twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാൽ വില്ലൻ വേഷങ്ങൾ നിർത്തിയതിനു പിന്നിലെ കാരണം ഇതാണ്

    |

    കൊച്ചിൻ കലാഭവൻ മലയാള സിനിമക്ക് നിരവധി കലാകാരന്മാരെയാണ് സമ്മാനിച്ചത്. അതിൽ ഒരാളായിരുന്നു ലാൽ. ശബ്ദ ഗാംഭീര്യം കൊണ്ട് മലയാള സിനിമ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം സഹ സംവിധായകനായാണ് മലയാള സിനിമ ലോകത്ത് പ്രവേശിക്കുന്നത്. തുടർന്ന് സംവിധായകനാവുകയു ചെയ്തു.

    Lal

    1997-ൽ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം എന്ന സിനിമയിൽ നെഗറ്റീവ് കാരക്ടർ ചെയ്തുകൊണ്ടാണ് ലാൽ തന്റെ സിനിമാഭിനയത്തിന് തുടക്കം കുറിച്ചത്. തുടർന്ന് മലയാളത്തിലും അന്യഭാഷാ ചിത്രങ്ങളിലും നിരവധി വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പക്ഷെ കുറച്ച് കാലങ്ങൾക്ക് ശേഷം വില്ലൻ കഥാപാത്രങ്ങൾ ഇനി ചെയ്യുന്നില്ല എന്ന് താരം തീരുമാനിക്കുകയുണ്ടായി. അതിന് താരം പറഞ്ഞ കാരണമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.

    മലയാളത്തിലെ ഒരു പ്രമുഖ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇതേപ്പറ്റി പറഞ്ഞത്. അഭിമുഖത്തിൽ സംവിധായകൻ ജയരാജ് ലാലിനോട് ആദ്യം താൻ ലാലിനെ അഭിനയിക്കാൻ വിളിച്ച ചിത്രം ഏതാണെന്ന് ഓർമ്മയുണ്ടോ എന്ന് ചോദിച്ചു. എന്നിട്ട് ജയരാജ് തന്നെ മറുപടി പറഞ്ഞു താൻ കളിയാട്ടത്തിന് മുൻപ് ജോണിവാക്കറിലാണ് ലാലിനെ അഭിനയിക്കാൻ വിളിച്ചതെന്ന്.

    ചിത്രത്തിൽ കമൽ ഗോവർ ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കാനാണ് താൻ ലാലിനെ വിളിച്ചതെന്നും അന്ന് ലാൽ തന്നെ ഓടിച്ച് വിട്ടുവെന്നും ജയരാജ് തമാശയായി പറഞ്ഞു. തനിക്ക് സംവിധാനം പോലും ചെയ്യാൻ സമയം ഇല്ല എന്ന് പറഞ്ഞാണ് ലാൽ അന്ന് തന്നെ പറഞ്ഞുവിട്ടതെന്നും ജയരാജ് കൂട്ടിച്ചേർത്തു.

    എന്നാൽ സംവിധാനം ചെയ്യാന്പോലും സമയമില്ല എന്നതുകൊണ്ടാണ് താൻ അന്ന് അഭിനയിക്കാൻ മുതിരാത്തതെന്ന് നടൻ വ്യക്തമാക്കി. രണ്ടു കാരണങ്ങൾ കൊണ്ടാണ് താൻ അന്ന് അഭിനയിക്കാൻ മുതിരാത്തത് . ഒന്ന് കോൺഫിഡൻസ് ഇല്ലാതിരുന്നത്കൊണ്ടാണെന്നും, രണ്ട് അന്നൊരു തെറ്റായ ധാരണ തനിക്ക് ഉണ്ടായിരുന്നു, താനും സിദ്ദിക്കും അന്ന് നല്ല ചെറുപ്പക്കാരും ഒരു ദുശീലങ്ങളും ഇല്ലാത്തവരും എന്നായിരുന്നു സിനിമ മേഖലയിൽ അറിയപ്പെട്ടിരുന്നതെന്നും.

