വമ്പന്‍ റിലീസിനൊരുങ്ങി മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍, 150 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും!
മമ്മൂട്ടി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. മാര്‍ച്ച് 30 വ്യാഴാഴ്ച ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 150 തിയേറ്ററുകളിലാണ് ഗ്രേ
മമ്മൂട്ടി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. മാര്‍ച്ച് 30 വ്യാഴാഴ്ച ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 150 തിയേറ്ററുകളിലാണ് ഗ്രേറ്റ് ഫാദര്‍ പ്രദര്‍ശിപ്പിക്കുന്നത്.
നവാഗതനായ ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റിലീസ് ചെയ്യുന്ന ആദ്യ ദിനം തന്നെ ലോകമെമ്പാടമുള്ള തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. റിലീസിന് മുമ്പേ ചിത്രത്തിന് ലഭിച്ച പ്രചാരം കണക്കിലെടുത്താണിന്നാണ് അറിയുന്നത്.

മമ്മൂട്ടി-ഡേവിഡ് നൈനാന്‍
ഡേവിഡ് നൈനാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബേബി അനിഘ അവതരിപ്പിക്കുന്ന സാറയുടെ അച്ഛനാണ് ഡേവിഡ് നൈനാന്‍. സ്‌നേഹയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യയായി അഭിനയിക്കുന്നത്.

മമ്മൂട്ടി-സ്‌നേഹ
പ്രമാണി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും സ്‌നേഹയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. വന്ദേമാതരം, തുറുപ്പ് ഗുലാന്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങളാണ്.

റെക്കോര്‍ഡ് പ്രതികരണം
പ്രഖ്യാപനം മുതല്‍ പ്രേക്ഷക ശ്രദ്ധ ലഭിച്ച ചിത്രമാണ് മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററിനും ടീസറിനും ട്രെയിലറിനും മികച്ച പ്രതികരണമായിരുന്നു. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി 15 മണിക്കൂറുക്കൊണ്ട് നാലു ലക്ഷത്തിലധികം ആളുകളാണ് വീഡിയോ യൂട്യൂബിലൂടെ കണ്ടത്. ഇരുപതിനായിരത്തിലേറെ ലൈക്കുകളും ചിത്രത്തിന് ലഭിച്ചിരുന്നു.

നിര്‍മ്മാണം
ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആര്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications