»   » കൊച്ചിന്‍ ഹനീഫയെ മരണത്തിലേക്ക് നയിച്ച അസുഖത്തിന് കാരണം ആ ശീലമോ... ?

കൊച്ചിന്‍ ഹനീഫയെ മരണത്തിലേക്ക് നയിച്ച അസുഖത്തിന് കാരണം ആ ശീലമോ... ?

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തിന് നഷ്ടപ്പെട്ട അതുല്യ പ്രതിഭകളില്‍ ഒരാളാണ് നടനും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായ കൊച്ചിന്‍ ഹനീഫ. ഹനീഫ ഒഴിച്ചിട്ട ഇടത്തേക്ക് ഇതുവരെ ഒരു കലാകാരനും എത്താന്‍ കഴിഞ്ഞിട്ടില്ല.

കീശയിലെ അവസാന 10 രൂപയും കൊടുത്ത് കൊച്ചിന്‍ ഹനീഫ അന്ന് പട്ടിണി ഇരുന്നു

2010ലാണ് കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിന്‍ ഹനീഫ മരണത്തിന് കീഴടങ്ങിയത്. അദ്ദേഹത്തെ ആ രോഗത്തിനും പിന്നീട് മരണത്തിനും കാരണമാക്കിയത് ശീലങ്ങളില്‍ ഒന്നാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

വൈകിയുള്ള ഭക്ഷണരീതി

കൊച്ചിന്‍ ഹനീഫയുടെ വൈകിയുള്ള ഭക്ഷണ രീതിയാണത്രെ അദ്ദേഹത്തെ മരണത്തിന് മുന്നില്‍ പെട്ടന്ന് എത്തിച്ചത്. എന്നും രാത്രി പന്ത്രണ്ട് മണിയൊക്കെ കഴിഞ്ഞിട്ടാണത്രെ ഹനീഫ ഭക്ഷണം കഴിക്കാറുണ്ടായിരുന്നത്. അതും മാംസാഹാരം.

അസുഖത്തെ വഷളാക്കി

വൈകിയുള്ള ആഹാരവും, കൃത്യത പാലിക്കാത്തതും അസുഖത്തെ വഷളാക്കി. ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ ഹനീഫ ഒരിക്കലും ആരോഗ്യത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല. അതോടെ അസുഖം വര്‍ധിക്കുകയായിരുന്നു.

ആ മരണം

2010 ഫെബ്രുവരി 2 നാണ് കൊച്ചിന്‍ ഹനീഫ മരണത്തിന് കീഴടങ്ങിയത്. കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹനീഫ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്.

സിനിമയില്‍

വില്ലന്‍ വേഷങ്ങളിലൂടെ ആരംഭിച്ച കൊച്ചിന്‍ ഹനീഫ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് ജനശ്രദ്ധ നേടിയത്. മലയാളത്തിന് പുറമെ അന്യഭാഷ ചിത്രങ്ങളിലും, പ്രത്യേകിച്ചു തമിഴില്‍ ഏറെ പരിചിതനായിരുന്നു കൊച്ചിന്‍ ഹനീഫ. വാത്സല്യം ഉള്‍പ്പടെ ഏഴ് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

English summary
The reason behind Cochin Haneefa's death

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam