»   » സച്ചിയും ജെനിഫറും ഒന്നിക്കുന്നില്ല; ഗ്രാമഫോണിന്റെ യഥാര്‍ത്ഥ ക്ലൈമാക്‌സ് ഇതാണ്

സച്ചിയും ജെനിഫറും ഒന്നിക്കുന്നില്ല; ഗ്രാമഫോണിന്റെ യഥാര്‍ത്ഥ ക്ലൈമാക്‌സ് ഇതാണ്

Written By:
Subscribe to Filmibeat Malayalam

കമല്‍ സംവിധാനം ചെയ്ത് 2003 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഗ്രാമഫോണ്‍. മനോഹരമായ ഗാനങ്ങള്‍ കൊണ്ട് ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമായി മാറിയ ഗ്രാമഫോണില്‍ ദിലീപ്, മീര ജാസ്മിന്‍, നവ്യ നായര്‍, മുരളി, രേവതി തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചത്.

സംഗീതത്തിന്റെ അകമ്പടിയോടെ പറഞ്ഞ മനോഹരമായ രണ്ട് തലമുറയുടെ പ്രണയം ചിത്രത്തിലുണ്ട്. ആദ്യ തലമുറയുടെ പ്രണയത്തില്‍ രവീന്ദന്‍മാഷും- സാറയും(മുരളി -രേവതി) ഒന്നിക്കുന്നില്ല. എന്നാല്‍ രണ്ടാം തലമുറയില്‍ എത്തുമ്പോള്‍ ചില ട്വിസ്റ്റുകളെല്ലാം സംഭവിച്ചതുകൊണ്ട് സച്ചിയ്ക്കും ജെനിഫറിനും (ദിലീപ്- മീരാജാസ്മിന്‍) ഒന്നിക്കാന്‍ കഴിയുന്നുണ്ട്.

പക്ഷെ നിങ്ങള്‍ കണ്ട് ഈ ക്ലൈമാക്‌സല്ല ചിത്രത്തിന്റെ യഥാര്‍ത്ഥ ക്ലൈമാക്‌സ്. രവീന്ദന്‍മാഷിനെയുംസാറയെയും പോലെ തന്നെ സച്ചിയ്ക്കും ജെനിഫറിനും ഒന്നിക്കാന്‍ കഴിയുന്നില്ല. അടുത്ത ജന്മത്തിലെ കൂടിച്ചേരലിനായി പ്രതീക്ഷിച്ചുകൊണ്ടാണ് സിനിമ അവസാനിയ്ക്കുന്നത്. ചിത്രത്തിന്റെ യഥാര്‍ത്ഥ ക്ലൈമാക്‌സ് കാണാം.

സച്ചിയും ജെനിഫറും ഒന്നിക്കുന്നില്ല; ഗ്രാമഫോണിന്റെ യഥാര്‍ത്ഥ ക്ലൈമാക്‌സ് ഇതാണ്

ഇഖ്ബാല്‍ കുറ്റിപ്പുറം തിരക്കഥയും സംഭാഷണവും എഴുതിയ ചിത്രം സംവിധാനം ചെയ്തത് കമലാണ്. കമലിന്റേത് തന്നെയായിരുന്നു കഥ. 2003 മെയ് 23 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

സച്ചിയും ജെനിഫറും ഒന്നിക്കുന്നില്ല; ഗ്രാമഫോണിന്റെ യഥാര്‍ത്ഥ ക്ലൈമാക്‌സ് ഇതാണ്

സര്‍ഗ്ഗം സ്പീഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സര്‍ഗ്ഗം കബീര്‍ നിര്‍മിച്ച ചിത്രം വിതരണത്തിന് എത്തിച്ചത് സര്‍ഗ്ഗം റിലീസാണ്.

