»   » മമ്മൂട്ടിയുടെ ലുക്ക് കണ്ട് ദുല്‍ഖര്‍ പോലും ഞെട്ടി, ഈ വര്‍ഷത്തെ ട്രെന്‍ഡാകാന്‍ പോകുന്ന ചിത്രം

മമ്മൂട്ടിയുടെ ലുക്ക് കണ്ട് ദുല്‍ഖര്‍ പോലും ഞെട്ടി, ഈ വര്‍ഷത്തെ ട്രെന്‍ഡാകാന്‍ പോകുന്ന ചിത്രം

Posted By: Sanviya
Subscribe to Filmibeat Malayalam

മമ്മൂട്ടി ആരാധകര്‍ ഈ വര്‍ഷം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഫാദര്‍. ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ മാസം ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പല കാരണങ്ങളാലും ചിത്രത്തിന്റെ റിലീസ് മാറ്റി. മാര്‍ച്ചിലേക്കാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നു. മമ്മൂട്ടിയുടെ കിടിലന്‍ ലുക്കാണ് ആരാധകരെ ഞെട്ടിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഏറ്റവും സ്റ്റൈലിഷാകാന്‍ പോകുന്ന ചിത്രം എന്ന് പറഞ്ഞാണ് ദുല്‍ഖര്‍ തന്റെ ഒഫീഷ്യല്‍ പേജിലൂടെ മോഷന്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തത്.


ദുല്‍ഖറിന് പിന്നാലെ

ദുല്‍ഖറിന്റെ പോസ്റ്റ് നടന്‍ സണ്ണി വെയ്‌നും ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.


ആദ്യ ചിത്രം

ഈ വര്‍ഷം പുറത്തിറങ്ങുന്ന മമ്മൂട്ടിയുടെ ആദ്യ മലയാളം ചിത്രം കൂടിയാണ് ദി ഗ്രേറ്റ് ഫാദര്‍. സ്‌നേഹയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. പ്രമാണി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും സ്‌നേഹയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.


മറ്റ് കഥാപാത്രങ്ങള്‍

ആര്യ, ബേബി അനിഘ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേ സമയം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍ പണം എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ മമ്മൂട്ടി.


ഫേസ്ബുക്ക് പോസ്റ്റ്

ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ...


English summary
The Great Father motion poster out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam