ക്രിസ്തുമസിന് മോഹന്‍ലാലിനൊപ്പം മമ്മൂട്ടി ഉണ്ടാകില്ല, ഗ്രേറ്റ് ഫാദര്‍ ഈ വര്‍ഷം ഉണ്ടാകില്ല
തോപ്പില്‍ ജോപ്പന് ശേഷം ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍. ചിത്രം ഡിസംബറില്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് പറഞ്ഞിരുന്നത്.
തോപ്പില്‍ ജോപ്പന് ശേഷം ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍. ചിത്രം ഡിസംബറില്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റിയതായി പുതിയ വിവരം.
ജനുവരി 27നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തുന്നത്. നിര്‍മാണ കമ്പിനിയായ ഓഗസ്റ്റ് സിനിമാ കമ്പിനിയാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റിയ വിവരം അറിയിച്ചത്. ചില സാങ്കേതിക തകരാറുകളാല്‍ ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റി എന്നാണ് പറയുന്നത്.

ദ ഗ്രേറ്റ് ഫാദര്‍
തോപ്പില്‍ ജോപ്പന് ശേഷം മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഹനീഫ് അദേനിയാണ്. ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴും അണിയറ പ്രവര്‍ത്തകര്‍ക്കിടയില്‍ രഹസ്യമാണ്.

ഷൂട്ടിങ് പൂര്‍ത്തിയായി
ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. ഇപ്പോള്‍ ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ച് വരികയാണ്.

നായിക
സ്‌നേഹയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. പ്രമാണി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും സ്‌നേഹയും വീണ്ടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം.

മറ്റ് കഥാപാത്രങ്ങള്‍
തമിഴ് നടന്‍ ഷാം, മിയാ ജോര്‍ജ്, മാളവിക മോഹനന്‍, മണികണ്ഠന്‍ ആചാരി, ഐഎം വിജയന്‍, ആര്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ക്രിസ്തുമസ് റിലീസ്
മുന്തരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പൃഥ്വിരാജിന്റെ എസ്ര, ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങിയ ചിത്രങ്ങള്‍ ക്രിസ്തുമസിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
ഫേസ്ബുക്ക് പോസ്റ്റ്
ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടിയതായി ഓഗസ്റ്റ് സിനിമാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.


Click it and Unblock the Notifications