»   »  ഗ്രേറ്റ്ഫാദറിലെ മമ്മൂട്ടിയും സ്നേഹയും തമ്മിലുള്ള വൈകാരിക രംഗങ്ങള്‍ പുറത്ത്, ആശങ്കയോടെ ആരാധകര്‍

ഗ്രേറ്റ്ഫാദറിലെ മമ്മൂട്ടിയും സ്നേഹയും തമ്മിലുള്ള വൈകാരിക രംഗങ്ങള്‍ പുറത്ത്, ആശങ്കയോടെ ആരാധകര്‍

Posted By: Nihara
Subscribe to Filmibeat Malayalam

മെഗാസ്റ്റാര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഫാദര്‍. വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. റിലീസിങ്ങ് ദിനത്തില്‍ പ്രഖ്യാപിച്ച വാഹന പണിമുടക്ക് മമ്മൂട്ടി ഫാന്‍സിന്റെ ഉറക്കം കെടുത്തിയിരുന്നു. എന്നാല്‍ ഇത് മാറ്റിയതോടെ ചിത്രത്തിന് വന്‍വരവേല്‍പ്പ് നല്‍കാനുള്ള തയ്യാറെടുപ്പിലായിരുന്നു മെഗാസ്റ്റാര്‍ ആരാധകര്‍. അതിനിടയിലാണ് ഇത്തരമൊരു കാര്യം സംഭവിച്ചിട്ടുള്ളത്.

റിലീസിങ്ങ് ദിനത്തില്‍ പരമാവധി തിയേറ്ററുകളിലേക്ക് ചിത്രം എത്തിക്കണമെന്ന് മെഗാസ്റ്റാര്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് തന്റെ ചിത്രത്തിന്റെ റിലീസ് വരെ മാറ്റി വച്ചിരുന്നു ദിലീപ്. എന്നാല്‍ ചിത്രത്തിലെ നിര്‍ണ്ണായക രംഗങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുകയാണ്. ഏഴു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലൂടെ പറന്നു നടക്കുന്നത്.വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

പ്രമോഷന്റെ ഭാഗമാണോയെന്ന സംശയം ??

വളരെ പ്രധാനപ്പെട്ട രംഗം പുറത്തുവന്നിട്ടും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രതികരിക്കാതിരുന്നത് പ്രേക്ഷകര്‍ക്കിടയില്‍ സംശയം ഉണര്‍ത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രമോഷന് വേണ്ടിയാണോ ഇത് പുറത്തുവിട്ടതെന്ന സംശയത്തിലാണ് മെഗാസ്റ്റാര്‍ ആരാധകര്‍.

സെന്‍സറിങ്ങിന് മുമ്പുള്ള ഭാഗങ്ങള്‍ എങ്ങനെ പുറത്തുവിട്ടു ??

സെന്‍സര്‍ ചെയ്യുന്നതിന് മുമ്പുള്ള ഭാഗങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്നാല്‍ സെന്‍ശര്‍ ചെയ്യുന്നതിന് മുമ്പുള്ള ഭാഗങ്ങള്‍ പുറത്തു വിടുന്നത് നിയമ വിരുദ്ധമായ കാര്യമാണ്. നേരത്തെ പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി ഇത്തരത്തില്‍ പ്രചരിക്കുകയും സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പോലീസ് പിടികൂടിയതും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

മെഗാസ്റ്റാര്‍ ഫാന്‍സ് ആശങ്കയിലാണ്

ആരാധകരുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന താരമാണ് മമ്മൂട്ടി. നീണ്ട കാത്തിരിപ്പിനൊടുവില്‍ പുറത്തിറങ്ങുന്ന ചിത്രമായതിനാല്‍ത്തന്നെ ഗംഭീര വരവേല്‍പ്പ് നടത്താനൊരുങ്ങി നില്‍ക്കുയാണ് ഫാന്‍സുകാര്‍. ഇടയ്ക്ക് പ്രഖ്യാപിച്ച വാഹന പണിമുടക്കില്‍ ഏറെ ആശങ്ക പ്രകടിപ്പിച്ചത് ഫാന്‍സുകാരാണ്. ഇക്കാര്യത്തിലും ആശങ്കപ്പെടുന്നത് ഫാന്‍സുകാരാണ്.

മമ്മൂട്ടിയുടെ ലുക്ക്

അധോലോക നായകനായ ഡേവിഡ് നൈനാന്റെ ലുക്ക് ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. നവാഗതനായ ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്. സ്‌നേഹയാണ് മമ്മൂട്ടിയുടെ ഭാര്യാവേഷത്തില്‍ എത്തുന്നത്. മകളായി ബേബി അനിഘയും എത്തുന്നുണ്ട്.

ചിത്രം തന്നെയും അത്ഭുപ്പെടുത്തിയെന്ന് മോഹന്‍ലാല്‍

ചിത്രത്തിനെക്കുറിച്ചും മമ്മൂട്ടിയുടെ ലുക്കിനെക്കുറിച്ചും മോഹന്‍ലാല്‍ പറഞ്ഞ കാര്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാല്‍ സംവിധായകനെ അഭിനന്ദിക്കുകയും ഡേറ്റ് കൊടുക്കുകയും ചെയ്തിരുന്നു. ഇതില്‍പ്പരം മികച്ചൊരു പ്രതികരണം ഒരു നവാഗത സംവിധായകന് ലഭിക്കാനില്ല. ഇക്കാര്യങ്ങളൊക്കെ പ്രേക്ഷകരുടെ പ്രതീക്ഷയും വര്‍ധിപ്പിച്ചു.

പ്രമാണിക്ക് ശേഷം മമ്മൂട്ടിയും സ്നേഹയും

ചിത്രത്തിന്റെ പോസ്റ്റര്‍ ഇതിനോടകം തന്നെ നവമാധ്യമങ്ങളില്‍ വൈറലാണ്. പ്രമാണിക്ക് ശേഷം മ്മൂട്ടിയും സ്‌നേഹയും ഒന്നിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ സാറയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന് വേണ്ടി മമ്മൂട്ടി ഡ്യൂപ്പില്ലാതെ അനായാസം സ്റ്റണ്ട് സീനുകള്‍ ചെയ്യുന്നത് കണ്ട ആര്യയുടെ അനപരപ്പ് ഇനിയും വിട്ടുമാറിയിട്ടില്ല.

സ്പെന്‍സ് ഏറെയുള്ള ചിത്രം

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രത്തിന്റെ തുടക്കം മുതല്‍ അണിയറ പ്രവര്‍ത്തകര്‍ സസ്‌പെന്‍സ് കാത്തുസൂക്ഷിച്ചിരുന്നു. ചിത്രത്തിന്റെ കഥയോ താരങ്ങളുടെ ഫോട്ടോയോ ഒന്നും പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് സീനില്‍ മമ്മൂട്ടി ഡ്യൂപ്പില്ലാതെ അഭിനയിക്കുന്നത് കണ്ട് അമ്പരന്ന ആര്യയാണ് ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് ചില കാര്യങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്.

തിയേറ്ററിലെത്തുന്നതിനു മുന്നേ

2017 ല്‍ റിലീസ് ചെയ്യുന്ന ആദ്യ മമ്മൂട്ടി ചിത്രമാണ് ദി ഗ്രേറ്റ് ഫാദര്‍. ചിത്രത്തെക്കുറിച്ചുള്ള ഓരോ അപ്‌ഡേറ്റും ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിച്ചിരുന്നു. മമ്മൂട്ടിയുടെ ലുക്ക് ഇതിനോടകം തന്നെ വൈറലായിരുന്നു. ടീസര്‍, ട്രെയിലര്‍ എന്നിവയിലൂടെ തന്നെ റെക്കോര്‍ഡിട്ട ചിത്രം റിലീസ് ചെയ്യുന്നതിന് തൊട്ടു മുന്‍പാണ് പ്രധാനപ്പെട്ട രംഗം പുറത്തായിട്ടുള്ളത്.

സ്നേഹയും മമ്മൂട്ടിയും തമ്മിലുള്ള രംഗം

ചിത്രത്തിലെ ഏറെ പ്രധാനപ്പെട്ട രംഗമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയും സ്‌നേഹയും തമ്മിലുള്ള രംഗമാണ് പുറത്തു വന്നിട്ടുള്ളത്. വാട്‌സാപ്പിലും ഫേസ് ബുക്കിലുമായി അതി വേഗത്തിലാണ് ഇത് പ്രചരിക്കുന്നത്.

English summary
Shocking facts about The great father.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam