മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം; ദി പ്രീസ്റ്റ് നാളെ തിയേറ്ററുകളിലേക്ക്

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടി നായകനാവുന്ന ദി പ്രീസ്റ്റ് റിലീസ് ചെയ്യുന്നു. നവാഗതനായ ജോഫിന്‍ ടി ചാക്കോയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി-മഞ്ജു വാര്യര്‍ ചിത്രം ദി പ്രീസ്റ്റ് നാളെ തിയേറ്ററില്‍ എത്തും. കൊറോണക്ക് ശേഷം മലയാളത്തില്‍ റിലീസ് ചെയ്യുന്ന ഏറ്റവും വലിയ സിനിമയാണെന്നുള്ള പ്രത്യേകതയോടെയാണ് ദി പ്രീസ്റ്റ് എത്തുന്നത്.

വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയും, ആര്‍ ഡി ഇലുമിനേഷന്‍സ് പ്രസന്‍സിന്റെയും ബാനറില്‍ ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും വി എന്‍ ബാബുവും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കും പുറമെ നിഖില വിമല്‍, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍ തുടങ്ങി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

movies

മാര്‍ച്ച് പതിനൊന്നിന് തന്നെ ലോകം മുഴുവന്‍ സിനിമ പ്രദര്‍ശനത്തിന് എത്തും. സംവിധായകനാണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്. തിരക്കഥയും സംഭാഷണവും ദീപു പ്രദീപ്, ശ്യാം മേനോന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്, എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്. ബി കെ ഹരിനാരായണന്റെ വരികള്‍ ഒരുക്കിയപ്പോള്‍ സംഗീതം പകര്‍ന്നത് രാഹുല്‍ രാജ് ആണ്.

മമ്മൂട്ടിയുടെ നായിക റായി ലക്ഷ്മി ഇത്രയും ഹോട്ട് ആയിരുന്നോ? നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

സൗണ്ട് ഡിസൈന്‍ ജയദേവന്‍, സൗണ്ട് മിക്‌സിങ് സിനോയ് ജോസഫ്, പ്രൊജക്ട് ഡിസൈനര്‍ ബാദുഷ എന്‍ എം. ആര്‍ട്ട് ഡയറക്ടര്‍ സുജിത്ത് രാഘവ്, മേക്കപ്പ് ജോര്‍ജ് സെബാസ്റ്റ്യന്‍ അമല്‍ ചന്ദ്രന്‍ , കോസ്റ്റ്യൂം പ്രവീണ്‍ വര്‍മ്മ, സ്റ്റണ്ട് സുപ്രീം സുന്ദര്‍ മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, അസോസിയേറ്റ് ഡയറക്ടര്‍ പ്രേംനാഥ്,ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍ പ്രവീണ്‍ ചക്രപണി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, മീഡിയ പ്രൊമോഷന്‍സ് മഞ്ജു ഗോപിനാഥ് എന്നിവരാണ് പിന്നണിയിലുള്ളത്.

Recommended Video

പ്രീസ്റ്റിന്റെ രഹസ്യം വെളിപ്പെടുത്തി മമ്മൂട്ടി | FilmiBeat Malayalam

ദുബായില്‍ പ്രിവ്യു കണ്ട ആര്‍ ജെ സൂരജ് ചിത്രത്തെ കുറിച്ചു പറഞ്ഞ അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു വലിയ ഇടവേളക്ക് ശേഷം തിയേറ്ററില്‍ എത്തുന്ന ചിത്രത്തിന് നല്ല സ്വീകരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ഉണ്ടാവുക. ബുക്കിംഗ് ആരംഭിച്ചപ്പോള്‍ തന്നെ പലയിടത്തും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X