ബേണ്‍ മൈ ബോഡി തരംഗമാകുന്നു
ബേണ്‍ മൈ ബോഡി എന്ന ഹ്രസ്വ ചിത്രം തരംഗമാകുന്നു. സ്ത്രീ സുരക്ഷ വലിയ ചര്‍ച്ചയാകുന്ന ഈ കാലത്താണ്, ജീവിയ്ക്കുന്ന കാലത്തു മാത്രമല്ല, മരണ ശേഷവും സ്ത്രീ ശരീരത്തിന് സുരക്ഷയില്ലെന്ന സന്ദേശവുമായി ബേണ്‍ മൈ ബോഡി എത്തുന്നത്.
ആര്യന്‍ കൃഷ്ണ മേനോന്‍ ആണ് ബേണ്‍ മൈ ബോഡി എന്ന ഹ്രസ്വ ചിത്രം എഴുതി സംവിധാനം ചെയ്തത്. ചിത്രം ഇതിനകം യൂട്യൂബില്‍ തരംഗമായിക്കഴിഞ്ഞു. ഒരു ലക്ഷത്തിലധികം പേര്‍ യൂ ട്യൂബിലൂടെ ചിത്രം കണ്ടു കഴിഞ്ഞു.

രാമചന്ദ്രന്‍ കിയ്യത്ത്, ബന്ദര്‍, ചന്ദ്ര എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തില്‍ നാദിര്‍ഷയും അപര്‍ണ നായരും മുഖ്യ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ബിജിപാലാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.
അമ്മാവന്റെ പീഡനം സഹിക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്ത ഒരു സിനിമാ നടിയുടെ മൃതദേഹത്തെ മോര്‍ച്ചറി ജീവനക്കാരന്‍ ബലാത്സംഗം ചെയ്യുന്നതാണ് കഥ. അടുത്തിടെ മോര്‍ച്ചറി ജീവനക്കാര്‍ മൃതദേഹങ്ങളെ പീഡിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ബേണ്‍ മൈ ബോഡി പോലൊരു ചിത്രം എത്തുന്നത്. കണ്ടു നോക്കൂ...


Click it and Unblock the Notifications











