»   » ദേവാസുരത്തില്‍ നിന്നും മമ്മൂട്ടിയെ ഒഴിവാക്കാന്‍ കാരണം; ഐവി ശശി പറയുന്നു

ദേവാസുരത്തില്‍ നിന്നും മമ്മൂട്ടിയെ ഒഴിവാക്കാന്‍ കാരണം; ഐവി ശശി പറയുന്നു

Written By:
Subscribe to Filmibeat Malayalam

ഐവി ശശി- രഞ്ജിത്ത് - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന, മലയാളത്തിലെ ഏക്കാലത്തെയും വലിയ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റ് ചിത്രമാണ് ദേവാസുരം. എന്നാല്‍ ദേവാസുരം എന്ന ചിത്രത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍ എന്ന അസുര കഥാപാത്രത്തെ കുറിച്ച് രഞ്ജിത്ത് ആദ്യം പറഞ്ഞത് മമ്മൂട്ടിയോടാണ്.

ദേവാസുരത്തില്‍ ശരിക്കും മോഹന്‍ലാലിന്റെ നട്ടെല്ല് ഒടിഞ്ഞു, സ്ക്രൂ ഇടേണ്ടി വരുമായിരുന്നു


മമ്മൂട്ടിയില്ലാതെ, മോഹന്‍ലാലിനെ തന്നെ നായകനാക്കി ദേവാസുരം സംവിധാനം ചെയ്യണം എന്നത് ഐവി ശശിയുടെ നിര്‍ബന്ധമായിരുന്നു. അതിന് പിന്നില്‍ വലിയൊരു കാരണവുമുണ്ട്. നീലഗിരി എന്ന ചിത്രത്തിന്റെ പരാജയമാണത്രെ ദേവാസുരത്തില്‍ മമ്മൂട്ടിയ്ക്ക് പകരം ലാലിനെ നായകനാക്കാന്‍ കാരണം. ആ കഥ ഇപ്രകാരം, തുടര്‍ന്ന് വായിക്കാം...


ദേവാസുരത്തില്‍ നിന്നും മമ്മൂട്ടിയെ ഒഴിവാക്കാന്‍ കാരണം; ഐവി ശശി പറയുന്നു

മമ്മൂട്ടി -രഞ്ജിത്ത്- ഐവി ശശി കൂട്ടുകെട്ടില്‍ പിറന്ന നീലഗിരി എന്ന ചിത്രം മോഹന്‍ലാലിന് വേണ്ടി എഴുതപ്പെട്ടതാണ്. ചിത്രത്തിലെ നായകനായ ടാക്‌സി ഡ്രൈവര്‍ ശിവന്‍കുട്ടിയില്‍ ആട്ടവും പാട്ടും അടിയുമെല്ലാം വിളക്കി ചേര്‍ത്ത്, ഒരു ടിപ്പിക്കല്‍ മോഹന്‍ലാല്‍ ചിത്രമായിട്ടാണ് രഞ്ജിത്ത് നീലഗിരിയുടെ തിരക്കഥ എഴുതിയത്.


ദേവാസുരത്തില്‍ നിന്നും മമ്മൂട്ടിയെ ഒഴിവാക്കാന്‍ കാരണം; ഐവി ശശി പറയുന്നു

മമ്മൂട്ടിയില്‍ നിന്ന് ഡേറ്റ് വാങ്ങി, നിര്‍മാതാവ് കെ ആര്‍ ജി ഉടനെ ഒരു ചിത്രം സംവിധാനം ചെയ്യണം എന്ന ആവശ്യവുമായി ഐവി ശശിയുടെ അടുത്തെത്തി. പെട്ടന്ന് ചെയ്യാന്‍ പാകത്തിന് ഒരു കഥയും അപ്പോള്‍ ഐവി ശശിയുടെ കൈയ്യില്‍ ഉണ്ടായിരുന്നില്ല. അപ്രതീക്ഷിതമായാണ് രഞ്ജിത്ത് നീലഗിരിയുടെ മുഴുവന്‍ തിരക്കഥയുമായി എത്തുന്നത്. ഇത് തന്നെ സിനിമയാക്കാം എന്ന് തീരുമാനിച്ചതിന് ശേഷം നീലഗിരിയുടെ തിരക്കഥയില്‍ മമ്മൂട്ടിക്ക് വേണ്ടി ചില മാറ്റങ്ങള്‍ വരുത്തി.


ദേവാസുരത്തില്‍ നിന്നും മമ്മൂട്ടിയെ ഒഴിവാക്കാന്‍ കാരണം; ഐവി ശശി പറയുന്നു

നീലഗിരി എന്ന ചിത്രം പരാജയപ്പെട്ടു. അതേ തുടര്‍ന്ന് ഐവി ശശിക്കും മമ്മൂട്ടിയ്ക്കും ഒത്തിരി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. പിന്നീട് രണ്ട് ചിത്രങ്ങളുമായി ഐവി ശശി മമ്മൂട്ടിയെ സമീപിച്ചെങ്കിലും മെഗാസ്റ്റാര്‍ സമ്മതിച്ചില്ല. 1981 ല്‍ തൃഷ്ണ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഒന്നിച്ച കൂട്ടുകെട്ട് അതോടെ പിരിഞ്ഞു. തൃഷ്ണയ്ക്കും നീലഗിരിയ്ക്കും ഇടയില്‍ മമ്മൂട്ടി - ഐവി ശശി കൂട്ടുകെട്ട് അത്രയേറെ ശക്തമായിരുന്നു


ദേവാസുരത്തില്‍ നിന്നും മമ്മൂട്ടിയെ ഒഴിവാക്കാന്‍ കാരണം; ഐവി ശശി പറയുന്നു

നീലഗിരിയുടെ പരാജയവുമായി നില്‍ക്കുയായിരുന്നു ഐവി ശശിയും മമ്മൂട്ടിയും. നീലഗിരി ലാലിന് വേണ്ടി എഴുതി, മമ്മൂട്ടി ചെയ്ത് പരാജയപ്പെട്ട ചിത്രമാണ്. എന്തായാലും ദേവാസുരം മോഹന്‍ലാലിനെ വച്ച് തന്നെ ചെയ്യിപ്പിക്കാം എന്നത് ഐവി ശശിയ്ക്ക് വാശിയായി. അങ്ങനെയാണ് ദേവാസുരം സംഭവിയ്ക്കുന്നത്


ദേവാസുരത്തില്‍ നിന്നും മമ്മൂട്ടിയെ ഒഴിവാക്കാന്‍ കാരണം; ഐവി ശശി പറയുന്നു

ഒരു കാലത്ത് മലയാള സിനിമയുടെ ബോക്‌സോഫീസിനെ ഇളക്കിമറിച്ച മമ്മൂട്ടി ഐ വി ശശി ജോഡി നീലഗിരി കഴിഞ്ഞ് 15 വര്‍ഷത്തിനു ശേഷം ' ബല്‍റാം വേഴ്‌സസ് താരാദാസ്' എന്ന ചിത്രത്തിലൂടെയായിരുന്നു വീണ്ടും ഒരുമിച്ചത്.


English summary
The reason behind Mammootty replaced by Mohanlal in Devasuram
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam