ദ ലാസ്റ്റ് സപ്പര്‍ ബോളിവുഡിലേക്ക് , നായകന്‍ ?
കൊച്ചി: ലാസ്റ്റ് സപ്പര്‍ മലയാളം മാത്രമല്ല ഇനി ഹിന്ദിയും പറയും. ഒന്നും മനസിലായില്ലല്ലേ. നവാഗതനായ വിനില്‍ വാസു സംവിധാനം ചെയ്ത ലാസ്റ്റ് സപ്പര്‍ എന്ന മലയാള ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നു. ചിത്രത്തിന്റെ പേരിലും കഥയിലും വലിയ മാറ്റങ്ങള്‍ വരുത്താതെയാണ് റീമേക്ക് ചെയ്യാന്‍ സംവിധായകന്‍ ഉദ്ദേശിയ്ക്കുന്നത്.
ഉണ്ണി മുകുന്ദന്‍, അനുമോഹന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ലാസ്റ്റ് സപ്പര്‍ ഇതിനോടകം തന്നെ കേരളത്തില്‍ ചര്‍ച്ചയായ് കഴിഞ്ഞു, മുംബൈയില്‍ ജനിച്ചു വളര്‍ന്ന ചിത്രത്തിന്റെ സംവിധായകന്‍ വിനിലിന് തന്റെ മാതൃഭാഷയില്‍ ചിത്രമൊരുക്കുന്നതോടൊപ്പം തന്നെ കേട്ട് വളര്‍ന്ന ഭാഷയിലും പടമൊരുക്കണമെന്നാണ് ആഗ്രഹം.

ഹിന്ദിയില്‍ ചിത്രമൊരുക്കുന്നതിന്റെ ചര്‍ച്ചകളിലാണ് സംവിധായകന്‍. അരങ്ങേറ്റ ചിത്രമെന്ന നിലയില്‍ വിനിലിന്റെ കരിയറില്‍ ഏറെ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ലാസ്റ്റ് സപ്പറിന് കഴിയും, പ്രമേയത്തിലെ പുതുമയയാണ് കൈമുതല്‍.
എന്തായാലും മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ആത്മവിശ്വാസത്തില്‍ വിനിലിന് ബോളുവുഡിലേയ്ക്കും ചേക്കേറാം. ചിത്രത്തിന്റെ മലയാളം പതിപ്പില്‍ അഭിനയിച്ച താരങ്ങള്‍ ഹിന്ദി റീമേക്കില്‍ ഉണ്ടാകുമോ എന്ന് കാത്തിരുന്നു കാണാം.


Click it and Unblock the Notifications











