»   » ഗ്രേറ്റ് ഫാദര്‍ ക്ലൈമാക്സില്‍ ഡ്യൂപ്പ്, ടിനി ടോം, വിമര്‍ശകര്‍ക്കുള്ള ശക്തമായ മറുപടി ഇതാ, വിഡിയോ കാണൂ

ഗ്രേറ്റ് ഫാദര്‍ ക്ലൈമാക്സില്‍ ഡ്യൂപ്പ്, ടിനി ടോം, വിമര്‍ശകര്‍ക്കുള്ള ശക്തമായ മറുപടി ഇതാ, വിഡിയോ കാണൂ

Posted By: Nihara
Subscribe to Filmibeat Malayalam

ഹോളിവുഡ് നിലവാരത്തിലുള്ള സംഘട്ടനമാണ് ഗ്രേറ്റ് ഫാദറിലേതെന്ന് മെഗാസ്റ്റാര്‍ ആരാധകര്‍ തന്നെ സമ്മതിച്ച കാര്യമാണ്. ജാക്കിച്ചാന്‍ ശൈലിയെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് മമ്മൂട്ടി സ്റ്റണ്ട് സീനുകള്‍ കൈകാര്യം ചെയ്തതെന്നും ആര്യ പറഞ്ഞിരുന്നു.

എന്നാല്‍ ഇതിനെതിരെ നിരവധി വിമര്‍ശനം ഉയര്‍ന്നിരുന്നു. മമ്മൂട്ടിക്ക് പകരം ടിനി ടോമാണ് ചിത്രത്തിന്റെ ഫൈറ്റ് സീനുകള്‍ പൂര്‍ത്തിയാക്കിയതെന്നു വരെ വിമര്‍ശകര്‍ ഉന്നയിച്ചിരുന്നു. ഇത്തരം വിമര്‍ശനങ്ങള്‍ക്കുള്ള ചുട്ട മറുപടിയുമായാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ രംഗത്തുവന്നിട്ടുള്ളത്. ക്ലൈമാക്‌സ് ആക്ഷന്‍ രംഗത്തിന്റെ വിഡിയോയും അവര്‍ പുറത്തുവിട്ടിട്ടുണ്ട്.

ഹോളിവുഡ് നിലവാരത്തിലുള്ള സംഘട്ടന രംഗം

ഹോളിവുഡ് നിലവാരത്തില്‍ ജാക്കിച്ചാനെ അനുസ്മരിക്കുന്ന വിധത്തിലുള്ള സംഘട്ടന രംഗം മെഗാസ്റ്റാര്‍ ഡ്യൂപ്പില്ലാതെ ചെയ്യുന്നതു തന്നെ അമ്പരപ്പെടുത്തിയെന്ന് ആര്യ മുന്‍പ് അഭിമുഖങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.

രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു

മമ്മൂട്ടിക്ക് പകരം ടിനി ടോമാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ചെയ്തതെന്നായിരുന്നു പ്രധാന വിമര്‍ശനം. മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിച്ചുവെന്നും വിമര്‍ശകര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇതിനുള്ള മറുപടിയെന്നോണമാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന വിഡിയോ.

ആര്യ പറഞ്ഞത്

ഹനീഫ് അദേനിയുടെ ഗ്രേറ്റ്ഫാദറിലെ ക്ലൈമാക്‌സ് സീനിലെ ആക്ഷന്‍ രംഗം ഡ്യൂപ്പില്ലാതെയാണ് മമ്മൂട്ടി അഭിനയിക്കുന്നത്. വാഗമണില്‍ വച്ച് നടന്ന ക്ലൈമാക്‌സ് രംഗത്തിന്റെ ചിത്രീകണത്തില്‍ ഡ്യൂപ്പില്ലാതെ അനായാസം ചെയ്യുന്ന മമ്മൂട്ടി തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയായ ആര്യ നേരത്തെ പറഞ്ഞിരുന്നു. ജാക്കി ചാനിന്റെ മാതൃകയിലുള്ള ഒരു സ്റ്റണ്ടായിരുന്നു അദ്ദേഹം ചെയ്തതെന്ന് ആര്യ പറഞ്ഞത്.

ഡ്യൂപ്പിനെ ഉപയോഗിച്ചിരുന്നില്ല

റാപ്പ് സ്റ്റണ്ടിന്റെ സമയത്ത് എനിക്ക് തന്നെ ക്ഷമ നശിച്ചിരുന്നു. ശരീരത്തിന് ഒരുപാട് ആയാസമുണ്ടാക്കുന്നതാണ് ഈ അഭിനയം. എന്നാല്‍, മമ്മൂട്ടി അത് അനായാസമായാണ് ചെയ്തത്. എടുത്തുപറയേണ്ടതായിരുന്നു വാഗമണില്‍ വച്ച് ചിത്രീകരിച്ച ക്ലൈമാക്‌സ് രംഗം. ഒരു പ്രത്യേക സ്റ്റണ്ട് രംഗം അദ്ദേഹം ഒരുപാട് തവണ പരിശീലിക്കുന്നത് ഞാന്‍ കണ്ടു. ഡ്യൂപ്പിനെക്കൊണ്ട് ചെയ്യിക്കാന്‍ സമ്മതിക്കാതെ അത് ശരിയാകും വരെ അദ്ദേഹം ചെയ്തുകൊണ്ടിരുന്നു. കൈകള്‍ പിറകില്‍ കെട്ടിയനിലയിലായിരുന്നു അദ്ദേഹം. ഇതുമായി ചാടി പെട്ടന്ന് കൈകള്‍ മുന്നിലെത്തിക്കണം. ശരിക്കും പറഞ്ഞാല്‍ ജാക്കി ചാനിന്റെ മാതൃകയിലുള്ള ഒരു സ്റ്റണ്ട്. മമ്മൂട്ടി ഈ സ്റ്റണ്ട് ചെയ്യുന്നത് അത്ഭുതത്തോടെയാണ് ഞാന്‍ നോക്കിനിന്നു.

മമ്മൂട്ടിയുടെ പാഷനു മുന്നില്‍ വണ്ടറടിച്ച് ആര്യ

മമ്മൂട്ടിയുടെ ഫിറ്റ്‌നസ് സംരക്ഷണത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിന് വേണ്ട വ്യായാമങ്ങളും ഭക്ഷണക്രമവും കൃത്യമായി പാലിക്കുന്നയാളാണ് മമ്മൂട്ടി. ദി ഗ്രേറ്റ് ഫാദറിലെ ഷൂട്ടിങ്ങിനിടയില്‍ തനിക്ക് അത് ബോധ്യപ്പെട്ടെന്നും ആര്യ പറഞ്ഞു. ഈ പ്രായത്തിലും ഡ്യൂപ്പിനെ വെയ്ക്കാതെ ആക്ഷന്‍ സീക്വന്‍സുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന മമ്മൂട്ടിക്ക് സിനിമയോടുള്ള പാഷനും ഫിറ്റ്‌നസും തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്ന് തമിഴ് യുവതാരം വ്യക്തമാക്കി.

ഏറെ പ്രത്യേകതകളുള്ള ആക്ഷനുമായി ക്ലൈമാക്സ് സീന്‍

ഏറെ പ്രത്യേകതയുള്ള ആക്ഷന്‍ സീനുകളാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിലുള്ളത്. കൈകള്‍ പിന്നില്‍ കെട്ടിയിട്ടതിന് ശേഷമുള്ള ആക്ഷന്‍ രംഗത്തില്‍പ്പോലും മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിച്ചിരുന്നില്ലെന്നാണ് ആര്യ പറയുന്നത്. ജോലിയോടുള്ള മമ്മൂക്കയുടെ സമീപനം തന്നെ ഏറെ ആകര്‍ഷിച്ചുവെന്നും ആര്യ പറഞ്ഞു.

വിമര്‍ശകരെ വായടപ്പിക്കുന്ന മറുപടിയുമായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട വിഡിയോ

ഗ്രേറ്റ് ഫാദര്‍ ക്ലൈമാക്സ് ചിത്രീകരണത്തിനിടയില്‍ മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിച്ചുവെന്നും ടിനി ടോമിനെ ഉപയോഗിച്ചാണ് സീന്‍ പൂര്‍ത്തിയാക്കിയതെന്നും വാദിക്കുന്നതിന് മുന്‍പ് ഈ വിഡിയോ കാണൂ.. മമ്മൂട്ടി ഫാന്‍സ് ക്ലബിന്‍റെ യൂട്യൂബിലുള്ള വിഡിയോ കാണൂ..എന്നിട്ട് വിമര്‍ശിക്കൂ..

English summary
Here is an interesting update about the film the great father.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam