»   » മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദര്‍ രണ്ടാം ടീസറും ഔട്ട്.. തള്ളിനെ കൊന്ന് കൊലവിളിച്ച് സോഷ്യല്‍ മീഡിയ!!

മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദര്‍ രണ്ടാം ടീസറും ഔട്ട്.. തള്ളിനെ കൊന്ന് കൊലവിളിച്ച് സോഷ്യല്‍ മീഡിയ!!

Posted By: Kishor
Subscribe to Filmibeat Malayalam

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ദി ഗ്രേറ്റ് ഫാദറിന്റെ രണ്ടാമത്തെ ടീസറും പുറത്തിറങ്ങി. പുലിമുരുകനെ വെല്ലുന്ന വിജയമാകും എന്നാണ് പതിവ് പോലെ മമ്മൂട്ടി ഫാന്‍സിന്റെ വക തള്ള്. ഫാന്‍സിന്റെ തള്ള് മാത്രമല്ല, മമ്മൂട്ടിയുടെ മകളായി എത്തുന്ന ബേബി അനീഖയുടെ വകയും ഉണ്ട് തള്ള്. തള്ളുകളുടെ പെരുമഴയുമായി എത്തിയ ടീസറിനോട് ഫേസ്ബുക്ക് ട്രോളന്മാര്‍ പ്രതികരിക്കുന്നത് എങ്ങനെ എന്ന് നോക്കൂ..

ഒലക്കേടെ മൂട്

മാങ്ങാത്താലി ഒന്ന് എണീറ്റ് പോ കൊച്ചേ...

ഡാഡികൂള്‍ ടു

ഗ്രേറ്റ് ഫാദറോ അതോ ഡാഡി കൂള്‍ രണ്ടോ - കാത്തിരുന്ന് കാണാം

ഒറ്റ രാത്രി കൊണ്ട്

ഈ പറയുന്ന ബോംബേ ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിച്ച ജഗന്നാഥന്‍

മോള് വന്നത് നന്നായി

കൃത്യസമയത്ത് അനീഖ മോള് വന്നത് നന്നായി ഇല്ലേല്‍ മൂപ്പന്‍ ഒറ്റപ്പെട്ട് പോയേനെ

ഒരു മാറ്റോം ഇല്ല

ഈ സിനിമ മറ്റൊരു ഡാഡി കൂള്‍ ആയിരിക്കും ഉറപ്പാ. ഒരു മാറ്റവും ഇല്ലല്ലേ

ഒന്ന് നിര്‍ത്തുമോ

മൂപ്പന്റെ മാത്രമല്ല പേരക്കുട്ടിയുടെ വകയും തള്ളോ ആരായാലും മടുത്ത് പോകില്ലേ

മൂപ്പന്റെ തള്ളിനെക്കാള്‍

എന്ത് പറഞ്ഞാലും പുലിമുരുകനിലെ മൂപ്പന്റെ തള്ളിനേക്കാള്‍ ഭേദമാണ്

ഇത് തന്നെയല്ലേ പറഞ്ഞത്

ആ കൊച്ച് മാത്രമല്ല ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സില്‍ ലാലേട്ടനും ഇങ്ങനെ തന്നാ തള്ളിയത്

പപ്പാ മരണ മാസ്

മോള്‍ മാസാണെങ്കില്‍ മോളുടെ പപ്പാ മരണ മാസ് ആയിരിക്കും സംശയമുണ്ടോ

പിണറായി വിജയനാണ്

ആര്‍ക്കും ഏത് രാത്രിയും ഇറങ്ങി നടക്കാം. കാരണം ഞങ്ങളുടെ മുഖ്യമന്ത്രി പിണറായി വിജയനാണ്

ഒഴിവാക്കുകയാണല്ലേ

തള്ളുകാരുടെ കൂട്ടത്തില്‍ നിന്നും ഇന്ദ്രന്‍ - ചന്ദ്രന്‍ പ്രമുഖനെ ഒഴിവാക്കുകയാണല്ലേ

ലാലേട്ടന്‍ പണ്ടേ

തീവണ്ടിയില്‍ പരസ്യം ചെയ്യുന്നതൊക്കെ മോഹന്‍ലാല്‍ പണ്ടേ ഇറക്കിയ നമ്പരാ

പ്രമുഖ ഫാന്‍സ്

മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ ഡാഡി കൂള്‍ ആണെന്ന് പറയുന്നത് പ്രമുഖ ഫാന്‍സാണത്രെ

ഓസ്‌ട്രേലിയയിലും

സൗത്ത് ഇന്ത്യയില്‍ മാത്രമല്ല അങ്ങ് ഓസ്‌ട്രേലിയ വരെയുണ്ട് ഈ പിടി

തോക്കുകളെ പറ്റി

ചേട്ടന് ഈ തോക്കുകളെ പറ്റി വല്യ ധാരണയൊന്നും ഇല്ല അല്ലേ. - അടുത്ത റിപ്ലൈ

ഫാന്‍സും ഹേറ്റേഴ്‌സും

ഗ്യാങ്സ്റ്റര്‍ ടു മുതല്‍ ആര്യയാണ് നായകന്‍ എന്ന് വരെ പറയുന്നുണ്ട് ഈ ഹേറ്റേഴ്‌സ്.

വെടിവെച്ച് മലത്തി

ടീസര്‍ കണ്ട പ്രചണ്ഡ ഫാനിന്റെ ഒരു സന്തോഷം കണ്ടോ. ബാക്കി കഥ കേട്ടോ

അതെന്റെ കൊച്ചാണ്

മിസ്റ്റര്‍ ഡേവിഡ് കൊച്ചിനെ കണ്ടിട്ട് നിങ്ങളുടെ മകളാണെന്ന് തോന്നുന്നില്ലല്ലോ

നൊന്തു അല്ലേടാ

പുലിമുരുകനില്‍ മുരുകനെക്കുറിച്ച് തള്ളിയാല്‍ നിനക്ക് നോവില്ല. - ഭരത് ചന്ദ്രന്‍ ഐ പി എസ്

ഡിവീഡി നൈനാന്‍

ഇപ്പോ ഡേവിഡ് നൈനാന്‍. പടം ഇറങ്ങിക്കഴിഞ്ഞാ ഡിവിഡി നൈനാന്‍. എങ്ങനെയുണ്ട്.

പണ്ടും ഇപ്പോഴും

പണ്ട് നായകന്‍ ബോംബെ അധോലോകം എന്ന് പറയുമ്പോള്‍. ഇപ്പോ കേള്‍ക്കുമ്പോള്‍

ടീസര്‍ കണ്ടപ്പോള്‍

ട്രോളാന്‍ വിഷയം ഒന്നുമില്ലാതെ ഇരിക്കുമ്പോഴാണ് ഗ്രേറ്റ് ഫാദറിന്റെ ടീസര്‍ കിട്ടിയത്.

ഹാ ഇരിക്കെടോ

എന്നാല്‍ പിന്നെ ഞാന്‍ എന്റെ ഡാഡിയെപ്പറ്റി രണ്ട് വാക്ക് സംസാരിക്കാം

ഏതാടാ ദാസാ

എടാ ദാസാ ഏതാടാ ഈ അലവലാതി.. ഇങ്ങനൊക്കെ തള്ളാമോ സോറി ചോദിക്കാമോ

രമണന്‍ എന്ന പപ്പ

തീരുമ്പം തീരുമ്പം പണി കൊടുക്കുന്ന പഞ്ചാബിലെ രമണന്‍ എന്ന പപ്പയുടെ കഥയായാലോ

വരയന്‍ പുലി ആയിരുന്നു

അതേ മൂപ്പാ ഒരു കാര്യം പറയട്ടേ. ഈ ബോംബെയില്ലേ.. അയ്യോ ഇതിലും ഭേദം വരയന്‍പുലിയാ

ഓഹോ ആഹാ

നിന്റെ പടത്തില്‍ മൂപ്പന്‍ തള്ളിയപ്പോള്‍ ഓഹോ ഈ കൊച്ച് ഒന്ന് തള്ളിയപ്പോള്‍ ആഹാ

പുതിയ ആളാണ്

ഇത് മൂപ്പന്‍. മുരുകന്റെ മാമന്‍. ഇത് മോദി. മോളേതാ.. ഓ നൈനാന്റെ മകള്‍

ഡാഡി കൂള്‍ അല്ലേ

ഡാഡി കൂളില്‍ മകന്‍ ഗ്രേറ്റ് ഫാദറില്‍ മകള്‍ - ഇത് തന്നെ അല്ലേ സംഭവം

പകച്ചുപോയി

അവിടെ ബോംബെയില്‍ പാവം എന്റെ പപ്പ ഒറ്റക്ക്.. പകച്ചുപോയി എന്റെ ബാല്യം

ഇവരാണ് തള്ളുകാര്‍

മൂപ്പനെക്കൊണ്ട് തള്ളിക്കുന്നു. മോളെക്കൊണ്ട് തള്ളിക്കുന്നു. സ്വയം തള്ളുന്നവരും ഉണ്ട്

ധര്‍മേന്ദ്ര

ഇനി ബോംബെയില്‍ ഈ പറഞ്ഞ ഡാഡി ധര്‍മേന്ദ്രയെങ്ങാനും ആണോ പോലും

അപ്പത്തന്നെ ഓക്കെ

ഡല്‍ഹീന്ന് കോള് വന്നത്രെ, മോദിജിയുടെ സിനിമയില്‍ മൂപ്പന്റെ കൂടെ അഭിനയിക്കാന്‍

സത്യായും തള്ളലല്ല

താന്‍ തള്ളിയതല്ല എന്ന് നൈനാന്റെ മകള്‍ പറയുന്നത് കേട്ടുനില്‍ക്കുന്ന മൂപ്പന്‍.

ഡാന്‍സ് വേണ്ട

ഗ്രേറ്റ് ഫാദറില്‍ നൈനാനെ പുകഴ്ത്താന്‍ കുട്ടിക്ക് കോച്ചിങ് കൊടുക്കുന്ന ദൃശ്യം.

ശരിക്കും നടന്നതാ

ബ്രണ്ണന്‍ കോളജില്‍ സഖാവിന്റെ കഥയേ.. ശരിക്കും നടന്നതാ. സത്യം.

നിവിനെ തള്ളിയത്

മൂപ്പനും മകളും ഒന്നുമല്ല ഓം ശാന്തി ഓശാനയില്‍ നാട്ടുകാര്‍ മൊത്തം തള്ളുകയായിരുന്നു.

സാം അലക്‌സ്

ഇതാണ് നേരത്തെ പറഞ്ഞ റിപ്ലൈ. വെള്ളത്തില്‍ തോക്ക് മുക്കി വെടിവെച്ച സാം അലക്‌സ്.

ഓടിയില്ലെന്ന് മാത്രം

മുന്‍പത്തെ പടങ്ങളെ പോലെ ഈ പടം ഓടിയില്ല എന്ന് മാത്രം പറയരുത്. അതിനാണ് ഈ ബുദ്ധി.

മണവാളന്‍

ബോംബെയ്ക്ക് പകരം ദുഫായിയും നൈനാന് പകരം മണവാളനും ആയിരുന്നെങ്കിലോ

രണ്ട് മൂപ്പന്മാരോ

ഞാന്‍ മൂപ്പന്‍. ഞാന്‍ അസിസ്റ്റന്റ് മൂപ്പന്‍. ങേ അപ്പോ രണ്ട് മൂപ്പന്മാരോ.

മഴയത്ത് പൊട്ടുമോ

മഴയത്ത് തോക്ക് നീട്ടിപ്പിടിച്ചാല്‍ പൊട്ടില്ല മിഷ്ടര്‍ - ഇതിനുള്ള റിപ്ലൈ പിന്നാലെ വരുന്നുണ്ട്.

ക്ലോസ് ഇനഫ്

ഒരു ചെറിയ ക്ലോസ് ഇനഫ്. വേറെ കമന്റ് ഒന്നും ഇല്ല.

ചെക്കിന് ചെക്ക്

ഞാന്‍ മൂപ്പനെ ഇറക്കി, എങ്കില്‍ ഞാന്‍ മോളെ ഇറക്കി. ചെക്ക്.

English summary
The Great Father second official teaser: See how facebook fans react to it.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam