»   » പാവപ്പെട്ടവന്റെ വള്ളം കളിയാണ്, മുക്കരുത്; വിലക്കിനെ കളിയാക്കി ലീലയുടെ രണ്ടാം ടീസറും

പാവപ്പെട്ടവന്റെ വള്ളം കളിയാണ്, മുക്കരുത്; വിലക്കിനെ കളിയാക്കി ലീലയുടെ രണ്ടാം ടീസറും

Written By:
Subscribe to Filmibeat Malayalam

ഉണ്ണി ആറിന്റെ ലീല എന്ന കഥയെ ആസ്പദമാക്കി അതേ പേരില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസറും എത്തി. കുട്ടിയപ്പന്‍ എന്ന കഥാപാത്രമായി ബിജു മേനോന്‍ എത്തുന്ന ചിത്രത്തിന്റെ 33 സെക്കന്റ് ദൈര്‍ഘ്യമുള്ള രണ്ടാമത്തെ ടീസറും വളരെ രസകരമായിട്ടാണ് ഒരുക്കിയത്.

അണ്ണന്മാര് കനിഞ്ഞാ വൈകാതെ വരും; വിലക്കിനെ ട്രോളി ലീലയുടെ ടീസര്‍ കാണൂ

നിര്‍മാതാക്കളുടെ സമരത്തെ വകവയ്ക്കാതെ ചിത്രീകരണം ആരംഭിച്ചതിന്റെ പേരില്‍ വിലക്ക് നേരിടുന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ വിലക്കിന കളിയാക്കിയാണ് എത്തിയത്. ഇപ്പോള്‍ റിലീസ് ചെയ്തിരിയ്ക്കുന്ന രണ്ടാമത്തെ ടീസറിലും ഒന്ന് കൊള്ളിച്ചുവച്ചിട്ടുണ്ട്. തുടര്‍ന്ന് വായിക്കൂ...

പാവപ്പെട്ടവന്റെ വള്ളം കളിയാണ്, മുക്കരുത്; വിലക്കിനെ കളിയാക്കി ലീലയുടെ രണ്ടാം ടീസറും

സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരുടെ ദിവസവേതനം ഫെഫ്ക വര്‍ദ്ധിപ്പിച്ചതിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ച സിനിമാ പണിമുടക്ക് വകവയ്ക്കാത്തെ ലീലയുടെ ചിത്രീകരണം നടത്തിയതിനെ തുടര്‍ന്ന് ചിത്രം നിര്‍മാതാക്കളുടെ സംഘടന ബാന്‍ ചെയ്യുകയായിരുന്നു. വര്‍ദ്ധിച്ച വേതനം നല്‍കികൊണ്ടാണ് നിര്‍മാതാവ് കൂടെയായ രഞ്ജിത്ത് തന്റെ ചിത്രം ചിത്രീകരിച്ചത്.

പാവപ്പെട്ടവന്റെ വള്ളം കളിയാണ്, മുക്കരുത്; വിലക്കിനെ കളിയാക്കി ലീലയുടെ രണ്ടാം ടീസറും

ഈ സാഹചര്യത്തില്‍ രഞ്ജിത്ത് ലീലയുടെ ആദ്യത്തെ ടീസര്‍ റിലീസ് ചെയ്തത്. വില്ലക്കിനെ ട്രോളി 'അണ്ണന്മാര് കനിഞ്ഞാല്‍ വൈകാതെ വരും' എന്ന് പറഞ്ഞുകൊണ്ടായിരുന്നു ടീസര്‍.

പാവപ്പെട്ടവന്റെ വള്ളം കളിയാണ്, മുക്കരുത്; വിലക്കിനെ കളിയാക്കി ലീലയുടെ രണ്ടാം ടീസറും

കുട്ടിയപ്പന്‍ എന്ന കേന്ദ്ര കഥാപാത്രമായി ബിജു മേനോനാണ് എത്തുന്നത്. ടൈറ്റില്‍ റോളില്‍ പാര്‍വ്വതി നമ്പ്യാര്‍ വേഷമിടുന്നു. വിജയരാഘവന്‍, ദേവി അജിത്ത്, ജഗദീഷ്, ഇന്ദ്രന്‍സ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. ഉണ്ണി ആറാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിയ്ക്കുന്നത്. മറ്റൊരാളുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ആദ്യത്തെ ചിത്രമാണ് ലീല എന്ന പ്രത്യേകതയുമുണ്ട്.

പാവപ്പെട്ടവന്റെ വള്ളം കളിയാണ്, മുക്കരുത്; വിലക്കിനെ കളിയാക്കി ലീലയുടെ രണ്ടാം ടീസറും

ചിത്രം ഏപ്രില്‍ പകുതിയോടെ റിലീസ് ചെയ്യാനാണ് തീരുമാനം. സിനിമ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കളുടെ സംഘടന സഹകരിച്ചില്ലെങ്കില്‍ ചിത്രത്തിന്റെ സിഡി ഇറക്കി വില്‍ക്കുമെന്നാണ് രഞ്ജിത്ത് പറഞ്ഞിരിയ്ക്കുന്നത്.

പാവപ്പെട്ടവന്റെ വള്ളം കളിയാണ്, മുക്കരുത്; വിലക്കിനെ കളിയാക്കി ലീലയുടെ രണ്ടാം ടീസറും

ഇപ്പോള്‍ രണ്ടാമത്തെ ടീസര്‍ കാണൂ. പാവപ്പെട്ടവന്റെ വള്ളം കളിയാണ്, മുക്കരുത് എന്ന് പറഞ്ഞുകൊണ്ടാണ് രണ്ടാമത്തെ ടീസര്‍

പാവപ്പെട്ടവന്റെ വള്ളം കളിയാണ്, മുക്കരുത്; വിലക്കിനെ കളിയാക്കി ലീലയുടെ രണ്ടാം ടീസറും

ഇതായിരുന്നു ആദ്യത്തെ ടീസര്‍

English summary
The second teaser of Ranjith's Leela, starring Biju Menon in the lead, has been released online

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam