വന്നു വന്നു, മലരേ... വന്നു
കേരളക്കര ഇത്രയേറെ പ്രതീക്ഷയോടെ കാത്തിരുന്ന മറ്റൊരു പാട്ട് ഉണ്ടോ എന്നറിയില്ല. അത്രയെറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രേമത്തിലെ 'മലരേ നിന്നെ കാണാതിരുന്നാല്‍...' എന്ന പാട്ട് ഇന്നലെ (20-06-2015) വൈകിട്ട് റിലീസ് ചെയ്തു.
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലെ ഈ പാട്ട് ചിത്രം റിലീസ് ചെയ്തതുമുതല്‍ മൗത്ത് പബ്ലിസിറ്റി നേടിയതാണ്. സായി പല്ലവിലും നിവിന്‍ പോളിയുമാണ് ഗാനരംഗത്തെത്തുന്നത്.

ശബരീഷ് വര്‍മയുടെ വരികള്‍ക്ക് ഈണം നല്‍കിയത് രാജേഷ് മുരുകനാണ്. വിജയ് യേശുദാസാണ് പാട്ട് പാടിയിരിക്കുന്നത്. ചിത്രത്തിലെ മലര്‍ എന്ന കഥാപാത്രത്തെ ഇഷ്ടപ്പെടാന്‍ ഈ പാട്ട് മതിയെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
പാട്ട് റിലീസ് ചെയ്ത് മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും മൂന്ന് ലക്ഷത്തിലധികം ആളുകള്‍ പാട്ട് കണ്ടു കഴിഞ്ഞു. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒരുപാട്ടിന് ഇത്രവലിയ സ്വീകരണം ലഭിക്കുന്നത്. പാട്ട് കണ്ടു കൊണ്ട് കേട്ടു നോക്കൂ...


Click it and Unblock the Notifications