പത്തേമാരി ചിത്രീകരണം പൂര്‍ത്തിയായി
മമ്മൂട്ടി നായകനാകുന്ന സലിം അഹമ്മദിന്റെ പത്തേമാരിയുടെ ചിത്രീകരണം പൂര്‍ത്തിയായി. സലിം അഹമ്മദിന്റെ മൂന്നാം സിനിമയാണിത്. മലയാളികളുടെ ആദ്യ ഗള്‍ഫ് കുടിയേറ്റക്കഥയുമായാണ് സലിം അഹമ്മദ് വീണ്ടും മമ്മൂട്ടിയുമായി ഒത്തുചേരുന്നത്. മമ്മൂട്ടിയെ വച്ച് സലിം അഹമ്മദ് സംവിധാനം ചെയ്ത കുഞ്ഞനന്തന്റെ കട വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
ശ്രീനിവാസനും മമ്മൂട്ടിയും വീണ്ടും പ്രധാന വേഷം ചെയ്യുന്ന ചിത്രമാണ് പത്തേമാരി. കൊച്ചിയിലും ദുബൈയിലും മുംബൈയിലുമായിരുന്നു ചിത്രീകരണം നടത്തിയിരുന്നത്. ദുബൈയില്‍ മൂന്നാം ഷെഡ്യൂള്‍ ആയിരുന്നു ഇപ്പോള്‍ നടന്നുകൊണ്ടിരുന്നത്. അതും പൂര്‍ത്തിയായി. ഇനി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് നടക്കാനുള്ളത്. ജുവല്‍ മേരിയാണ് മമ്മൂട്ടിയുടെ നായിക. സലിം അഹമ്മദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

തൃശൂരിലെ ചാവക്കാട്ടു നിന്ന് മുംബൈയിലെത്തി അവിടെ നിന്ന് പത്തേമാരിയിലെത്തിയവരുടെ കഥയാണ് സലിം അഹമ്മദ് പറയുന്നത്. മധു അമ്പാട്ട് ആണ് സലിം അഹമ്മദിന്റെ ഈ ചിത്രത്തിനും കാമറ ചലിപ്പിക്കുന്നത്. റസൂല്‍പൂക്കുട്ടിയാണ് ശബ്ദമിശ്രണം നടത്തുന്നത്. ആദാമിന്റെ മകന്‍ ആയിരുന്നു സലിം അഹമ്മദിന്റെ ആദ്യ ചിത്രം. ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രമായിരുന്നു ഇത്. മൂന്നാം ചിത്രവും ധാരാളം പുരസ്‌കാരത്തിനു സാധ്യതയുണ്ടെന്നാണ് എല്ലാവരും പറയുന്നത്.


Click it and Unblock the Notifications











