»   » പൈസയ്ക്ക് വേണ്ടി സഹസംവിധായകനായതാണ് പ്രണവ്, അതെന്താ മോഹന്‍ലാല്‍ കൊടുക്കില്ലേ?

പൈസയ്ക്ക് വേണ്ടി സഹസംവിധായകനായതാണ് പ്രണവ്, അതെന്താ മോഹന്‍ലാല്‍ കൊടുക്കില്ലേ?

Posted By: Rohini
Subscribe to Filmibeat Malayalam

പ്രണവ് മോഹന്‍ലാല്‍, മലയാളത്തിലെ സൂപ്പര്‍സ്റ്റാറിന്റെ മകന്‍! സിനിമയില്‍ എത്താനും പണം സമ്പാദിക്കാനും പ്രശസ്തി നേടാനും അച്ഛന്റെ പേരും പുകഴും മാത്രം മതി. എന്നാല്‍ എളുപ്പത്തില്‍ കിട്ടുന്ന അങ്ങനെ ഒന്നിനോടും പ്രണവിന് താത്പര്യമില്ല.

പ്രണവിന് കരുത്ത് പകരാന്‍ ജീത്തു ജോസഫ് ചിത്രത്തില്‍ മോഹന്‍ലാലും; സംവിധാകന്‍ വ്യക്തമാക്കുന്നു

പ്രണവ് തീര്‍ത്തും വ്യത്യസ്തനാണ്. ജീത്തു ജോസഫിന്റെ രണ്ട് സിനിമകളില്‍ പ്രണവ് സഹസംവിധായകനായി പ്രവൃത്തിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രണവിന്റെ ചില വിശേഷ സ്വഭാവങ്ങളെ കുറിച്ച് ഏറ്റവും നന്നായി പറയാന്‍ ജീത്തുവിന് കഴിയും. ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തിലെ നായകനുമാണ് പ്രണവ്.

ഏത് സഹാചര്യവുമായി പൊരുത്തപ്പെടും

വളരെ ഡൗണ്‍ ടു ഏര്‍ത്ത് ആണ് പ്രണവ് മോഹന്‍ലാല്‍. ഏത് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ പ്രണിവിന് കഴിയും. അത്തരം സാഹചര്യങ്ങളിലാണ് വളരുന്നത്, അങ്ങനെയാണ് അയാള്‍ ജീവിയ്ക്കുന്നതും.

മോഹന്‍ലാലിന്റെ മാനറിസമുണ്ടോ?

മോഹന്‍ലാലിന്റെ യാതൊരു മാനറിസവും പ്രണവിനില്ല. ലാലിനെ പോലെ വളരെ ജോളി ടൈപ്പാണ്. പാപനാശത്തിന് സഹസംവിധായകനായി വന്നപ്പോള്‍ അദ്ദേഹത്തിന്റെ അമ്മാവനാണ് നിര്‍മാതാവ്. അവിടെ ഒരു ഹോട്ടല്‍ മുറി കൊടുത്തിട്ടും, മറ്റ് സഹസംവിധായകര്‍ക്കൊപ്പം ലോഡ്ജിലാണ് പ്രണവ് താമസിച്ചത്.

പ്രണവിന്റെ സ്വപ്നം

സിനിമയല്ല പ്രണവിന്റെ അത്യന്തമായ സ്വപ്നം. അയാള്‍ക്ക് വേറൊരു വലിയ ആഗ്രഹവും സ്വപ്‌നമുണ്ട്. അതിന്റെ പിന്നാലെയാണ്. അത് എന്താണെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷെ ഞാനത് പുറത്ത് പറയില്ല.

സഹസംവിധായകനായി വന്നത്

യാത്ര പോകാന്‍ കുറച്ച് പൈസയ്ക്ക് ആവശ്യമുള്ളത് കൊണ്ടാണത്രെ പ്രണവ് സഹസംവിധായകനായി ജോലി ചെയ്തത്. ബസ്സിലൊക്കെ കയറിയാണ് ഹിമാലയത്തിലേക്ക് പോകുന്നത്. സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പൈസയേ ഉപയോഗിക്കൂ. വീട്ടില്‍ നിന്ന് വാങ്ങില്ല.

സഹസംവിധായകന്‍ എന്ന നിലയില്‍

ഒരു സഹസംവിധായകന്‍ എന്ന നിലയില്‍ ഭയങ്കരമായി ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന ആളാണ് പ്രണവ്. ചെയ്യുന്ന ജോലി വൃത്തിയോടെ ചെയ്യും. അതുകൊണ്ടാണ് രണ്ടാമത്തെ സിനിമയ്ക്കും ഞാന്‍ സഹസംവിധായകനായി വിളിച്ചത്. പുതിയ പടത്തിന് വിളിച്ചപ്പോള്‍ ആ ലക്ഷ്യത്തിന്റെ ജോലിയിലാണ് എന്ന് പറഞ്ഞു- ജീത്തു ജോസഫ്

English summary
The reason why Pranav Mohanlal turned assistant director

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam