മഞ്ജുവുണ്ട്.. നവ്യയുണ്ട്.. ലെനയുണ്ട്.. ഭാഗ്യ ലക്ഷ്മിയുണ്ട്..; ഭാവനയുടെ വിവാഹത്തിനെത്തിയ സ്ത്രീശക്തി
Recommended Video

അങ്ങനെ മലയാള സിനിമ കാത്തിരുന്ന വിവാഹം തൃശ്ശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ച് നടന്നു. മലയാളികളുടെ പ്രിയപ്പെട്ട നടി ഭാവന ഇനി കന്നട സിനിമാ നിര്‍മാതാവ് നവീന് സ്വന്തം. ഭാവനയുടെ വിവാഹം ആഘോഷിക്കുകയാണ് സെലിബ്രിറ്റികള്‍ക്കൊപ്പം ആരാധകരും.
തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹത്തില്‍ വീട്ടുകാരും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. അതിന് ശേഷം നഹ്‌റു കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടന്ന സത്കാരത്തില്‍ സിനിമാ പ്രവര്‍ത്തകരില്‍ ചിലരൊക്കെ എത്തി. ആരൊക്കെയാണെന്നും എന്തൊക്കെയാണെന്നും തുടര്‍ന്ന് വായിക്കാം. ചിത്രങ്ങളിലൂടെ..

വികാരഭരിതം
മലയാളത്തില്‍ ഇതുവരെ നടന്ന വിവാഹത്തില്‍ നിന്നെല്ലാം എന്തോ പ്രത്യേകതയുണ്ട് ഭാവനയുടെ വിവാഹത്തിന്. രണ്ട് അതിര്‍ വരമ്പുകളെ ബന്ധിപ്പിക്കുന്നു എന്നതിനപ്പുറം, വികാരഭരിതമായിരുന്നു ഭാവനയുടെ വിവാഹ സത്കാര പാര്‍ട്ടി.

പെണ്‍ശക്തി
വിവാഹ സത്കാരത്തില്‍ പങ്കെടുത്തവരെ നോക്കിയാലറിയാം, ഒരു പെണ്‍ശക്തി കാണാമായിരുന്നു. മലയാള സിനിമയിലെ പ്രമുഖ പെണ്‍തരികളെല്ലാം സത്കാരത്തില്‍ പങ്കെടുത്തിട്ടുണ്ട്. അതേ സമയം മുന്‍നിര നായകന്മാരെയും കാണുന്നുമില്ല.

മഞ്ജുവും.. നവ്യയും.. ലെനയും....
ലെന, ഭാഗ്യ ലക്ഷ്മി, ഭാമ, ഷംന കാസിം, മഞ്ജു വാര്യര്‍, നവ്യ നായര്‍, രചന നാരായണന്‍ കുട്ടി, കൃഷ്ണ പ്രഭ, കവിത നായര്‍... അങ്ങനെ വേദി നിറഞ്ഞു നില്‍ക്കുകയായിരുന്നു മലയാളത്തിലെ പെണ്‍തരികള്‍.

സന്തോഷവതിയായി ഭാവന
വരുന്നവരെയെല്ലാം ഒരുപോലെ പരിഗണിക്കുന്നു ഭാവന. എല്ലാവരെയും കെട്ടിപ്പിടിച്ച് സ്വീകരിക്കുന്നു. നിറഞ്ഞ ചിരിയോടെ അഴകൊത്തു നില്‍ക്കുന്നു വിവാഹ വേഷത്തില്‍ ഭാവന.

മെഹന്തി ചടങ്ങുകള്‍
ഡാന്‍സും പാട്ടുമൊക്കെയായി ഭാവനയുടെ മെഹന്തി ചടങ്ങും സുഹൃത്തുക്കള്‍ ആഘോഷിച്ചിരുന്നു. രമ്യ നമ്പീശന്‍, സയനോര, ശില്‍പ, മൃദുല തുടങ്ങിയവരാണ് ഡാന്‍സും പാട്ടുമായി ചടങ്ങുകള്‍ക്ക് മോടി കൂട്ടിയത്.

അഞ്ച് വര്‍ഷത്തെ പ്രണയം
അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഭാവനയും നവീനും വിവാഹിതരാകുന്നത്. ഭാവന അഭിനയിച്ച റോമിയോ എന്ന ചിത്രത്തിന്റെ നിര്‍മാതാവായിരുന്നു നവീന്‍. അവിടെ തുടങ്ങിയ പരിചയം സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും മാറുകയായിരുന്നു.

അച്ഛന്റെ വിയോഗം
ഈ അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്നെ ഭാവനയുടെ വിവാഹം ഉണ്ടാവേണ്ടകായിരുന്നു. എന്നാല്‍ നടിയുടെ അച്ഛന്റെ മരണം കുടുംബത്തെ തളര്‍ത്തി. അതോടെ വിവാഹം നീണ്ടു പോവുകയായിരുന്നു. നവീനെ അച്ഛന് അറിയാമായിരുന്നു എന്നും ഭാവന പറഞ്ഞിരുന്നു.

നിശ്ചയിച്ച വിവാഹം വീണ്ടും നീണ്ടു
ഭാവനയുടെയും നവീന്റെയും വിവാഹ നിശ്ചയം കഴിഞ്ഞിട്ട് മാര്‍ച്ച് മാസമെത്തിയാല്‍ ഒരു വര്‍ഷമാവും. നവീന്റെ അമ്മയുടെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്നാണ് നിശ്ചയിച്ച വിവാഹം വീണ്ടും നീണ്ടുപോയത്.
വിവാഹത്തിനെത്തിയവരിതാ...
ഇനി ഭാവനയുടെ വിവാഹത്തിനെത്തിയവരുടെ വീഡിയോ കാണാം. വളരെ സാധാരണമായിട്ടാണ് വിവാഹം നടന്നതെന്ന് ഈ വീഡിയോ കണ്ടാലറിയാന്‍ സാധിക്കും.


Click it and Unblock the Notifications