»   » പ്രശ്‌നങ്ങള്‍ പരിഹരിച്ചു, പുതിയ നിയമത്തിന് ട്രെയിലര്‍ ഇന്നെത്തും

പ്രശ്‌നങ്ങള്‍ പരിഹരിച്ചു, പുതിയ നിയമത്തിന് ട്രെയിലര്‍ ഇന്നെത്തും

Written By:
Subscribe to Filmibeat Malayalam

സാങ്കേതിക തകരാറുകള്‍ മൂലം പുതിയ നിമയത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്യാന്‍ സാധിക്കില്ലെന്നും, ട്രെയിലറില്ലാതെയാണ് ചിത്രം റിലീസ് ചെയ്യുന്നതെന്നും മണിക്കൂറുകള്‍ക്ക് മുമ്പ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

പ്രേമം പോലെ, പുതിയ നിയമത്തിനും ട്രെയിലറില്ല: അതെന്താ കാര്യം??


എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു എന്നും, ഇന്ന് (ഫെബ്രുവരി 10) വൈകിട്ട് അഞ്ച് മണിക്ക് തന്നെ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്യുമെന്നുമാണ് പുതിയ വിവരം. ഇക്കാര്യവും ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്


All the techincal issues have been settled.Happy to announce that the Official Trailer of our movie, Puthiya Niyamam will be released today at 5:00 PM, IST.


Posted by Puthiya Niyamam on Wednesday, February 10, 2016

മമ്മൂട്ടിയെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എകെ സാജനാണ് പുതിയ നിയമം സംവിധാനം ചെയ്യുന്നത്. ഇന്റര്‍കാസ്റ്റ് മാര്യേജും ചില നിയമ വശങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.


puthiya-niyamam

ക്രിസ്മസിന് ചിത്രം തിയേറ്ററുകളിലെത്തുമെന്നായിരുന്നു തുടക്കത്തില്‍ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും റിലീസ് നീണ്ടു പോയ ചിത്രം ഈ വരുന്ന വെള്ളിയാഴ്ച (ഫെബ്രുവരി 12) തിയേറ്ററുകളിലെത്തും.

English summary
All the techincal issues have been settled. The Official Trailer of Puthiya Niyamam will be released today

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam