എന്‍ഡോസള്‍ഫാന്റെ ദു:ഖത്തില്‍ ചാക്കോച്ചന്‍
കാസര്‍കോട്: സിനിമ താരം കുഞ്ചാക്കോ ബോബനും എന്‍ഡോ സള്‍ഫാനും തമ്മിലെന്താ ബന്ധം... എന്തായാലും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ദു:ഖം ഇപ്പോള്‍ ചാക്കോച്ചന്റെ കൂടി ദു:ഖമാണ്.
കാസര്‍കോട് പ്രസ് ക്ലബ് നടത്തിയ മുഖാമുഖം പരിപാടിയലാണ് ചാക്കോച്ചന്‍ എന്‍ഡോ സള്‍ഫാന്‍ ദുരിതബാധിതരോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. അവരുടെ ദൃശ്യങ്ങള്‍ ഇപ്പോഴും മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുകയാണെന്നാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്.

ഡോ. ബിജു സംവിധാനം ചെയ്യുന്ന 'വലിയ ചിറകുള്ള പക്ഷികള്‍' എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമാണ് കുഞ്ചാക്കോ ബോബന്‍. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ. ഇതിന്റെ ചിത്രീകരണത്തിനായെത്തിയപ്പോഴാണ് കുഞ്ചാക്കോ ബോബന്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദുരിതം നേരിട്ട് കണ്ടത്.
ഒരു സിനിമയിലും ഇത്രയും വേദനയോടെ അഭിനയിച്ചിട്ടില്ലെന്നാണ് ചാക്കോച്ചന്‍ പറയുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി സഹായമെത്തിക്കാന്‍ താരസംഘടനയായ അമ്മയോട് ആവശ്യപ്പെടുമെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ജീവിതം കണ്ടതിന് ശേഷം രണ്ട് ദിവസം ഭക്ഷണം പോലും കഴിക്കാന്‍ പറ്റിയില്ലത്രെ ചാക്കോച്ചന്. വായിച്ചറിഞ്ഞതിനേക്കാള്‍ എത്രയോ അധികമാണ് ഇവരുടെ ദുരിതങ്ങളെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.


Click it and Unblock the Notifications











