»   » ആകാംഷയുടെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ഡേവിഡ് നൈനാന്‍!!! വൈറലാകുന്ന ഗ്രേറ്റ് ഫാദര്‍ പോസ്റ്റര്‍!!!

ആകാംഷയുടെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ഡേവിഡ് നൈനാന്‍!!! വൈറലാകുന്ന ഗ്രേറ്റ് ഫാദര്‍ പോസ്റ്റര്‍!!!

Posted By:
Subscribe to Filmibeat Malayalam
മമ്മുട്ടിയുടെ പുതിയ ചിത്രമായ ഗ്രേറ്റ് ഫാദര്‍ റിലീസിന് മുമ്പേ തരംഗമാകുകയാണ്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ തന്നെ വളരെ വേഗം ആരാധകര്‍ എറ്റെടുത്തു. താരത്തിന്റെ മുഖമില്ലാത്ത പോസ്റ്ററാണ് ആദ്യം പുറത്തെത്തിയത്. പിന്നീട് ഇറങ്ങിയ ടീസര്‍ അതിലും വേഗത്തില്‍ ജനങ്ങള്‍ ഏറ്റെടുത്തു. അമീര്‍ ചിത്രത്തമായ ദംഗലിന്റെ ടീസറിന്റെ റെക്കോര്‍ഡ് ഭേദിക്കാനും ഗ്രേറ്റ് ഫാദറിനായി.

മമ്മുട്ടി തന്റെ ഒഫീസ്യല്‍ ഫേസ്ബുക്ക് പേജിലാണ് പോസ്റ്റര്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ള പോസ്റ്റര്‍ വൈറാലായി. ആദ്യം എത്തിയത് മമ്മുട്ടിയുടെ മുഖമില്ലാത്ത പോസ്റ്ററായിരുന്നെങ്കില്‍ മഴയത്ത് തോക്കും ചൂണ്ടി നില്‍ക്കുന്ന താരത്തിന്റെ പടമാണ് പോസ്റ്ററിലുള്ളത്. റിലീസിന് മുമ്പേ ആരാധകര്‍ ഏറ്റെടുത്ത ചിത്രത്തേക്കുറിച്ച് താരത്തിനും അണിയറ പ്രവര്‍ത്തകര്‍ക്കും ഏറെ പ്രതീക്ഷകളാണുള്ളത്.

ഡേവിഡ് നൈനാന്‍ എന്നാണ് ചിത്രത്തില്‍ മമ്മുട്ടിയുടെ കഥാപാത്രത്തിന്റെ പേര്. ആരാണ് ഡേവിഡ് നൈനാന്‍ എന്ന പേരില്‍ മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു. ദുല്‍ഖറും പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

മഴയില്‍ തോക്കും ചൂണ്ടി നില്‍ക്കുന്ന താരത്തിന്റെ ചിത്രമാണ് പുതിയ പോസ്റ്ററിലുള്ളത്. കട്ടിത്താടിയും ഷര്‍ട്ടിന് ചേരുന്ന തരത്തിലുള്ള തൊപ്പിയും അണിഞ്ഞാണ് മമ്മുട്ടി ചിത്രത്തിലുള്ളത്. പ്രതികാര കഥപറയുന്ന ത്രില്ലറാണ് ചിത്രമെന്നാണ് ലഭിക്കുന്ന വിവരം. ബിഗ് ബിയ്ക്ക് ശേഷം ഇറങ്ങുന്ന ഈ സ്റ്റൈലിഷ് ചിത്രം ആരാധകര്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.

ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നതാണ് ചിത്രത്തിന്റെ ഇന്‍ട്രോ ടീസര്‍. റിലീസ് ചെയ്ത് മൂന്ന് ദിവസത്തനുള്ളില്‍ ഫേസ്ബുക്കില്‍ മാത്രം 50 ലക്ഷം ആളുകള്‍ ടീസര്‍ കണ്ടു കഴിഞ്ഞു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ടിസറിന്റെ റിക്കോര്‍ഡും ഗ്രേറ്റ് ഫാദര്‍ സ്വന്തമാക്കിക്കഴിഞ്ഞു. കാഴ്ച്ചക്കാരുടെ എണ്ണം 71 ലക്ഷം പിന്നിട്ടു കഴിഞ്ഞു.

നവഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആഗസ്റ്റ് സിനിമയാണ്. പ്രഥ്വിരാജും ഷാജി നടേശനും സന്തോഷ് ശിവനും ആര്യയുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. അനുരാഗ കരിക്കന്‍ വെള്ളത്തിന് ശേഷം ആഗസ്റ്റ് സിനിമ നിര്‍മിക്കുന്ന ചിത്രമാണ് ഗ്രേറ്റ് ഫാദര്‍. പ്രഥ്വിരാജ് അഭിനയിക്കാത്ത രണ്ടാമത്തെ ചിത്രമാണ് ആഗസ്റ്റ് സിനിമ നിര്‍മിക്കുന്നത്.

ചിത്രത്തില്‍ വില്ലനായി എത്തുന്നത് മലയാളിയായ തമിഴ് താരം ആര്യയാണ്. ഇതിന് മുമ്പ് ഉറുമി, ഡബിള്‍ ബാരല്‍ എന്നീ മലയാള ചിത്രങ്ങളില്‍ ആര്യ അഭിനയിച്ചിരുന്നു. എല്ലാ ചിത്രങ്ങളും നിര്‍മിച്ചത് ആഗസ്റ്റ് സിനിമയായിരുന്നു. ഇതില്‍ ഉറുമിയൊഴികെ രണ്ട് ചിത്രങ്ങളിലും ആര്യ നിര്‍മാണ പങ്കാളിയായിരുന്നു.

English summary
Mammootty, the lead actor recently revealed the super stylish poster through his official Facebook page. The poster crossed 27 K likes and 1.2 K shares in one hour and has been shared by several celebrities including Dulquer Salmaan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam