twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മനസിൽ കയറിക്കൂടിയ ഒലിവർ ട്വിസ്റ്റും മുരളിയും ഖദീജയും

    |

    രണ്ടര മണിക്കൂർ ചിലവഴിച്ച് ഒരു സിനിമ കണ്ടിറങ്ങുമ്പോൾ ഒപ്പം ഒരു കഥാപാത്രവും നമുക്കൊപ്പം തിയേറ്ററിൽ നിന്നും ഇറങ്ങി വന്നാൽ എങ്ങനെയുണ്ടാകും. വളരെ വിരളമായി മാത്രമാണ് സിനിമയിലെ കഥാപാത്രത്തെ പ്രേക്ഷകൻ ഒപ്പം വീട്ടിലേക്ക് കൊണ്ടുപോവുക. അത്തരത്തിൽ ചില കഥാപാത്രങ്ങൾ 2021ൽ പിറന്നിരുന്നു. സിനിമ കണ്ട് കഴിഞ്ഞാലും കഥാപാത്രം മനസിൽ നിന്നും മായില്ല.

     'ആരും മൈൻഡ് ചെയ്യുന്നില്ല', ബോളിവുഡിലെ നവദമ്പതികളോട് രൺവീറിനും ദീപികയ്ക്കും അസൂയ! 'ആരും മൈൻഡ് ചെയ്യുന്നില്ല', ബോളിവുഡിലെ നവദമ്പതികളോട് രൺവീറിനും ദീപികയ്ക്കും അസൂയ!

    അത്തരത്തിൽ ചുരുക്കം ചില സിനിമകളും കഥാപാത്രങ്ങളും മാത്രമാണ് 2021ൽ പ്രേക്ഷകർ ഹൃദയത്തിലേക്ക് സ്വീകരിച്ചത്. ഒരു പക്ഷെ സിനിമയുടെ റിയലിസ്റ്റിക്ക് സ്വഭാവവും കഥാപാത്രത്തിന് അഭിനേതാവ് നൽകിയ പരിപൂർണതയുമെല്ലാം കാരണമായേക്കാം. അത്തരം ചില കഥാപാത്രങ്ങൾ പരിചയപ്പെടാം.

    'എന്തിന് ഇത്രയേറെ സർപ്രൈസ്? ബോറാകുന്നു! ഇഷ്ടം കൊണ്ട് പറയുകയാണ്'; നിഹാലിനോടും പ്രിയയോടും ആരാധകർ'എന്തിന് ഇത്രയേറെ സർപ്രൈസ്? ബോറാകുന്നു! ഇഷ്ടം കൊണ്ട് പറയുകയാണ്'; നിഹാലിനോടും പ്രിയയോടും ആരാധകർ

    നിമിഷ സജയൻ (ദി ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ)

    2021ന്റെ തുടക്കത്തിൽ ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത സിനിമയായിരുന്നു ദി ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. ചിത്രത്തിൽ നിമിഷ അവതരിപ്പിച്ച ഭാര്യ കഥാപാത്രം ഒരുപാട് പേരുടെ കണ്ണ് തുറപ്പിക്കുന്നതും കൂടാതെ സമൂഹത്തിലെ കുടുംബിനികളുടെ ജീവിതത്തിലേക്ക് പിടിച്ച കണ്ണാടിയുമായിരുന്നു. ഇക്കാലമത്രയും മലയാള സിനിമ ആഘോഷമാക്കിയ അടുക്കളയിൽ നിന്നിറങ്ങാൻ നേരമില്ലാത്ത ഭാര്യ, നടുവൊടിഞ്ഞാലും ചിരിച്ച മുഖവുമായി എല്ലാവർക്കും വെച്ചു വിളമ്പുന്ന ഉത്തമ കുടുംബിനി, ഭൂമിയോളം ക്ഷമയുള്ള പെണ്ണ്, ആചാരനുഷ്ടാനങ്ങൾക്ക് അനുസരിച് ജീവിക്കുന്ന, യാതൊരു അഭിപ്രായങ്ങളും അറിവും ഇല്ലാതെ ചേട്ടന്റെ ഇഷ്ടപോലെ ഒരു ലൈംഗിക ഉപകരണം ആയിമാറുന്നവൾ തുടങ്ങിയ വാർപ്പ് മാതൃകകളെയാണ് ഈ സിനിമയിലൂടെ സംവിധായകൻ പൊളിച്ചെഴുതിയത്. കുടുംബം, വിവാഹം തുടങ്ങിയ വിഷയങ്ങളെ വ്യക്തികളുടെ സ്വഭാവദൂഷ്യം എന്നതിനപ്പുറത്തേക്ക് കൊണ്ടുപോയി ഈ വ്യക്തികളെ നിർണയിക്കുന്ന സാമൂഹിക ക്രമങ്ങൾ, അതിനുള്ളിലെ പലതരത്തിലുള്ള അധികാരഘടനകൾ തുടങ്ങിയവ തുറന്ന് കാട്ടാൻ സിനിമയ്ക്ക് കഴിഞ്ഞു.

    ജയസൂര്യ (വെള്ളം)

    ജയസൂര്യ എന്ന നടന്റെ അഭിനയ മികവ് വീണ്ടും തെളിഞ്ഞ് കണ്ട സിനിമയായിരുന്നു പ്രജേഷ് സെന്നിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത വെള്ളം എന്ന സിനിമ. കണ്ണൂർ സ്വദേശിയായ മുരളിയുടെ ജീവിതമായിരുന്നു സിനിമയുടെ പ്രമേയം. ചിത്രത്തിൽ മുരളി എന്ന കഥാപാത്രമായി ജയസൂര്യ ജീവിച്ചു രണ്ടര മണിക്കൂർ. മികച്ച നടനുള്ള പുരസ്കാരവും ചിത്രത്തിലെ പ്രകടനത്തിലൂടെ ജയസൂര്യയെ തേടിവന്നു. ജയസൂര്യയുെട പ്രകടനം കൊണ്ടാണ് മുരളി എന്ന കഥാപാത്രം പ്രേക്ഷകരിലേക്ക് ആഴ്ന്ന് ഇറങ്ങിയതും ചർച്ചയായതും.

    മോഹൻലാൽ (ദൃശ്യം 2)

    ദൃശ്യം എന്ന മലയാളം കണ്ട എക്കാലത്തെയും മികച്ച സിനിമയുടെ രണ്ടാം ഭാഗം അനൗൺസ് ചെയ്തപ്പോൾ തന്നെ പലരും ചോദിച്ചത് എന്തിനാണ് രണ്ടാം ഭാഗം എന്നായിരുന്നു. എല്ലാ പഴുതുകളും അടച്ച് അവസാനിപ്പിച്ച സിനിമയ്ക്ക് എങ്ങനെയാണ് രണ്ടാം ഭാഗം ഉണ്ടാവുക എന്ന് പലർക്കും തോന്നി. എന്നാൽ ഒന്നാം ഭാ​ഗത്തോട് നീതി പുലർത്തി ഒരു ദൃശ്യവിരുന്നായിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാ​ഗം. മോഹൻലാൽ എന്ന നടന്റെ പെർഫോമൻസ് എന്താണ് എന്ന് വീണ്ടും വീണ്ടും തെളിയിച്ച സിനിമ കൂടിയായിരുന്നു ദൃശ്യം 2.

