മറ്റ് ചിത്രങ്ങള്‍ മാറ്റിവച്ചാണ് ഈ ചിത്രം ഏറ്റെടുത്തത് എന്ന് കേള്‍ക്കുന്നു. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, ആര്യ, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്.


മമ്മൂട്ടിയുടെ ആദ്യ റിലീസ്

മാര്‍ച്ച് 30 ന് ചിത്രം റിലീസ് ചെയ്യും. 2017 ല്‍ മമ്മൂട്ടിയുടേതായി ഏറ്റവും ആദ്യം തിയേറ്ററിലെത്തുന്ന ചിത്രമെന്ന പ്രത്യകതയും ദ ഗ്രേറ്റ് ഫാദറിനുണ്ട്. മോഷന്‍ പോസ്റ്ററിന്റെ കാര്യത്തില്‍ മാത്രമല്ല, കലക്ഷന്‍ കാര്യത്തിലും ദ ഗ്രേറ്റ് ഫാദര്‍ റെക്കോര്‍ഡ് മറികടക്കും എന്നാണ് ആരാധകര്‍ പറയുന്നത്.


English summary
Mammootty’s upcoming release The Great Father’s motion poster was released yesterday to astounding response from the viewers. The 55 second motion poster has ever since been trending virally in social media platforms.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam