»   » അതെ, മമ്മൂട്ടി സിഗററ്റ് വലിക്കുന്ന ആളാണെന്ന് ആരും പറയില്ല, എസ്ര തുടങ്ങുന്നതിന് രണ്ട് നിമിഷം മുമ്പ്

അതെ, മമ്മൂട്ടി സിഗററ്റ് വലിക്കുന്ന ആളാണെന്ന് ആരും പറയില്ല, എസ്ര തുടങ്ങുന്നതിന് രണ്ട് നിമിഷം മുമ്പ്

Posted By: Sanviya
Subscribe to Filmibeat Malayalam

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാറിന്റെ ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. തുടക്കം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കും ഗെറ്റപ്പുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നവാഗതനായ ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Read Also: ലൈവ് റിവ്യു; പ്രതീക്ഷകള്‍ തകിടം മറിയുന്നോ, എസ്രയില്‍ അത്രയ്‌ക്കൊന്നും പേടിക്കാനില്ല


മാര്‍ച്ചില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ഇന്‍ഡ്രോ-ടീസര്‍ പുറത്ത് വിട്ടു. ഇന്ന് പ്രദര്‍ശനത്തിനെത്തിയ പൃഥ്വിരാജിന്റെ എസ്രയുടെ ആദ്യ സ്‌ക്രീനിങ്ങിന് തൊട്ട് മുമ്പാണ് ദ ഗ്രേറ്റ് ഫാദറിന്റെ ഇന്‍ഡ്രോ-ടീസര്‍ പുറത്ത് വിട്ടത്.


നിര്‍മ്മാണം

ആഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, സംവിധായകന്‍ സന്തോഷ് ശിവന്‍, തമിഴ് നടന്‍ ആര്യ, നിര്‍മ്മാതാവ് ഷാജി നടശേന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉറുമി, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തമിഴ് നടന്‍ ആര്യ അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണ് ദ ഗ്രേറ്റ് ഫാദര്‍.


ഡേവിഡ് നൈനാന്‍

ഡേവിഡ് നൈനാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഡേവിഡിന്റെ കിടിലന്‍ ലുക്ക് തന്നെയാണ് ഇന്‍ഡ്രോ-ടീസറിന്റെ ഹൈലൈറ്റ്. ഡേവിഡ് സിഗററ്റ് വലിയ്ക്കുമെന്ന് കണ്ടാല്‍ തോന്നില്ലെന്ന് പോലീസ് പറയുന്ന ഒരു ഡയലോഗും ടീസറിലുണ്ട്.


ടീസര്‍ കാണാം

ചിത്രത്തിന്റെ ടീസര്‍ കാണാം. മമ്മൂട്ടി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്ത് വിട്ടിട്ടുണ്ട്.


പുത്തന്‍ പണത്തിനൊപ്പം

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍ പണം എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ മമ്മൂട്ടി. പുത്തന്‍ പണത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായാല്‍ ഉടന്‍ വൈശാഖ് സംവിധാനം ചെയ്യുന്ന രാജാ 2ല്‍ അഭിനയിക്കും.


English summary
The Great Father Teaser Out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam