»   » മമ്മൂട്ടിയുടെ ഡേവിഡ് 'ഓണ്‍ ദി വേ', ഗ്രേറ്റ് ഫാദറിന്റെ മോഷന്‍ പോസ്റ്റര്‍ റെക്കോര്‍ഡ് തകര്‍ക്കുന്നു!

മമ്മൂട്ടിയുടെ ഡേവിഡ് 'ഓണ്‍ ദി വേ', ഗ്രേറ്റ് ഫാദറിന്റെ മോഷന്‍ പോസ്റ്റര്‍ റെക്കോര്‍ഡ് തകര്‍ക്കുന്നു!

By: Sanviya
Subscribe to Filmibeat Malayalam

റിലീസിനായി കാത്തിരിക്കുന്ന ദ ഗ്രേറ്റ് ഫാദറിന്റെ മോഷന്‍ പോസ്റ്റര്‍ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധര്‍. കിക്കിടിലന്‍ ലുക്ക്. 55 സെക്കന്റ് ദൈര്‍ഘ്യമുള്ള പോസ്റ്ററിലെ മമ്മൂട്ടിയുടെ ലുക്കാണ് ആകര്‍ഷണം. മമ്മൂട്ടിയുടെ ലുക്ക് കണ്ട് കണ്ണ് തള്ളിയവരുമുണ്ട്.

കിടിലന്‍ ബാക്ഗ്രൗണ്ട് മ്യൂസിക്കിലൂടെയാണ് വീഡിയോ. തുടക്കത്തില്‍ തമിഴ് നടി സ്‌നേഹ, ബാലതാരം അനിഘ എന്നിവരെ പരിചയപ്പെടത്തിയ വീഡിയോയുടെ അവസാനമാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. തൊപ്പി വച്ച് താടി ലുക്കിലാണ് മമ്മൂട്ടി.


ഡേവിഡായി മമ്മൂട്ടി

ഡേവിഡ് നൈനാന്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് ഹനീഫ് അദേനിയാണ്.


റെക്കോര്‍ഡ് തകര്‍ക്കുന്നു

സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാകുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പതിനഞ്ചു മണിക്കൂറുകൊണ്ട് നാലു ലക്ഷത്തിലധികം ആളുകള്‍ കണ്ടു. ഇരുപതിനായിരത്തിലേറെ ലൈക്കുകളാണ് മോഷന്‍ പോസ്റ്ററിന് ആ സമയത്തിന് മുകളില്‍ ലഭിച്ചത്.


നിര്‍മ്മാണം

ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അവതരിപ്പിക്കുന്നുണ്ട്.


റിലീസ്

മാര്‍ച്ച് 30ന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്. നേരത്തെ ജനുവരിയില്‍ റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പല കാരണങ്ങളാലും ചിത്രത്തിന്റെ റിലീസ് മാറ്റി.


മമ്മൂട്ടി പുത്തന്‍ പണത്തിനൊപ്പം

അതേ സമയം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍ പണം എന്ന ചിത്രത്തിന്റെ തിരക്കിലാണ് മമ്മമൂട്ടി. പുത്തന്‍ പണം പൂര്‍ത്തിയായാല്‍ ഉടന്‍ വൈശാഖ് സംവിധാനം ചെയ്യുന്ന രാജ 2 എന്ന ചിത്രത്തില്‍ അഭിനയിക്കും. സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും മമ്മൂട്ടിയാണ് നായകന്‍.


English summary
'The Great Father' motion poster new record.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam