»   » പത്ത് ദിവസത്തിനുള്ളില്‍ ഗ്രേറ്റ് ഫാദര്‍ 30 കോടി ക്ലബ്ബിലെത്തും എന്ന് പ്രവചനം, കണക്കുകള്‍ ശരിയോ ?

പത്ത് ദിവസത്തിനുള്ളില്‍ ഗ്രേറ്റ് ഫാദര്‍ 30 കോടി ക്ലബ്ബിലെത്തും എന്ന് പ്രവചനം, കണക്കുകള്‍ ശരിയോ ?

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബ്ലോക് ബസ്റ്റര്‍ ഹിറ്റ് ചിത്രമായി മാറിക്കൊണ്ടിരിയ്ക്കുകയാണ് നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രം. ആദ്യ ദിവസം തന്നെ മോഹന്‍ലാലിന്റെ പുലിമുരുകനും രജനികാന്തിന്റെ കബാലിയും സൃഷ്ടിച്ച റെക്കോര്‍ഡഡ് മമ്മൂട്ടി ബേധിച്ചു.

ഗ്രേറ്റ് ഫാദറിലെ ഡേവിഡ് നൈനാനെ ആദ്യം തിരിച്ചറിഞ്ഞത് പൃഥ്വിരാജ്, പിന്നെങ്ങനെ മമ്മൂട്ടിക്ക് ലഭിച്ചു ??


ഗ്രേറ്റ് ഫാദറിന്റെ കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ കള്ളക്കണക്കാണ് എന്ന പ്രചരണത്തിനിടെ ഇതാ പുതിയ പ്രവചനങ്ങളുമായി മമ്മൂട്ടി ഫാന്‍സ്. ആദ്യത്തെ പത്ത് ദിവസത്തിനുള്ളില്‍ ഗ്രേറ്റ് ഫാദര്‍ 30 കോടി ക്ലബ്ബിലെത്തും എന്നാണ് വിലയിരുത്തലുകള്‍.


20 കോടി നേടി

അതിവേഗം ഇരുപത് കോടി നേടിയ മലയാള സിനിമ എന്ന റെക്കോഡ് ഇപ്പോള്‍ മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിന്റെ പേരിലാണ്. അഞ്ച് ദിവസം കൊണ്ടാണ് ഗ്രേറ്റ് ഫാദര്‍ ഈ നേട്ടം ഉണ്ടാക്കിയത്. ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെയാണ് അറിയിച്ചത്.


10 ദിവസം 30 കോടി

ഈ പോക്ക് തുടരുകയാണെങ്കില്‍ ദ ഗ്രേറ്റ് ഫാദര്‍ അടുത്ത അഞ്ച് ദിവസം പിന്നിടുമ്പോഴേക്കും 30 കോടി ക്ലബ്ബ് പിന്നിടും എന്നാണ് ട്രേഡ് അനലൈസ് റിപ്പോര്‍ട്ടുകള്‍. 50 കോടി ക്ലബ്ബ് ലക്ഷ്യമിടുകയാണ് ഇപ്പോള്‍ ഗ്രേറ്റ് ഫാദര്‍ എന്നാണ് റിപ്പോര്‍ട്ട്.


മുരുകനെ കടത്തി വെട്ടി

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ പുലിമുരുകന്റെ ഓപ്പണിങ് ഡേ കലക്ഷന്‍ ദ ഗ്രേറ്റ് ഫാദര്‍ തിരുത്തിയെഴുതിയിരുന്നു. 4.03 കോടിയായിരുന്നു പുലിമുരുകന്റെ ആദ്യ ദിന കളക്ഷന്‍. ഗ്രേറ്റ് ഫാദര്‍ ആദ്യ ദിനം നേടിയത് 4.31 കോടി രൂപയാണ്. കേരളത്തില്‍ മാത്രം 202 സ്‌ക്രീനുകളിലാണ് ദ ഗ്രേറ്റ് ഫാദര്‍ റിലീസ് ചെയ്തത്. 958 പ്രദര്‍ശനങ്ങളാണ് ഞായറാഴ്ച ഉണ്ടായിരുന്നത്. കേരളമൊട്ടാകെയുള്ള എല്ലാ റിലീസ് കേന്ദ്രങ്ങളിലേയും പ്രദര്‍ശനങ്ങള്‍ ഹൗസ്ഫുള്ളായിരുന്നു. പുലിമുരുകന് ആദ്യ ദിനം 879 പ്രദര്‍ശനങ്ങളാണ് ഉണ്ടായിരുന്നത്.


കള്ളക്കണക്ക് എന്നാരോപണം

അതിനിടയില്‍ ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിയ്ക്കുന്ന ഗ്രേറ്റ് ഫാദറിന്റെ കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന ആരോപണവുമുണ്ട്. എന്നാല്‍ ഈ പ്രചരിയ്ക്കുന്ന വാര്‍ത്തകളോടൊന്നും മറുപടി പറാന്‍ ഞങ്ങള്‍ക്ക് കഴിയില്ല എന്ന് നിര്‍മാതാക്കളിലൊരാളായ ഷാജി നടേശന്‍ പറഞ്ഞു. 7 കോടി പ്രൊജക്ടില്‍ ഒരുങ്ങിയ ചെറിയ സിനിമയാണ് ഗ്രേറ്റ് ഫാദര്‍. പുലിമുരുകനോട് മത്സരിക്കുക എന്നോ പുലിമുരുകന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കുക എന്നതോ ആയിരുന്നില്ല തന്റേയും പൃഥ്വിയുടെയും ലക്ഷ്യമെന്നും നല്ല സിനിമകളെ എല്ലാവരും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഫാമിലി ത്രില്ലര്‍

മമ്മുട്ടി സ്‌റ്റൈലിഷ് ലുക്കിലെത്തുന്ന ദ ഗ്രേറ്റ് ഫാദര്‍ ഒരു ഫാമിലി ത്രില്ലര്‍ ചിത്രമാണ്. സമകാലിക പ്രസ്‌കതിയുള്ള ഒരു വിഷയത്തെ ത്രില്ലര്‍ സ്വഭാവത്തോടെ അവതരിപ്പിക്കുന്ന ചിത്രം പ്രേക്ഷക പ്രീതി നേടി വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. തട്ടുപൊളിപ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ മാത്രമുള്ള ഒരു പവര്‍ പാക്ക് ആക്ഷന്‍ ചിത്രമല്ല ഗ്രേറ്റ് ഫാദര്‍. ശക്തമായ കുടുംബകഥ പറയുന്ന ചിത്രമായാണ് നവാഗതനായ ഹനീഫ് അദേനി ദ ഗ്രേറ്റ് ഫാദര്‍ ഒരുക്കിയിരിക്കുന്നത്. ഡേവിഡ് നൈനാന്‍ എന്ന ബില്‍ഡറുടെ വേഷത്തിലാണ് മമ്മുട്ടി എത്തുന്നത്.


English summary
The Great Father will enter 30 crore club

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam