മമ്മൂക്കയുടെ വിസ്മയം വീണ്ടും തുടരുന്നു.. ഡെറിക് അബ്രഹാമിന് മുന്നില്‍ രജനികാന്ത് വരെ അടിയറവ് പറഞ്ഞു!

Recommended Video

ഡെറിക് അബ്രഹാമിന് പുതിയ റെക്കോർഡ് | filmibeat Malayalam

മമ്മൂട്ടിച്ചിത്രം അബ്രഹാമിന്റെ സന്തതികള്‍ റിലീസിനെത്തി വിജയകരമായി അമ്പത് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഈ വര്‍ഷമിറങ്ങിയ മമ്മൂട്ടിയുടെ മറ്റ് സിനിമകള്‍ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും ആ കുറവ് പരിഹരിക്കാന്‍ അബ്രഹാമിന്റെ സന്തതികള്‍ക്ക് കഴിഞ്ഞിരുന്നു. കേരളത്തിലും വിദേശത്തുമായി സിനിമ പ്രദര്‍ശിപ്പിക്കുന്ന എല്ലാ സെന്ററുകളിലും മികച്ച പ്രകടനമാണ് ഇപ്പോഴും നടക്കുന്നത്.

ഇതിനകം നിരവധി റെക്കോര്‍ഡുകള്‍ മറികടന്ന മമ്മൂട്ടിച്ചിത്രം മറ്റൊരു റെക്കോര്‍ഡിലേക്ക് കൂടി എത്തിയിരിക്കുകയാണ്. സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ റെക്കോര്‍ഡാണ് അബ്രഹാമിന്റെ സന്തതികള്‍ മറികടന്നിരിക്കുന്നത്. ഫോറം കേരള പുറത്ത് വിട്ട് റിപ്പോര്‍ട്ടിലാണ് രജനികാന്തിന്റെ ബിഗ് ബജറ്റ് ചിത്രത്തെ അബ്രാഹം പരാജയപ്പെടുത്തിയതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

അബ്രഹാമിന്റെ വിജയയാത്ര

അബ്രഹാമിന്റെ വിജയയാത്ര

ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികള്‍ക്ക് ഹനീഫ് അദേനിയായിരുന്നു തിരക്കഥ എഴുതിയിരുന്നത്. ജൂണ്‍ പതിനാറിന് തിയറ്ററുകളിലേക്കെത്തിയ ചിത്ര റിലീസ് ദിവസം മുതല്‍ പിന്നീടിങ്ങോട്ട് അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു നടത്തിയിരുന്നത്. സ്‌പെഷ്യല്‍ ഷോ കളും മറ്റുമായി കേരളത്തിലും ഗള്‍ഫ് മേഖലകളായ യുഎഇ/ജിസിസി എന്നിവിടങ്ങളിലും അബ്രഹാമിന്റെ സന്തതികള്‍ മിന്നുന്ന പ്രകടനമായിരുന്നു. ഇതോടെ മറ്റൊരു ബ്ലോക്ബസ്റ്റര്‍ മൂവിയായി മാറാന്‍ അബ്രഹാമിന്റെ സന്തതികള്‍ക്ക് കഴിഞ്ഞിരുന്നു.

കോടികള്‍ വാരിക്കൂട്ടി

കോടികള്‍ വാരിക്കൂട്ടി

റിലീസിനെത്തിയ ആദ്യ ദിവസം മൂന്ന് മുതല്‍ നാല് കോടി വരെ സിനിമ നേടിയിട്ടുണ്ടാവുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തിയിരിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ ആദ്യ മൂന്ന് ദിവസം കൊണ്ട് പത്ത് കോഡി ക്ലബ്ബിലേക്കെത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ടാവും. ഓരോ ദിവസം കഴിയുന്നതിനനുസരിച്ച് പ്രദര്‍ശനങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചിരുന്നു. സിനിമ 75 ദിവസം പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷത്തില്‍ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടുമെന്നാണ് സൂചന.

ഗള്‍ഫ് മേഖലകളിലെ നേട്ടം

ഗള്‍ഫ് മേഖലകളിലെ നേട്ടം

യുഎഇ/ജിസിസി മേഖലകളിലേക്ക് വന്‍വരവേല്‍പ്പോടെയാണ് അബ്രഹാമിന്റെ സന്തതികള്‍ എത്തിയത്. 60 പ്രദര്‍ശനമായിരുന്നു ഇവിടങ്ങളില്‍ ഉണ്ടായിരുന്നത്. അവിടെ നിന്നും പത്ത് കോടിയ്ക്ക് മുകളിൽ സ്വന്തമാക്കിയാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. അതേ സമയം ഈ വര്‍ഷം യുഎഇ/ജിസിസി മേഖലകളില്‍ നിന്നും ഏറ്റവുമധികം കളക്ഷന്‍ നേടുന്ന തെന്നിന്ത്യന്‍ സിനിമ എന്ന റെക്കോര്‍ഡ് അബ്രഹാമിന്റെ സന്തതികള്‍ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

കാല പിന്നിലായി...

കാല പിന്നിലായി...

തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന്‍ രജനികാന്ത് നായകനായി അഭിനയിച്ച ബിഗ് ബജറ്റ് ചിത്രമായിരുന്നു കാല. കേരളത്തിലും വലിയ സ്വീകരണമായിരുന്നു കാലയ്ക്ക് ലഭിച്ചിരുന്നത്. ജൂണ്‍ 7 ന് റിലീസിനെത്തിയ കാല നല്ല പ്രകടനമായിരുന്നു നടത്തിയത്. യുഎഇ/ജിസിസി മേഖലകളില്‍ നിന്നും 9.3 കോടി നേടിയ കാലയായിരുന്നു ഈ വര്‍ഷത്തെ ഉയര്‍ന്ന കളക്ഷന്‍ നേടിയ സിനിമ. അബ്രഹാമിന്റെ സന്തതികള്‍ വന്നതോടെ ആ റെക്കോര്‍ മാറ്റി എഴുതിയിരിക്കുകയാണ്. ഗള്‍ഫ് മേഖലകളില്‍ നിന്നും മികച്ച അഞ്ച് സിനിമകളുടെ പട്ടികയിലുള്ള ഏക തമിഴ് ചിത്രവും കാലയാണ്.

 ഗ്രേറ്റ് ഫാദര്‍

ഗ്രേറ്റ് ഫാദര്‍

കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദറാണ് യുഎഇ/ജിസിസി മേഖലകളില്‍ നിന്നും വിജയിച്ച മറ്റൊരു ചിത്രം. 11.05 കോടി യായിരുന്നു ഗ്രേറ്റ് ഫാദര്‍ നേടിയിരുന്നത്. നിലവില്‍ അബ്രഹാമിന്റെ സന്തതികള്‍ക്ക് പത്ത് സെന്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം ലഭിക്കുന്നുണ്ട്. അതില്‍ നിന്നും ഗ്രേറ്റ് ഫാദറിനെ പിന്നിലാക്കാന്‍ ചിത്രത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അമേരിക്കയിലും റെക്കോര്‍ഡ്

അമേരിക്കയിലും റെക്കോര്‍ഡ്

മുന്‍പ് അമേരിക്കയില്‍ ട്വന്റി ട്വന്റി, കേരള വര്‍മ്മ പഴശ്ശിരാജ, എന്നീ സിനിമകള്‍ വലിയ തരംഗം സൃഷ്ടിച്ചവയായിരുന്നു. എന്നാല്‍ അബ്രഹാമിന്റെ സന്തതികളുടെ വരവ് അവയെ പിന്നിലാക്കിയിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് വന്ന കണക്കുകള്‍ പ്രകാരം 42. 4 ലക്ഷം രൂപയാണ് അബ്രഹാമിന്റെ സന്തതികള്‍ അമേരിക്കയില്‍ നിന്നും നേടിയിരിക്കുന്നത്.

കൊച്ചി മള്‍ട്ടിപ്ലെക്സില്‍ തരംഗം

കൊച്ചി മള്‍ട്ടിപ്ലെക്സില്‍ തരംഗം

കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഒരു കോടി നേടിയാണ് അബ്രഹാം തേരോട്ടം നടത്തിയിരുന്നത്. അടുത്ത കാലത്തൊന്നും ഇത്രയധികം മികച്ച പ്രകടനം നടത്തിയ സിനിമകള്‍ ഇല്ലായിരുന്നു. എന്നാല്‍ ജൂലൈയില്‍ തിയറ്ററുകളിലേക്കെത്തിയ പൃഥ്വിരാജ് ചിത്രം കൂടെ 23 ദിവസം കൊണ്ട് ഒരു കോടി എന്ന നേട്ടം മള്‍ട്ടിപ്ലെക്‌സില്‍ നിന്നും നേടിയിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X