    ജോണിവാക്കറിലെ സ്വാമി എന്ന വില്ലൻ കഥാപാത്രം ഡ്രഗ്ഗ്സിന്റെയൊക്കെ ഡീലർ ആയിരുന്നു എന്നും ആ കഥാപാത്രം ചെയ്‌താൽ അത് തന്റെ മാർക്കറ്റ് ഇടിക്കും എന്ന തെറ്റായ ധാരണ ഉണ്ടായിരുന്നു എന്നും ലാൽ പറഞ്ഞു.

    എന്നാൽ ലാലിന് വില്ലൻ വേഷങ്ങൾ ഒരുപാട് ഇണങ്ങിയെന്ന് അവതാരകൻ പറഞ്ഞപ്പോൾ അധികവും താൻ വില്ലൻ വേഷങ്ങൾ ചെയ്തത് തെലുങ്കിലും കന്നടയിലും തമിഴിലുമാണെന്ന് താരം പറഞ്ഞു. എന്നാൽ ഇപ്പോൾ താരം വില്ലൻ കഥാപാത്രങ്ങൾ ചെയ്യുന്നില്ലെന്നും അതിന് കാരണമുണ്ടെന്നും വ്യക്തമാക്കി.

    " മിക്യവാറും എല്ലാത്തിലും ഒരേ കഥ തന്നെയായിരിക്കും. ഞാൻ ആദ്യം അഭിനയിക്കുന്നത് സണ്ടക്കോഴിയിലാണ് അതിൽ എന്റെ കഥാപാത്രത്തിന്റെ പേര് കാശി എന്നായിരുന്നു ചിത്രം ഹിറ്റായതിനു പിന്നാലെ വന്ന രണ്ട് ചിത്രങ്ങളിലും ഇതേ തരത്തിലുള്ള കഥാപാത്രങ്ങളെയാണ് ഒന്നിൽ പേര് വാശി ഒന്നിൽ മാശി വേഷം പോലും ഒരുപോലെ".

    ഒരേ രീതിയുള്ള കഥാപാത്രങ്ങൾ വന്നപ്പോൾ അത് നിർത്തിയെന്നും തുടർന്ന് ദീപാവലി പോലെയുള്ള ചില മാറ്റമുള്ള ചിത്രങ്ങൾ ചെയ്തുവെന്നും ലാൽ വ്യക്തമാക്കി.

    Recommended Video

    ജോൺപോൾ വിടപറഞ്ഞ ഉടനെ ആശുപത്രിയിൽ ഓടിയെത്തിയ മമ്മൂക്ക, ദൃശ്യങ്ങൾ

    തെലുങ്കിൽ സണ്ടക്കോഴി ഹിറ്റായതിന് പിന്നാലെ നിരവധി അവസരങ്ങൾ വന്നുവെന്നും മലയാളത്തിൽ കിട്ടുന്നതിന്റെ മൂന്നിരട്ടി പ്രതിഫലം തെലുങ്കിൽ കിട്ടുമായിരുന്നുവെങ്കിലും ഫൈറ്റിൽ റോപ്പിലൊക്കെ ഒരുപാട് അഭ്യാസങ്ങൾ ചെയ്യേണ്ടിവന്നിരുന്നുവെന്നും അതുമൂലം നടുവേദന ഉണ്ടായെന്നും താരം പറഞ്ഞു. മാത്രമല്ല ഇപ്പോൾ മലയാളത്തിൽ തനിക്ക് കിട്ടുന്ന പ്രതിഫലം തെലുങ്കിൽ ഇനി കിട്ടണമെന്നില്ലെന്നും താരം അഭിമുഖത്തിൽ പറഞ്ഞു.

    Read more about: lal
    English summary
    Actor Lal reveals the reason why he stopped playing villain roles in cinema.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X