സച്ചിയും ജെനിഫറും ഒന്നിക്കുന്നില്ല; ഗ്രാമഫോണിന്റെ യഥാര്‍ത്ഥ ക്ലൈമാക്‌സ് ഇതാണ്

കേന്ദ്ര നായക വേഷത്തില്‍ ദിലീപ് എത്തിയപ്പോള്‍ മീര ജാസ്മിന്‍, നവ്യ നായര്‍, മുരളി, രേവതി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ജനാര്‍ദ്ദനന്‍, സലിം കുമാര്‍, ടിപി മാധവന്‍, ബിന്ദു പണിക്കര്‍, രമ്യ നമ്പീശന്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

സച്ചിയും ജെനിഫറും ഒന്നിക്കുന്നില്ല; ഗ്രാമഫോണിന്റെ യഥാര്‍ത്ഥ ക്ലൈമാക്‌സ് ഇതാണ്

ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാണ് ചിത്രത്തിലെ പാട്ടുകള്‍. ഗിരീഷ് പുത്തഞ്ചേരി, സച്ചിദാനന്ദന്‍ പുഴങ്ങര എന്നിവരുടെ വരികള്‍ക്ക് വിദ്യസാഗര്‍ ഈണം പകര്‍ന്ന ഏഴ് പാട്ടുകള്‍ ചിത്രത്തിലുണ്ട്. യേശുദാസ്, സുജാത, പി ജയചന്ദ്രന്‍, പീയൂഷ് സോണി തുടങ്ങിയവരാണ് പിന്നണിയില്‍ പാടിയത്

സച്ചിയും ജെനിഫറും ഒന്നിക്കുന്നില്ല; ഗ്രാമഫോണിന്റെ യഥാര്‍ത്ഥ ക്ലൈമാക്‌സ് ഇതാണ്

കുടുംബത്തിന് വേണ്ടി തന്റെ പ്രണയം വേണ്ട എന്ന് വച്ച് ജെനിഫര്‍ ഗ്രിഗറി അപ്പൂപ്പനും കുടുംബത്തിനുമൊപ്പം ഇസ്രയലിലേക്ക് പുറപ്പെടുന്നു. എന്നാല്‍ ജെനിഫറിനെ കെട്ടാന്‍ ആഗ്രഹിച്ച ചെറുക്കന്‍ അവള്‍ക്കുള്ള ടിക്കറ്റും വിസയും മാത്രമേ കൊണ്ടുവന്നുള്ളൂ എന്നറിഞ്ഞപ്പോള്‍ ഗ്രിഗറി എല്ലാവരുടെയും യാത്ര മുടക്കി തിരിച്ചുവരുന്നു. സാറിയോടും ജെനിഫറിനോടും ചെയ്തു പോയ തെറ്റിന് മാപ്പ് പറഞ്ഞ് ജെനിഫറെ സച്ചിയെ ഏല്‍പിയ്ക്കുന്നിടത്താണ് ഗ്രാമഫോണ്‍ എന്ന ചിത്രം അവസാനിയ്ക്കുന്നത്.

സച്ചിയും ജെനിഫറും ഒന്നിക്കുന്നില്ല; ഗ്രാമഫോണിന്റെ യഥാര്‍ത്ഥ ക്ലൈമാക്‌സ് ഇതാണ്

എന്നാല്‍ യഥാര്‍ത്ഥ ക്ലൈമാക്‌സില്‍ സച്ചിയും ജെനിഫറും ഒന്നിയ്ക്കുന്നില്ല. ജെനി കുടുംബത്തിനൊപ്പം ഇസ്രയലിലേക്ക് പോകും. അതോടെ വിഷമിച്ചിരിയ്ക്കുന്ന സച്ചിയെ നിങ്ങള്‍ക്ക് കൂട്ടായി അച്ഛന്‍ അനുഗ്രഹിച്ച സംഗീതമുണ്ട് എന്ന് സുഹൃത്തുക്കള്‍ ആശ്വിസിപ്പിയ്ക്കും. അതുവരെ പുറമെ സംഗീതത്തോട് വെറുപ്പ് കാണിച്ച സച്ചി സംഗീത വഴിയിലേക്ക് മാറുന്നു. ജെനി പറഞ്ഞത് പോലെ അടുത്ത ജന്മത്തില്‍ ഒന്നിയ്ക്കാം എന്ന പ്രതീക്ഷയോടെ സിനിമ അവസാനിക്കുന്നു.

സച്ചിയും ജെനിഫറും ഒന്നിക്കുന്നില്ല; ഗ്രാമഫോണിന്റെ യഥാര്‍ത്ഥ ക്ലൈമാക്‌സ് ഇതാണ്

ഇതാണ് ചിത്രത്തിന്റെ യഥാര്‍ത്ഥ ക്ലൈമാക്‌സ്. കാണൂ...

English summary
The original climax of malayalam film Gramophone by Kamal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam