»   » ദിലീപിന്റെ തകര്‍ച്ചകള്‍ക്ക് കാരണം മഞ്ജു വാര്യരല്ല, ഹരിശ്രീ അശോകനാണ് !

ദിലീപിന്റെ തകര്‍ച്ചകള്‍ക്ക് കാരണം മഞ്ജു വാര്യരല്ല, ഹരിശ്രീ അശോകനാണ് !

Posted By: Rohini
Subscribe to Filmibeat Malayalam

കരിയറിന്റെ ഏറ്റവും മോശം അവസ്ഥയിലാണ് ഇപ്പോള്‍ ദിലീപ്. തുടരെ തുടരെ പരാജയങ്ങള്‍ മാത്രം. മഞ്ജു വാര്യര്‍ക്കൊപ്പം ദിലീപിന്റെ ഭാഗ്യവും പടിയിറങ്ങിപ്പോയി എന്നാണ് ചിലരുടെ വിലയിരുത്തലുകള്‍.

മൊതലാളി ജംഗ ജഗ ജഗ.. രമണന്‍ തിരിച്ചെത്തുന്നു എന്ന് ഹരിശ്രീ അശോകന്‍

എന്നാല്‍ മഞ്ജു വാര്യരല്ല, അന്‍പത് ശതമാനത്തോളം ദിലീപിന്റെ തകര്‍ച്ചയ്ക്ക് കാരണം ഹരിശ്രീ അശോകനാണ്. ദിലീപ് ചിത്രങ്ങളില്‍ ഹരിശ്രീ അശോകന്റെ അസാന്നിധ്യമാണത്രെ പരാജയങ്ങള്‍ക്ക് കാരണം.

ചവിട്ട് പടിയായി നിന്ന അശോകന്‍

മുകളിലേക്ക് കയറാന്‍ ഉപയോഗിക്കുന്നതാണ് ചവിട്ടുപടികള്‍. അതുപോലെയായിരുന്നു ദിലീപിന് ഹരിശ്രീ അശോകന്‍. ശക്തമായ നല്ല കരീവിട്ടിപോലത്തെ ചവിട്ടു പടി തന്നെ. അതില്‍ ചവിട്ടി ദിലീപ് കയറിയത് ചെറിയ ഉയരത്തിലേക്കല്ല, ജനപ്രിയസ്ഥാനത്തേക്കാണ്.

പൊരുത്തമുള്ള ജോഡികള്‍

അടൂര്‍ ഭാസിയ്ക്കും നസീറിനും ശേഷം മലയാളം കണ്ട ഏറ്റവും മികച്ച ഓണ്‍സ്‌കീന്‍ കൂട്ടുകെട്ടായിരുന്നു ഹരിശ്രീ അശോകനും ദിലീപും. ഇരുവരും ഒന്നിച്ച എല്ലാ ചിത്രങ്ങളും സൂപ്പര്‍ വിജയങ്ങളായി തീര്‍ന്നിട്ടുമുണ്ട്. മത്സരിച്ചുള്ള അഭിനയം രണ്ട് പേരുടെയും ഗ്രാഫുയര്‍ത്തി.

ഒന്നിച്ച ചിത്രങ്ങള്‍

ദീപസ്തംഭം മഹാശ്ചര്യം, തിളക്കം, ത്രീമെന്‍ ആര്‍മി, ഉദയപുരം സുല്‍ത്താന്‍, പഞ്ചാബി ഹൗസ്, ഈ പുഴയും കടന്ന്, ഈ പറയക്കും തളിക, റണ്‍വെ, ലയേണ്‍, മാനത്തെ കൊട്ടാരം, ബോഡി ഗാര്‍ഡ്, സിഐഡി മൂസ, ക്രേസി ഗോപാലന്‍, ചെസ്സ്, കല്യാണ സൗഗന്ധികം, കുബേരന്‍, കൊച്ചി രാജാവ്, പാണ്ടിപ്പട, ട്വന്റി 20, ആലഞ്ചേരി തമ്പ്രാക്കള്‍, കളേഴ്‌സ്, ഇങ്ങനെ നീളുന്നു ഇരുവരും ഒന്നിച്ച ചിത്രങ്ങളുടെ പട്ടിക.

ഹരിശ്രീ തഴഞ്ഞ് മറ്റ് പലരും

ഹരിശ്രീ അശോകനൊപ്പം അഭിനയിച്ച ചിത്രങ്ങളിലൂടെ ദിലീപ് വളര്‍ന്നു. വളര്‍ന്ന് വളര്‍ന്ന് ഒരു നിലയ്ക്ക് എത്തിയപ്പോള്‍ പതിയെ ദിലീപ് അശോകനെ തഴഞ്ഞ് മറ്റ് പല ഹാസ്യതാരങ്ങളെയും കൊണ്ടു വന്നു. എന്നാല്‍ അവര്‍ക്കാര്‍ക്കും ഹരിശ്രീ അശോകന്റെ ഏഴയലത്ത് ദിലീപിനെയും കൊണ്ട് എത്താന്‍ കഴിഞ്ഞില്ല.

ഹരിശ്രീ അശോകനാണോ കാരണം

നല്ല കെമിസ്ട്രിയായിരുന്നു ഹരിശ്രീ അശോകനും ദിലീപും തമ്മില്‍. ആര്‍ക്കെങ്കിലും ഒരാള്‍ക്ക് പതറിയാല്‍ മറ്റേയാള്‍ പിടിച്ചു നില്‍ക്കും. എന്നാല്‍ ഇന്ന് ദിലീപ് ചിത്രങ്ങള്‍ മൂക്കും കുത്തി താഴെ വീഴാന്‍ കാരണം ഹരിശ്രീ അശോകന്റെ അസാന്നിധ്യമാണോ എന്ന് ആരാധകര്‍ക്ക് തോന്നിപ്പോവുന്നു.

എല്ലാ ചിത്രങ്ങളും ചെയ്യാന്‍ പറ്റുമോ

ഹരിശ്രീ അശോകന്‍ ദിലീപിന്റെ ഭാഗ്യമാണെന്ന് കരുതി എല്ലാ ചിത്രങ്ങളിലും ഒന്നിച്ച് അഭിനയിക്കാന്‍ കഴിയില്ലല്ലോ. എല്ലാ സിനിമകളിലും ഹരിശ്രീ അശോകന് വേഷം കൊടുക്കണം എന്നല്ല, കഥ കേള്‍ക്കുമ്പോള്‍ ദിലീപ് തനിക്ക് ഭാഗ്യം കൊണ്ടു വന്ന ആ പഴയ കൂട്ടുകാരനെ ഒന്ന് ഓര്‍ക്കണം എന്ന് മാത്രം.

English summary
The reason for Dileep's movies are flop

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam