»   » ബാബു ആന്റണിയുടയും ചാര്‍മിളയുടെയും പ്രണയം കാരണം പൊട്ടിപ്പൊളിഞ്ഞ ബിഗ് ബജറ്റ് ചിത്രം

ബാബു ആന്റണിയുടയും ചാര്‍മിളയുടെയും പ്രണയം കാരണം പൊട്ടിപ്പൊളിഞ്ഞ ബിഗ് ബജറ്റ് ചിത്രം

Posted By: Rohini
Subscribe to Filmibeat Malayalam

തൊണ്ണൂറുകളില്‍ മലയാള സിനിമാ ലോകം ആഘോഷിച്ച പ്രണയ കഥയായിരുന്നു ബാബു ആന്റണിയുടെയും നടി ചാര്‍മിളയുടെയും. എന്നാല്‍ കൊട്ടിഘോഷിച്ചത് പോലെ തന്നെ ഒരുപാട് ബഹളമുണ്ടാക്കി ഇരുവരും വേര്‍പിരിഞ്ഞു. ഇപ്പോള്‍ രണ്ട് പേരും രണ്ട് വഴിയെ.

ബാബു ആന്റണിയോട് പ്രതികാരം ചെയ്യണം എന്ന് തോന്നിയിട്ടില്ല; പരാജയപ്പെട്ട ആ പ്രണയത്തെ കുറിച്ച് ചാര്‍മിള

എന്നാല്‍ ഇവരുടെ പ്രണയ കഥയില്‍ ഒരു ചിത്രം തകര്‍ന്നടിഞ്ഞു പോയിട്ടുണ്ട്. 1995 ല്‍ റിലീസ് ചെയ്ത അറേബ്യ എന്ന സിനിമ പരാജയപ്പെടാന്‍ കാരണം ബാബു ആന്റണിുടെയും ചാര്‍മിളയുടെയും പ്രണയമാണെന്നാണ് പറയുന്നത്.

ആ പ്രണയം മൊട്ടിട്ടത്

ധനം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായെത്തിയതാണ് തമിഴ് നടി ചാര്‍മിള. കമ്പോളം എന്ന ചിത്രത്തിലാണ് ചാര്‍മില ആദ്യമായി ബാബു ആന്റണിയ്‌ക്കൊപ്പം ജോഡി ചേര്‍ന്നഭിനയിക്കുന്നത്. കമ്പോളം മുതല്‍ അറേബ്യ വരെ ആറോളം സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചു. അതിനൊപ്പം പ്രണയവും തളിര്‍ത്തു വളര്‍ന്നു.

പ്രതീക്ഷയോടെ അറേബ്യ

ബാബു ആന്റണിയുടെയും ചാര്‍മിളയുടെയും പ്രണയം രഹസ്യമായ പരസ്യമായി വളരുന്നതിനിടെയാണ് ജയരാജ് ബിഗ് ബജറ്റ് ചിത്രമായ അറേബ്യ ഒരുക്കുന്നത്. തുടര്‍ച്ചയായി വിജയം നല്‍കുന്ന ജയരാജിന്റെ സ്വപ്‌ന ചിത്രം, താരമൂല്യം കുതിച്ചേറുന്ന ബാബു ആന്റണിയും കാമുകി ചാര്‍മിളയും ഒന്നിയ്ക്കുന്നതും ബിഗ് ബജറ്റ് ചിത്രമെന്നതുമൊക്കെ അറേബ്യയില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ ഉയര്‍ത്തി.

പ്രണയത്തകര്‍ച്ച

എന്നാല്‍ ഏറെ പ്രതീക്ഷയുള്ള ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പേ ബാബു രാജും ചാര്‍മിളയും തെറ്റിപ്പിരിഞ്ഞു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചളി വാരിയെറിഞ്ഞു. ചലച്ചിത്ര മാഗസിനുകള്‍ ആ വേര്‍പിരിയല്‍ വലിയ ആഘോഷമാക്കുകയും ചെയ്തു.

അറേബ്യയെ ബാധിച്ചു

ഇതിനിടെയാണ് അറേബ്യ തിയേറ്ററുകളിലെത്തുന്നത്. ചിത്രം പ്രദര്‍ശിപ്പിയ്ക്കുന്ന തിയേറ്ററുകളില്‍ ഒന്ന് എത്തി നോക്കാന്‍ പോലും പ്രേക്ഷകരാരും എത്തിയില്ല. ബാബു ആന്റണിയുടെയും ചാര്‍മിളയുടെയും പ്രണയ പരാജയമായിരുന്നു അറേബ്യ തകര്‍ന്നടിയാന്‍ കാരണം.

English summary
The reason behind the flop of Malayalam film Arabia

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam