മലയാളത്തെ അത്ഭുതപ്പെടുത്തിയ മേക്കപ്പുകള്‍, കാണൂ

By Aswathi

സൂപ്പര്‍ താരങ്ങളായാലും നവാഗതരായാലും കഥാപാത്രങ്ങള്‍ വിജയ്ക്കുമ്പോള്‍ പൂര്‍ണ വിജയം ആ നടനെയും നടിയെയോ മാത്രം കേന്ദ്രീകരിക്കുന്നതല്ല. തിരക്കഥാ കൃത്തിനും സംവിധായകനും പുറമെ മേക്കപ്പ് മാനും ആ വിജയം അര്‍ഹിക്കുന്നു. കാഴ്ചയില്‍ ആ കഥാപാത്രത്തെ പ്രേക്ഷകന് ഉള്‍ക്കൊള്ളാന്‍ കഴിയുമ്പോഴാണ് കഥാപാത്രത്തിന്റെ വിജയം.

അങ്ങനെ മലയാള സിനിമയില്‍ പ്രേക്ഷകരെ ഞെട്ടിച്ച ഒത്തിരി കഥാപാത്രങ്ങളുണ്ട്. മലയാളികള്‍ എന്നും ഓര്‍ത്തുവയ്ക്കുന്ന ആ കഥാപാത്രങ്ങള്‍ക്ക് പിന്നില്‍ ഒരു മേക്കപ്പ് മാന്റെ കരവിരുതും ഉണ്ട്. അത്തരം ചില കഥാപാത്രങ്ങളെ കാണൂ...

മായാമോഹിനി

മലയാളത്തെ അത്ഭുതപ്പെടുത്തിയ മേക്കപ്പുകള്‍

നടന്‍ ദിലീപാണ് ഇതെന്ന് പറഞ്ഞാല്‍ മാത്രമേ പ്രേക്ഷകര്‍ക്ക് മനസ്സിലാവൂ. അത്രയങ്ങ് തീര്‍ത്ത് പറയാന്‍ കാരണം, ഇതിന്റെ ചിത്രീകരണം നടക്കുമ്പോള്‍ ദിലീപ് ഈ വേഷത്തില്‍ നില്‍ക്കുന്ന ഫോട്ടോ കാണിച്ച് ഇതാരാണെന്ന് ചോദിച്ചപ്പോള്‍ ഉത്തരം പറയാന്‍ ഭൂരിഭാഗം ആളുകള്‍ക്കും കഴിഞ്ഞില്ല എന്നതു തന്നെ. ദിലീപിന്റെ ഈ വേഷം കൊണ്ടാണ് ചിത്രം വിജയ്ച്ചതെന്ന് പറഞ്ഞാലും കടന്നുപോകില്ല.

സെല്ലുലോയിഡിലെ പൃഥ്വി

മലയാളത്തെ അത്ഭുതപ്പെടുത്തിയ മേക്കപ്പുകള്‍

മലയാള സിനിമയുടെ പിതാവ് ജെസി ഡാനിയലായി പൃഥ്വിരാജ് അഭിനയിച്ചു തകര്‍ത്ത സിനിമയാണ് സെല്ലുലോയിഡ്. കമല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജെസി ഡാനിയലിന്റെ മധ്യവയസ്സുമുതല്‍ വാര്‍ധക്യം വരെ പൃഥ്വി എത്തുന്നുണ്ട്. ഓരോ ഘട്ടവും പൃഥ്വിയെ ജെസി ഡാനിയലായി മാത്രമേ പ്രേക്ഷകര്‍ക്ക് കഴിഞ്ഞിള്ളൂ. അതിന്റെ ക്രഡിറ്റ് മേക്കപ്പ്മാനുള്ളതാണ്.

സൗണ്ട് തോമയില്‍

മലയാളത്തെ അത്ഭുതപ്പെടുത്തിയ മേക്കപ്പുകള്‍

വ്യത്യസ്ത വേഷങ്ങള്‍ പരീക്ഷിക്കുന്ന കാര്യത്തില്‍ ദിലീപിനെ കഴിഞ്ഞിട്ടേ മലായാളത്തില്‍ മറ്റൊരു നടനുള്ളൂ. സൗണ്ട് തോമ എന്ന ചിത്രത്തില്‍ മുച്ചിറിക്കാരന്‍ തോമയെ അവതരിപ്പിച്ച് ദിലീപ് ഞെട്ടിച്ചു. മുച്ചിറിക്കാരന്റെ ശബ്ദത്തിലുള്ള സംസാരം ദിലീപിന്റെ കൈകളില്‍ ഭദ്രമായിരുന്നു. ആ കഥാപാത്രമാകാന്‍ ദിലീപിനെ പൂര്‍ണമായും സഹായിച്ചതിന് ഒരു കൈ മേക്കപ്പ്മാനും ഇരിക്കട്ടെ

അര്‍ദ്ധനാരിയില്‍ തിലകന്‍

മലയാളത്തെ അത്ഭുതപ്പെടുത്തിയ മേക്കപ്പുകള്‍

തിലകന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രമാണ് അര്‍ദ്ധനാരി. മൂന്നാപക്കത്തിലെയും പെരുന്തച്ചനിലെയും കഥാപാത്രത്തെ അനശ്വരമാക്കിയ തിലകന്‍ അര്‍ദ്ധനാരിയെയും ഭംഗിയാക്കിയെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ അതിന് പിന്നിലെ ഒരു മേക്കപ്പ് മാന്റെ കരവിരുതിനെ ബഹുമാനിക്കാതെ വയ്യ.

മുന്നറിയിപ്പിലെ മമ്മൂട്ടി

മലയാളത്തെ അത്ഭുതപ്പെടുത്തിയ മേക്കപ്പുകള്‍

രാഘവന്‍ എന്ന് പറയുമ്പോള്‍ ആ മുഖം മനസ്സിലെത്തും. വ്യത്യസ്തമായതൊന്നുമില്ലെന്ന് പറയുമ്പോഴും രാഘവനായപ്പോള്‍ മമ്മൂട്ടിയുടെ മുഖത്ത് എന്തോ ഒരു ഭാവപ്പകര്‍ച്ചയുണ്ടായിരുന്നു. ആ മീശയും മുടിയും തന്നെയാണ് ഈ കഥാപാത്രത്തിന് പൂര്‍ണത നല്‍കുന്നത്

ശ്രീജിത്ത് രവി

മലയാളത്തെ അത്ഭുതപ്പെടുത്തിയ മേക്കപ്പുകള്‍

പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിലെ മിനിട്രക്ക് ഡ്രൈവറായ അഭയ കുമാര്‍ ഇന്നും പ്രേക്ഷകര്‍ക്കിടയിലുണ്ട്. ജയസൂര്യ നായകനായ ചിത്രത്തില്‍ ശ്രീജിത്ത് രവി ഗംഭീരമാക്കിയ ഈ കഥാപാത്രത്തെ സഹായിച്ചതും ഒരു മേക്കപ്പ് മാനാണ്.

 മനോജ് കെ ജയന്‍

മലയാളത്തെ അത്ഭുതപ്പെടുത്തിയ മേക്കപ്പുകള്‍

അനന്തഭദ്രത്തിലും ദ്രോണയിലുമൊക്കെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു മനോജ് കെ ജയന്റേത്. അര്‍ദ്ധനാരി എന്ന ചിത്രത്തില്‍ ഒരു അര്‍ദ്ധനാരീശ്വരിയായും മനോജ് കെ ജയന്‍ അഭിനയിച്ചു തകര്‍ത്തു. ആ മേക്കപ്പ് കഥാപാത്രത്തിന്റെ വിജയത്തിന് കാരണമാണ്.

കുഞ്ചാക്കോ ബോബന്‍

മലയാളത്തെ അത്ഭുതപ്പെടുത്തിയ മേക്കപ്പുകള്‍

വീണ്ടുമൊരു സത്യനെയും, നസീറിനെയും പുനര്‍ജനിപ്പിക്കുകയായിരുന്നു പോപ്പിന്‍സ് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനിലൂടെ മേക്കപ്പ് മാന്‍. അത് വിജയ്ക്കുകയും ചെയ്തു.

ജിനു ജോസഫ്

മലയാളത്തെ അത്ഭുതപ്പെടുത്തിയ മേക്കപ്പുകള്‍

ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ജിനു ജോസഫിന്റെ ഇവന്‍. ജിനു ജോസഫ് തകര്‍ത്തു എന്ന പറയുമ്പോള്‍ മേക്കപ്പ്മാന്‍ ഗംഭീരമാക്കിയെന്നുകൂടെ പറയണം. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളുടെ മേക്കപ്പും മികച്ചതുതന്നെ

അനൂപ് മേനോന്‍

മലയാളത്തെ അത്ഭുതപ്പെടുത്തിയ മേക്കപ്പുകള്‍

കഥാപാത്രത്തിന്റെ സ്വഭാവം മുഖത്ത് പ്രതിഫലിപ്പിക്കുക എന്നത് ഒരു മേക്കപ്പ്മാന്റെ കഴിവാണ്. സ്വാര്‍ത്ഥനായ ഒരു അച്ഛനെ, പൊലീസ് ഉദ്യോഗസ്ഥനെ അനൂപ് മേനോന്‍ അവതരിപ്പിച്ചപ്പോള്‍ മേക്കപ്പിലൂടെ അത് പ്രേക്ഷകര്‍ക്ക് കാണിച്ചുകൊടുത്ത ഒരാളുണ്ടെന്ന് മറക്കരുത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X