    കനി കുസൃതി (ബിരിയാണി)

    കനി കുസൃതി അല്ലാതെ മറ്റൊരു അഭിനേത്രി ബിരിയാണിയിലെ ഖദീജ എന്ന വേഷം ഏറ്റെടുക്കാൻ ധൈര്യം കാണിക്കും എന്ന് തോന്നുന്നില്ല. സംവിധായകന്റെ ആശയങ്ങൾക്ക് സിനിമയിലൂടെ ജീവൻ നൽകാൻ തന്നാൽ കഴിയുന്നതെല്ലാം കനി ചെയ്തിരുന്നു. ഇക്കൊല്ലം ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയും കഥാപാത്രവും ബിരിയാണിയും ഖദീജയും തന്നെയായിരുന്നു. പുരുഷന്റെ ലൈംഗിക സ്വാർത്ഥത, മതചിഹ്നങ്ങൾ എന്നിവയെല്ലാം സിനിമയുടെ ചേരുവകളായിരുന്നു. അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മികച്ച നടിക്കുള്ള പുരസ്കാരവും അതുകൊണ്ട് തന്നെ കനിക്ക് ആയിരുന്നു. മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട കനി കുസൃതി അവാർഡ് മലയാളത്തിലെ ആദ്യ നായിക പി.കെ റോസിക്കാണ് സമർപ്പിച്ചത്.

    അന്നാ ബെൻ (സാറാസ്)

    ഒരുപാട് ചർച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു സാറാസും ചിത്രത്തിലെ അന്ന അവതരിപ്പിച്ച സാറ എന്ന കഥാപാത്രവും. സിനിമ കൈകാര്യം ചെയ്ത വിഷയം തന്നെയാണ് ചർച്ചകൾക്ക് വഴിവെച്ചത്. മലയാള സിനിമയിൽ വീശുന്ന മാറ്റത്തിന്റെ കാറ്റ് കൂടിയായിരുന്നു സാറാസ്. വളരെ നല്ല രീതിയിൽ എഴുതപ്പെട്ട സിനിമ ലോക്ക്ഡൗണിന്റെ എല്ലാ പരിമിതികളും ഉണ്ടായിരുന്നെങ്കിൽ പോലും മികച്ച മേക്കിങ് കൊണ്ടും ഒഴുക്കുള്ള ശക്തമായ കഥപറച്ചിൽ കൊണ്ടും പ്രേക്ഷകനെ പിടിച്ചിരുത്തി. അന്ന ബെൻ എന്ന അഭിനയത്രി ഒരിക്കൽ പോലും നിരാശപ്പെടുത്തിയിട്ടില്ല. മനോഹരമായി തന്റെ കഥാപാത്രം അവതരിപ്പിച്ചു അന്ന ബെൻ.

    Recommended Video

    Actor Indrans thanks to everyone for home movie success-Video
    ഇന്ദ്രൻസ് (ഹോം)

    ഹോം സിനിമ അത്രമേൽ ഈ വർഷം മലയാളി മനസിൽ കടന്ന് കൂടിയ സിനിമയായിരുന്നു. ഇത്രയും സ്വന്തം വീട് പോലെ റിലേറ്റ് ചെയ്യാൻ പറ്റിയ ഒരു സിനിമ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. ഒപ്പം ഇന്ദ്രൻസ് അവതരിപ്പിച്ച ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രവും. ഇന്ദ്രൻസ് എന്നാ മഹാപ്രതിഭയുടെ പ്രകടനമാണ് സിനിമയുെട ഹൈലൈറ്റ്. തന്റെ കഥാപാത്രത്തിന്റെ നിരുപാധികമായ സ്നേഹവും നിസഹായതയും നിരപരാധിത്വവും വൈകാരികമായ ഭാവതീവ്രതയോടെ ഒട്ടും അതിഭാവുകത്വമില്ലാതെ ഇന്ദ്രൻസ് പൂർണതയിലെത്തിച്ചിട്ടുണ്ട് ചിത്രത്തിൽ. സ്വാഭാവികാഭിനയത്തിൽ ഇന്ദ്രൻസിന്റെ പ്രതിഭാ സ്പർശം തീർച്ചയായും ഈ ചിത്രത്തിൽ കാണാം.

    English summary
    The most celebrated malayalam movie characters in 2021
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X