കാവ്യ: പൂക്കാലം മുതല്‍ അഞ്ച് സുന്ദരികള്‍ വരെ

By Aswathi

മലയാളി പ്രേക്ഷകരുടെ സ്വന്തം നടിയെന്നാണ് കാവ്യ മാധവന്‍ അറിയപ്പെടുന്നത്. ബാലതാരമായി വെള്ളിത്തിരയിലെത്തിയ കാവ്യയുടെ വളര്‍ച്ചയിലും താഴ്ചയിലും ജീവിതത്തിന്റെ ഓരോഘട്ടത്തിലും പ്രേക്ഷകരുണ്ടായിരുന്നു. പൂക്കാലം വരവായി എന്ന കമല്‍ ചിത്രം മുതല്‍ അഞ്ച് സുന്ദരികള്‍ വരെ ഇതുവരെ 71 ചിത്രങ്ങള്‍. രണ്ട് ദേശീയ പുരസ്‌കാരങ്ങളുള്‍പ്പടെ നാല്‍പത്തിയേഴോളം പുരസ്‌കാരങ്ങള്‍.

തൊണ്ണൂറുകള്‍ മുതലാണ് മലയാള സിനിമയില്‍ മാറ്റം പ്രതിഫലിച്ചു തുടങ്ങിയത്. ആ കാലത്തു തന്നെയാണ് കാവ്യയും വെള്ളിത്തിരയിലെത്തുന്നത്. പക്ഷെ മാറ്റത്തിന്റെ ഒഴുക്കിനൊപ്പം നീങ്ങാതെ തന്റെ വഴിക്ക് തുഴഞ്ഞ കാവ്യയ്ക്ക് അഭിനയ ജീവിതത്തില്‍ ലക്ഷ്യം കാണാനൊത്തു എന്ന് മടിക്കാതെ പറയാം. മലയാളി സൗന്ദര്യത്തിന്റെ ശാലീന സൗന്ദര്യത്തിന്റെ പ്രതീകമായിരുന്നു കാവ്യ. അടുത്തിടെ ചെറിയ ചില മേക്കോവറുകളൊക്കെ നടത്തിയെങ്കിലും വലിയ മാറ്റമൊന്നും കാവ്യയില്‍ കണ്ടില്ല.

രൂപത്തിലോ സ്വഭാവത്തിലോ മാറ്റമൊന്നും പ്രതിഫലിച്ചില്ലെങ്കിലും ജീവിതാനുഭവങ്ങളില്‍ നിന്ന പഠിച്ച പാഠങ്ങിളിലൂടെ കാവ്യ ഇന്ന് ഒരുപാട് മാറിയിരിക്കുന്നു. ഒരു വിവാഹവും അതിലെ തകര്‍ച്ചയും കാവ്യയെ പഠിപ്പിച്ചത് പലതാണ്. അതിന് ശേഷം പക്വതയോടെ കാര്യങ്ങളെ സമീപിക്കാന്‍ കാവ്യ ശീലിച്ചു.

നീലേശ്വരംകാരി

കാവ്യ മാധവന് വന്ന മാറ്റം

കാസര്‍കോട് ജില്ലയിലെ നീലേശ്വരത്താണ് കാവ്യയുടെ ജനനം. അച്ഛന്‍ പി മാധവന്‍, അമ്മ ശ്യാമള. ഇപ്പോള്‍ എറണാകുളത്തെ തമ്മനത്താണ് താമസം.

പഠനം

കാവ്യ മാധവന് വന്ന മാറ്റം

വളരെ ചെറിയ പ്രായത്തില്‍ തന്നെ വെള്ളിത്തിരയില്‍ എത്തിയതുകൊണ്ട് കാവ്യയ്ക്ക് പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നടിയായി അരങ്ങേറുന്നത്. എന്നിരിക്കിലും ഇപ്പോള്‍ കാവ്യ ബി കോം എഴുതിയെടുക്കാനുള്ള ശ്രമത്തിലാണ്.

സ്‌കൂളിലെ കലാതിലകം

കാവ്യ മാധവന് വന്ന മാറ്റം

നൃത്തമായിരുന്നു കാവ്യയെ അഭിനയത്തിലേക്ക് നയിച്ചത്. പഠിക്കുന്ന കാലത്ത് കലാപ്രതിഭയായിരുന്നു. കൈവിടാതെ ഇന്നും കാവ്യ നൃത്തം അഭിനയത്തിനൊപ്പം കൊണ്ടു പോകുന്നു.

 'പൂക്കാലം വരവായി'യിലൂടെ പൂത്ത പൂ

കാവ്യ മാധവന് വന്ന മാറ്റം

1991ല്‍ ഇറങ്ങിയ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യയുടെ തുടക്കം. കമല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബേബി ശാമിലിയുടെ കൂട്ടുകാരിയായ ഗീതു എന്ന കഥാപാത്രത്തെയാണ് കാവ്യ അവതരിപ്പിട്ടത്

അഴകിയ രാവണനിലൂടെ ശ്രദ്ധിക്കപ്പെട്ടു

കാവ്യ മാധവന് വന്ന മാറ്റം

ബാലതാരമായി തന്നെ കാവ്യ ശ്രദ്ധിക്കപ്പെട്ടത് അഴകിയ രാവണനിലൂടെയാണ്. പൂക്കാലം വരവായി എന്ന ചിത്രത്തിന് ശേഷം മൂന്ന് ചിത്രങ്ങളില്‍ പിന്നെയും കാവ്യ അഭിനയിച്ചിരുന്നു. പക്ഷ നായികയായെത്തിയ ഭാനുപ്രയയുടെ ബാല്യകാലമഭിനയിച്ച ആ ഉണ്ടണ്ണി കൊച്ചുകുട്ടിയെ മലയാളികള്‍ സ്വീകരിച്ചു. വെണ്ണിലാ ചന്ദനക്കിണ്ണം എന്ന പാട്ട് കേള്‍ക്കുമ്പോള്‍ കാവ്യയെന്ന കൊച്ചുകുട്ടിയെ ഓര്‍ക്കാത്തവരില്ല.

 ബാലതാരമായി തിളങ്ങിയത്

കാവ്യ മാധവന് വന്ന മാറ്റം

പൂക്കാലം വരവായി, അഴകിയ രാവണന്‍ എന്നീ ചിത്രങ്ങള്‍ക്ക് പുറമെ ഒരാള്‍ മാത്രം, ഭൂതക്കണ്ണാടി, കൃഷ്ണകുടിയില്‍ ഒരു പ്രണയ കാലത്ത് തുടങ്ങിയ ചിത്രങ്ങളിലും കാവ്യ ബാലതാരമായി തിളങ്ങി.

 ചന്ദ്രനുദിക്കുന്ന ദിക്കില്‍

കാവ്യ മാധവന് വന്ന മാറ്റം

ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ കാവ്യ നായികയായി അരങ്ങേറ്റം കുറിച്ചു. ചന്ദ്രനുദിക്കുന്നദിക്കില്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായാണ് തുടക്കം. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ രാധ എന്നായിരുന്നു കാവ്യയുടെ കഥാപാത്രത്തിന്റെ പേര്

2000 ത്തിലെ കാവ്യ ചിത്രങ്ങള്‍

കാവ്യ മാധവന് വന്ന മാറ്റം

1999ലാണ് കാവ്യ നായികയായി ആദ്യം വേഷമിടുന്നത്. തുടര്‍ന്ന് 2000ത്തില്‍ നായികയായുള്ള കാവ്യയുടെ വളര്‍ച്ചയായിരുന്നു. മധുരനൊമ്പരക്കാറ്റ്, ഡാര്‍ലിങ് ഡാര്‍ലിങ്, കൊച്ചുകൊച്ചു സന്തോഷങ്ങള്‍, ദോസ്ത്, ഒന്നാമന്‍, ഊമപ്പെണ്ണിന് ഉരിയാടപ്പയ്യന്‍ തുടങ്ങിയ ചിത്രങ്ങളുമായാണ് കാവ്യ നായിക നിരയില്‍ സ്ഥാനമുറപ്പിച്ചത്.

മീശാമാധവനും മിഴിരണ്ടിലും

കാവ്യ മാധവന് വന്ന മാറ്റം

കാവ്യയുടെ എടുത്തു പറയേണ്ട അഭിനയമാണ് മീശാമാധവന്‍ മുതല്‍ മിഴിരണ്ടിലും വരെ. ഇതിനിടയില്‍ തിളക്കം, സദാനന്ദന്റെ സമയം എന്നീ ചിത്രങ്ങളിലും കാവ്യ നായികയായി. മിഴി രണ്ടിലും എന്ന ചിത്രത്തില്‍ ഡബ്ള്‍ റോളിലാണ് കാവ്യ എത്തിയത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലീം ഫെയര്‍ പുരസ്‌കാരം ലഭിച്ചു.

 പെരുമഴക്കാലം

കാവ്യ മാധവന് വന്ന മാറ്റം

കമല്‍ സംവിധാനം ചെയ്ത പെരുമഴക്കാലം എന്ന ചിത്രത്തിലൂടെ കാവ്യ എന്ന നടിയെ കേരള ദേശം അംഗീകരിച്ചു. ആദ്യത്തെ ദേശീയ പുരസ്‌കാരം ലഭിച്ചത് കാവ്യ അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രത്തിലൂടെയാണ്.

ഹിറ്റുകള്‍

കാവ്യ മാധവന് വന്ന മാറ്റം

കൊച്ചിരാജാവ്, അനന്തഭദ്രം, ശീലാബതി, ലയേണ്‍, വടക്കുംനാഥന്‍, ക്ലാസ്‌മേറ്റ്, വാസ്തവം, നാദിയ കൊല്ലപ്പെട്ട രാത്രി, നാലു പെണ്ണുങ്ങള്‍, കംഗാരു, മാടമ്പി, ബനാറസ്, ഈ പട്ടണത്തില്‍ ഭൂതം, പാപ്പി അപ്പച്ച, തുടങ്ങി 2010വരെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളുടെ ഭാഗമായി

വിവാഹംവും വിവാഹ മോചനവും

കാവ്യ മാധവന് വന്ന മാറ്റം

ബാനറസ് എന്ന ചിത്രത്തിന് ശേഷം 2009ല്‍ കാവ്യ വിവാഹിതയായി. കുവൈറ്റില്‍ ജോലി ചെയ്യുന്ന നിഷാല്‍ ചന്ദ്രനായിരുന്നു വരന്‍. കൊല്ലം മൂകാംബിക അമ്പലത്തില്‍ വച്ചായിരുന്ന വിവാഹം. എന്നാല്‍ ആ ദാമ്പത്യം ഒരു വര്‍ഷം നീണ്ടു നിന്നില്ല. 2010 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയും 2011ല്‍ വിവാഹ മോചനം നേടുകയും ചെയ്തു.

തിരിച്ചവരവ്

കാവ്യ മാധവന് വന്ന മാറ്റം

വിവാഹത്തോടെ കാവ്യ അഭിനയം നിര്‍ത്തുകയാണെന്ന് നേരത്തെ അറിയിച്ചിരുന്നു. പക്ഷേ വിവാഹ മോചനത്തിന് ശേഷം ഈ പട്ടണത്തില്‍ ബൂതം എന്ന മമ്മൂട്ടി ചിത്രത്തിലൂടെ തിരിച്ചുവന്നെങ്കിലും ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് പാപ്പി അപ്പച്ചന്‍ ചെയ്ത് തിരിച്ചുവരവ് അറിയിച്ചു

ഗദ്ദാമയിലൂടെ വീണ്ടും ദേശീയ പുരസ്‌കാരം

കാവ്യ മാധവന് വന്ന മാറ്റം

ഗദ്ദാമ എന്ന ചിത്രത്തിലൂടെയുള്ള തിരിച്ചുവരവ് ഒരു തിരിച്ചുവരവ് തന്നെയായിരുന്നു. കാവ്യ രണ്ടാമതും ദേശീയ പുരസ്‌കാരത്തിന് അര്‍ഹയിയി. പിന്നെ ജീവിതം അഭിനയം മാത്രമാണെന്ന് താരം പറയുകയുമുണ്ടായി

ഗദ്ദാമയ്ക്ക് ശേഷം ബാവൂട്ടി മാത്രം

കാവ്യ മാധവന് വന്ന മാറ്റം

ഗദ്ദാമയ്ക്ക് ശേഷം ക്രിസ്റ്റന്‍ ബ്രദേഴ്‌സ്, ചൈന ടൗണ്‍, വെനിസിലെ വ്യാപാരി, വെള്ളരിപ്പാവിന്റെ ചങ്ങാതി , ലോക്പാല്‍, ബ്രേക്കിങ് ന്യൂസ് അഞ്ച് സുന്ദരികള്‍ എന്നീ ചിത്രങ്ങളൊക്കെ ചെയ്‌തെങ്കിലും ശ്രദ്ധിക്കപ്പെട്ടതും കാവ്യയെ ഓര്‍ക്കുന്നതുമായ ചിത്രം ബാവൂട്ടിയുടെ നാമത്തിലാണ്.

അതിനിടയില്‍ എഴുത്തുകാരി

കാവ്യ മാധവന് വന്ന മാറ്റം

വിവാഹവും വിവാഹ മോചനവും കാവ്യയെ ഒരെഴുത്തുകാരിയുമാക്കി. കാവ്യദളങ്ങള്‍ എന്ന ആല്‍ബം എഴുതി പാടി അഭിനയിച്ച് കാവ്യ അവിടെയും തന്റെ വ്യക്തമുദ്ര പതിപ്പിച്ചു.

 പുരസ്‌കാരങ്ങള്‍

കാവ്യ മാധവന് വന്ന മാറ്റം

രണ്ട് ദേശീയ പുരസ്‌കാരങ്ങളുള്‍പ്പടെ നാല്‍പ്പത്തിയേഴോളം പുരസ്‌കാരങ്ങളാണ് കാവ്യ നേടിയിട്ടുള്ളത്. സഹനടിയായും നടിയായും എല്ലാം കാവ്യ എന്ന നടി അത് അര്‍ഹിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X