»   » ക്യാന്‍സര്‍ രോഗിയായ കുഞ്ഞിന്റെ ചിരിക്ക് പിന്നില്‍!!! വേദനയോടെ, ദിലീപിന് നന്ദിയുമായി നിര്‍മാതാവ്!!!

ക്യാന്‍സര്‍ രോഗിയായ കുഞ്ഞിന്റെ ചിരിക്ക് പിന്നില്‍!!! വേദനയോടെ, ദിലീപിന് നന്ദിയുമായി നിര്‍മാതാവ്!!!

Posted By: Karthi
Subscribe to Filmibeat Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് നേരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ശക്തമായി പ്രതിരോധിക്കാന്‍ ദിലീപിനൊപ്പം മലയാള സിനിമകളിലെ സംഘടനകളെല്ലാം ഉണ്ടായിരുന്നു. എന്നാല്‍ ദിലീപ് അറസ്റ്റിലായതോടെ സംഘടനകളെല്ലാം ദിലീപിനെ കയ്യൊഴിയുന്ന കാഴ്ചയായിരുന്നു കാണാന്‍ സാധിച്ചത്. ദിലീപിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട സംഘടനയില്‍ നിന്നും ദിലീപിനെ പുറത്താക്കുകയായിരുന്നു.

എന്നാല്‍, ആദ്യം ദിലീപിനെതിരെ കടുത്ത നിലപാടെടുത്തവര്‍ തങ്ങളുടെ നിലപാട് മയപ്പെടുത്തുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ദിലീപിന് പിന്തുണയുമായി പല താരങ്ങളും ഇതിനകം രംഗത്തെത്തിക്കഴിഞ്ഞു. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും നൊമ്പരകരമായ അവസ്ഥയില്‍ പുഞ്ചിരി വിരിയിച്ച് വ്യക്തിയായിട്ടാണ് ദിലീപിനെ നിര്‍മാതാവ് ഫരീദ് ഖാനും കുടുംബവും കാണുന്നത്. 

നന്ദി ദിലീപേട്ടാ...

നന്ദി ദിലീപേട്ടന്‍ എന്ന് പറഞ്ഞ് ആരംഭിക്കുന്ന ഫേസ്ബുക്ക് കുറിപ്പാലാണ് തങ്ങളുടെ ജീവിതത്തില്‍ ദിലീപ് പുഞ്ചിരി വിടര്‍ത്തിയ ആ നിമിഷത്തെ ഓര്‍ത്തെടുക്കുന്നത്. ഇപ്പോള്‍ നടക്കുന്ന ഈ സംഭവവികാസങ്ങളിലുള്ള തന്റെ ഞെട്ടലും ഫരീദ് ഖാന്‍ സൂചിപ്പിക്കുന്നുണ്ട്.

മകന്റെ ആറാം പിറന്നാള്‍

ക്യാന്‍സറിന് ചികിത്സയിലിരിക്കുന്ന തന്റെ മകന്റെ ആറാം പിറന്നാളിനേക്കുറിച്ച് പറഞ്ഞുകൊണ്ടാണ് കുറിപ്പ്. കഴിഞ്ഞ ആഴ്ച്ച മൂന്നാമത്തെ കീമോ തെറാപ്പിയും കഴിയും ആശുപത്രി വിട്ടെങ്കിലും വീണ്ടും ബുദ്ധിമുട്ടുണ്ടായതിനാല്‍ തിരികെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ദിലീപിന്റെ അറസ്റ്റ്

ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടെങ്കിലും മകന്‍ ഒരുപാട് വേദന ഉണ്ടായിരുന്നു. ഈ സമയത്ത് തന്നെയായിരുന്നു ദിലീപ് അറസ്റ്റ് ചെയ്യപ്പെടുന്നതും. ടിവിയില്‍ ദിലീപിനെ കണ്ട മകന്‍ 'പപ്പ അത് ഉല്ലാസ് അല്ലേ' എന്ന് ചോദിച്ചു. ദിലീപിന്റെ പേര് പോലും അറിയാത്ത അവന് ആകെ അറിയാവുന്നത് അവന് ഏറ്റവും ഇഷ്ടപ്പെട്ട ടു കണ്‍ട്രീസിലെ കഥാപാത്രത്തിന്റെ പേരാണ്.

ഉല്ലാസ് തന്ന ഊര്‍ജ്ജം

ദിലീപിനെ ടിവിയില്‍ കണ്ടതോടെ കുഞ്ഞിന് ഒരു പ്രസരിപ്പ് വന്നു. അവന്‍ ഉല്ലാസിനേക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. ആ ഒറ്റ നിമിഷം തന്നതിന് താനും അവന്റെ അമ്മയും ദിലീപിനോട് കടപ്പെട്ടിരിക്കുന്നു എന്നാണ് ഫരീദ് ഖാന്‍ തന്റെ കുറിപ്പില്‍ പറയുന്നത്.

നടനാണ് ക്രിമിനല്‍ അല്ല

ആ നിമിഷം തങ്ങളുുടെ ഹൃദയത്തിന് കുറച്ച് ആശ്വാസം കിട്ടി. നിങ്ങള്‍ ഒരു നടനാണ്, അല്ലാതെ ക്രിമിനല്‍ അല്ല, മാധ്യമങ്ങളല്ല കോടതി, ദിലീപിനെ പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞാണ് ഫരീദ് ഖാന്റെ പോസ്റ്റ് അവസാനിക്കുന്നത്.

ആമേന്റെ നിര്‍മാതാവ്

മലയാള സിനിമയിലെ മികവുറ്റ ദൃശ്യവിസ്മയമായി മാറിയ ആമേന്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ് ഫരീദ് ഖാന്‍. റിലീിന് തയാറെടുക്കുന്ന ആസിഫ് അലി ചിത്രം തൃശ്ശിവപേരൂര്‍ ക്ലിപ്തം നിര്‍മിക്കുന്നതും ഇദ്ദേഹമാണ്.

ഫേസ്ബുക്ക് പോസ്റ്റ്

ഫരീദ് ഖാന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

English summary
Amen movie producer supports Dileep and he express his support with a heart touching facebook post. He pointing that Dileep made their son laugh who suffering from cancer.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam