»   » വാപ്പയുടെ ഉപദേശം ഫഹദിനെ തുണയ്ക്കുമോ?

വാപ്പയുടെ ഉപദേശം ഫഹദിനെ തുണയ്ക്കുമോ?

Posted By:
Subscribe to Filmibeat Malayalam
Fazil-Fahad
കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ ഫാസില്‍ മകനെ സിനിമാരംഗത്തെത്തിച്ചു. എന്നാല്‍ ഫഹദ് ഫാസില്‍ എന്ന നടന് തിളങ്ങാന്‍ കഴിയാതെ പോയ ഒരു ചിത്രമായിരുന്നു അത്. വാപ്പയല്ലാതെ മറ്റാരെങ്കിലുമായിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നതെങ്കില്‍ താന്‍ അതിലും ഭേദമായി അഭിനയിച്ചേനെ എന്ന് ഫഹദ് പറയുകയുണ്ടായി.

വാപ്പയുടെ മുന്നില്‍ താന്‍ ഒരു മകനായി. ഒരു നടന്‍ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ അഭിനയത്തില്‍ മാത്രമായിരിക്കണം ശ്രദ്ധ. എന്നാല്‍ താന്‍ വാപ്പയാണല്ലോ സംവിധായകനെന്നാണ് ഓര്‍ത്തത്. അതിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ഫഹദ് പറഞ്ഞിരുന്നു.

കയ്യെത്തും ദൂരത്തിലെ നിന്ന് ഏറെ ദൂരം സഞ്ചരിച്ചു കഴിഞ്ഞ ഫഹദ് ഇന്ന് മലയാളത്തിലെ തിരക്കേറിയ യുവതാരങ്ങളിലൊരാളാണ്. ചാപ്പാകുരിശ്, 22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നെക്ലേസ് എന്നീ സിനിമകളിലെ അഭിനയം ഫഹദിന് പ്രേക്ഷകരുടെ കയ്യടി നേടിക്കൊടുത്തു.

ഫഹദ് കരുതലോടെ മുന്നോട്ടു പോകണമെന്നാണ് ഫാസിലിന് പറയാനുള്ളത്. തിരക്കഥ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. മലയാളത്തില്‍ നല്ല തിരക്കഥാകൃത്തുക്കള്‍ അധികമില്ല. പലരും കോപ്പിയടിക്കാരാണ്. ചിലര്‍ പഴയ സിനിമകള്‍ റീമേക്ക് ചെയ്യുന്നു. അതു കൊണ്ട് തന്നെ നല്ല കഥ തിരഞ്ഞെടുത്ത് അഭിനയിക്കണമെന്നാണ് ഫഹദിന് വാപ്പ നല്‍കുന്ന ഉപദേശം.

English summary
Fahad played the conniving, philandering urbanite in his last two outings.,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam