ഇതാണ് ആ 50 ലക്ഷത്തിന്റെ മലയാളം പാട്ട്, കേട്ട് നോക്കൂ
മലയാള സിനിമയില്‍ ഏറ്റവും ചെലവേറിയ ഒരു പാട്ട് ചിത്രീകരിച്ചു എന്ന വാര്‍ത്ത നേരത്തെ വന്നതാണ്. വൈശാഖ് സംവിധാനം ചെയ്ത കസിന്‍സ് എന്ന ചിത്രത്തിലാണ് 50 ലക്ഷം രൂപ ചെലവിട്ട് ഒരു പാട്ട് ചിത്രീകരിച്ചത്. എന്താണപ്പ ഇത്ര വിലയുള്ള ഐറ്റം എന്ന മലയാളി ചിന്തിച്ചുകാണും. ഇനി ഒന്ന് കണ്ടു നോക്കൂ, പാട്ട് റിലീസായി.
കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും നിഷ അഗര്‍വാളും വേദികയും ആടിത്തിമര്‍ക്കുന്നതാണ് പാട്ട്. ഏറ്റവും രസകരം ജോജു ജോര്‍ജും സുരാജ് വെഞ്ഞാറമൂടും കളിക്കുന്ന ആ വ്യത്യസ്ത സ്‌റ്റെപ്പാണ്. ഇവരെ കൂടാതെ 600 അധികം കലാകാരന്മാരും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്.

മുരുകന്‍ കാട്ടാകടയുടെ വരികള്‍ക്ക് എം ജയചന്ദ്രന്‍ ഈണം നല്‍കി. ശ്രേയ ഘോഷാല്‍, യാസ്‌നിന്‍ നിസ്സാര്‍, ടിപ്പ എന്നവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മലയാളത്തില്‍ ഇതാദ്യമായാണ് ഇത്രയും തുക ചെലവിട്ട് ഒരു പാട്ട് നിര്‍മിക്കുന്നത്.
തീര്‍ത്തും ഒരു മാസ് മസാല ചിത്രമായിരിക്കും ഇതെന്നാണ് സംവിധായകന്‍ പറയുന്നത്. നെടുമുടി വേണു, കലാഭവന്‍ ഷാജോണ്‍, തെലുങ്ക് നടന്‍ പ്രദീപ് റാവുത്തര്‍, എന്നിവരാണ് കസിന്‍സിലെ മറ്റുതാരങ്ങള്‍. ബാംഗല്‍, പൊള്ളാച്ചി എന്നിവിടങ്ങളിലാണ് ചിത്രീകരണം. ക്രിസ്മസിന് ചിത്രം തിയേറ്ററിലെത്തും. പാട്ട് ഒന്ന് കേട്ടു നോക്കൂ.


Click it and Unblock the Notifications











