»   » മോഹന്‍ലാലിന്റെ സിനിമയുടെ പങ്ക് ചോദിച്ചു വന്ന ആ യഥാര്‍ത്ഥ കൊലയാളി

മോഹന്‍ലാലിന്റെ സിനിമയുടെ പങ്ക് ചോദിച്ചു വന്ന ആ യഥാര്‍ത്ഥ കൊലയാളി

By: Rohini
Subscribe to Filmibeat Malayalam

എണ്‍പതുകളില്‍ കേരളക്കരയെ വിറപ്പിച്ച വാര്‍ത്തയായിരുന്നു തിരുവല്ലയില്‍, കരിക്കിന്‍ വില്ല എന്ന വീട്ടില്‍ വ്യവസായ പ്രമുഖന്‍ കെജി ജോര്‍ജ്ജും ഭാര്യയും ദൃക്‌സാക്ഷികളില്ലാതെ കൊല്ലപ്പെട്ടത്.

മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രം സംഭവിക്കാതിരിയ്ക്കാന്‍ കാരണം മമ്മൂട്ടി, നിര്‍മിക്കാന്‍ തയ്യാറല്ല എന്ന്

പത്ത് ദിവസം കൊണ്ട് പൊലീസ് കൊലയാളിയെ കണ്ടു പിടിച്ചു. മദ്രാസിലെ മോന്‍ എന്ന വിളിപ്പേരുള്ള റിനി ജോര്‍ജ്ജ് എന്ന കൊലപാതകിയ്ക്ക് കോടതി 14 വര്‍ഷത്തെ ജീവപര്യന്തം വിധിച്ചു.

ഈ സംഭവം സിനിമയില്‍

കേരളം ഏറെ ചര്‍ച്ച ചെയ്ത ഈ ക്രൂര കൊലപാതകം സംവിധായകന്‍ ശശികുമാര്‍ സിനിമയാക്കി. മദ്രാസിലെ മോന്‍ എന്ന് തന്നെ സിനിമയ്ക്ക് പേരും നല്‍കി.

ലാല്‍ നായകന്‍

1982 ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍, ഷീല, രവികുമാര്‍, രവീന്ദ്രന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മണിമില്യത്ത് ബ്രദേഴ്‌സാണ് ചിത്രം നിര്‍മിച്ചത്.

റിനി ജോര്‍ജ്ജ് വന്നു

മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ പ്രതി റിനി ജോര്‍ജ്ജിന് കോടിത പരോള്‍ അനുവദിച്ചു. പരോള്‍ ലഭിച്ച റിനി ജോര്‍ജ്ജ് ആദ്യം വന്നത് മണിമില്യത്ത് ബ്രദേഴ്‌സിന്റെ അടുത്തേക്കാണ്. തന്റെ കഥ വച്ചും പേര് വച്ചും ഒരുക്കിയ ചിത്രമായത് കൊണ്ട് തനിയ്ക്കും കിട്ടണം പണം എന്നായിരുന്നു റിനി ജോര്‍ജ്ജിന്റെ ഭീഷണി

പണം കിട്ടിയോ, കിട്ടിയത് മറ്റൊന്ന്

റിനി ജോര്‍ജ്ജിന്റെ ഭീഷണി മണിമില്യത്ത് ബ്രദേഴ്‌സിന്റെ അടുത്ത് ഏറ്റില്ല. എന്നാല്‍ പരോള്‍ കഴിഞ്ഞ് തിരിച്ചു പോകുമ്പോഴേക്കും റിനി ജോര്‍ജ്ജ് ബൈബിളിന്റെയും ദൈവത്തിന്റെയും പുത്രനായി മാറിയിരുന്നു

English summary
The Killer Arrived In Search Of Mohanlal Film
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam