മെഗാസ്റ്റാര്‍ ചിത്രം ഗ്രേറ്റ് ഫാദര്‍ തിയേറ്ററുകളിലേക്ക്, ഗംഭീര വരവേല്‍പ്പ് നല്‍കാനൊരുങ്ങി ആരാധകര്‍
റിലീസിനു മുന്‍പു തന്നെ സോഷ്യല്‍ മീഡിയയിലൂടെ ഏറെ വൈറലായിരുന്നു ഡേവിഡ് നൈനാന്‍റെ അപ്പിയറന്‍സ്.
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാര്‍ ചിത്രമാണ് ദി ഗ്രേറ്റ് ഫാദര്‍. മാര്‍ച്ച് 30നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. കേരളത്തില്‍ മാത്രം 150 ലേറെ കേന്ദ്രങ്ങളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്.
തലസ്ഥാന നഗരത്തില്‍ ശ്രീകുമാര്‍, ശ്രീവിശാഖ്, ധന്യ, ഏരീസ് പ്ലക്‌സ് തുടങ്ങി നാല് തിയേറ്ററുകളിലാണ് ഗ്രേറ്റ് ഫാദര്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ടിക്കറ്റിന്റെ വിതരണോദ്ഘാടനം സംവിധായകനും നടനുമായ സോഹന്‍ലാലിനു നല്‍കി മെഗാസ്റ്റാര്‍ മമ്മൂട്ടി നിര്‍വഹിച്ചു.

ഗംഭീര വരവേല്‍പ് നല്‍കാനൊരുങ്ങി മെഗാസ്റ്റാര്‍ ആരാധകര്‍
റിലീസിനു മുമ്പ് തന്നെ സോഷ്യല്‍ മീഡിയയിലും മറ്റും വന്‍തരംഗമായി മാറിക്കഴിഞ്ഞ ചിത്രത്തെ വരവേല്‍ക്കാന്‍ വിപുലമായ പരിപാടികളാണ് മമ്മൂട്ടി ആരാധകര്‍ ആസൂത്രണം ചെയ്യുന്നത്. ആഗസ്റ്റ് സിനിമാ ബാനറില്‍ ഷാജി നടേശന്‍, പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ
ഡേവിഡ് നൈനാനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഭാസ്‌കര്‍ ദി റാസകലിലൂടെ ശ്രദ്ധേയയായ ബേബി അനിഘയാണ് മകളുടെ വേഷത്തില്‍. സ്‌നേഹ, ആര്യ, മാളവിക മോഹന്‍, ഐഎം വിജയന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ഏറെ വൈറലായ ആ ലുക്ക്
മമ്മൂട്ടി മാത്രമല്ല കൂടെയുള്ളവരും കിടിലന്‍ ലുക്കിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തമിഴകത്തിന്റെ സ്വന്തം താരമായ ആര്യയുടെ ലുക്കാണ് പുതിയ പോസ്റ്ററിലൂടെ പുറത്തുവിട്ടിട്ടുള്ളത്. ആന്‍ഡ്രൂസ് ഈപ്പനായാണ് ആര്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.ചിത്രത്തിന്റെ പോസ്റ്റര്‍ ഇതിനോടകം തന്നെ നവമാധ്യമങ്ങളില്‍ വൈറലാണ്. പ്രമാണിക്ക് ശേഷം മമ്മൂട്ടിയും സ്‌നേഹയും ഒന്നിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ സാറയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഫുള്‍ ഓഫ് സസ്‌പെന്‍സസ്
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രത്തിന്റെ തുടക്കം മുതല്‍ അണിയറ പ്രവര്‍ത്തകര്‍ സസ്‌പെന്‍സ് കാത്തുസൂക്ഷിച്ചിരുന്നു. ചിത്രത്തിന്റെ കഥയോ താരങ്ങളുടെ ഫോട്ടോയോ ഒന്നും പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് സീനില്‍ മമ്മൂട്ടി ഡ്യൂപ്പില്ലാതെ അഭിനയിക്കുന്നത് കണ്ട് അമ്പരന്ന ആര്യയാണ് ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് ചില കാര്യങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്.

മമ്മൂട്ടിയെക്കുറിച്ച് ആര്യ
മമ്മൂട്ടിയുടെ ഫിറ്റ്‌നസ് സംരക്ഷണത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിന് വേണ്ട വ്യായാമങ്ങളും ഭക്ഷണക്രമവും കൃത്യമായി പാലിക്കുന്നയാളാണ് മമ്മൂട്ടി. ദി ഗ്രേറ്റ് ഫാദറിലെ ഷൂട്ടിങ്ങിനിടയില്‍ തനിക്ക് അത് ബോധ്യപ്പെട്ടെന്നും ആര്യ പറഞ്ഞു. ഈ പ്രായത്തിലും ഡ്യൂപ്പിനെ വെയ്ക്കാതെ ആക്ഷന്‍ സീക്വന്‍സുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന മമ്മൂട്ടിക്ക് സിനിമയോടുള്ള പാഷനും ഫിറ്റ്‌നസും തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്ന് തമിഴ് യുവതാരം വ്യക്തമാക്കി.

ക്ലൈമാക്‌സിലും ആക്ഷന്‍ സീനുകള്‍
ഏറെ പ്രത്യേകതയുള്ള ആക്ഷന്‍ സീനുകളാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിലുള്ളത്. കൈകള്‍ പിന്നില്‍ കെട്ടിയിട്ടതിന് ശേഷമുള്ള ആക്ഷന്‍ രംഗത്തില്‍പ്പോലും മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിച്ചിരുന്നില്ലെന്നാണ് ആര്യ പറയുന്നത്. ജോലിയോടുള്ള മമ്മൂക്കയുടെ സമീപനം തന്നെ ഏറെ ആകര്‍ഷിച്ചുവെന്നും ആര്യ പറഞ്ഞു.


Click it and Unblock the Notifications