»   » ആക്ഷന്‍ ത്രില്ലര്‍, പൃഥ്വിരാജിന്റെ ബോളിവുഡ് ചിത്രം നാം ഷബ്‌ന!

ആക്ഷന്‍ ത്രില്ലര്‍, പൃഥ്വിരാജിന്റെ ബോളിവുഡ് ചിത്രം നാം ഷബ്‌ന!

Posted By: Sanviya
Subscribe to Filmibeat Malayalam

മൂന്ന് വര്‍ഷത്തിന് ശേഷം പൃഥ്വിരാജ് ബോളിവുഡില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ വന്നതാണ്. 2015ല്‍ പുറത്തിറങ്ങിയ നീരജ് പാണ്ഡേയുടെ ബേബി എന്ന ബോളിവുഡ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍. മുമ്പ് മീര എന്നാണ് ചിത്രത്തിന് പേര് നിശ്ചയിച്ചിരുന്നത്. എന്നാലിപ്പോള്‍ പേരില്‍ മാറ്റം വരുത്തി നാം ഷബ്‌ന എന്നാണ് നിശ്ചയിച്ചിരിക്കുന്നത്.

ഒരു ആക്ഷന്‍ ത്രില്ലര്‍ രൂപത്തിലാണ് ചിത്രം ഒരുക്കുന്നത്. അമിതാഭ് ബച്ചന്റെ പിങ്ക് എന്ന ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ച തപ്‌സി പന്നുവാണ് ചിത്രത്തിലെ നായിക. തപ്‌സി പന്നുവിനെ കേന്ദ്രകരിച്ചുള്ളതാണ് ചിത്രത്തിന്റെ കഥ. തുടര്‍ന്ന് വായിക്കൂ..

പൃഥ്വിരാജ് ബോളിവുഡിലേക്ക്

സച്ചിന്‍ കുണ്ടല്‍ക്കര്‍ സംവിധാനം ചെയ്ത അയ്യാ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് ബോളിവുഡിലെത്തുന്നത്. അനുരാഗ് കശ്യാപാണ് ചിത്രം നിര്‍മിച്ചത്. ഔരംഗസേബായിരുന്നു പൃഥ്വിരാജിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രം.

നാം ഷബ്‌നയിലേക്ക്

മൂന്ന് വര്‍ഷത്തിന് ശേഷം പൃഥ്വിരാജ് വീണ്ടും ബോളിവുഡില്‍ എത്തുകയാണ്. നാം ഷബ്‌ന എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ആക്ഷന്‍ ത്രില്ലറാണ് ചിത്രം.

തപ്‌സി പന്നു

തപ്‌സി പന്നുവാണ് ചിത്രത്തിലെ നായിക. അമിതാഭ് ബച്ചന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പിങ്ക് എന്ന ചിത്രത്തിന് ശേഷം തപ്‌സി നായികയായി എത്തുന്ന ചിത്രം.

അക്ഷയ് കുമാര്‍

അക്ഷയ് കുമാര്‍ ചിത്രത്തില്‍ അതിഥി താരമായി എത്തുന്നുണ്ട്. ശിവം നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ടിയാന് ശേഷം പൃഥ്വിരാജ്

ടിയാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷമാണ് പൃഥ്വിരാജ് നാം ഷബ്‌നയില്‍ ജോയിന്‍ ചെയ്തത്.

പൃഥ്വിരാജിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ...

English summary
The shooting of ‘Naam Shabana’ begins.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam