പ്രേമം കഴിഞ്ഞെന്ന് അല്‍ഫോണ്‍സ് പുത്രന്‍
'നേരം' എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയും അല്‍ഫോണ്‍സ് പുത്രനും ഒന്നിക്കുന്ന 'പ്രേമം' എന്ന ചിത്രത്തില്‍ ഷൂട്ടിങ് കഴിഞ്ഞു. ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും. ഫേസ്ബുക്ക് സ്റ്റാറ്റസ് വഴി അല്‍ഫോണ്‍സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഒത്തിരി സസ്പന്‍സോടുകൂടിയാണ് അല്‍ഫോണ്‍സും നിവിനും പ്രേമിക്കുന്നത്. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നിരിക്കിലും സിനിമാ പ്രേമികള്‍ ചൂഴ്ന്ന് നടത്തിയ അന്വേഷണത്തില്‍ ചിത്രത്തില്‍ നിവിനിന് മൂന്ന് നായികമാര്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. മൂന്ന് കാലഘട്ടത്തിന്റെ കഥയാണത്രെ ചിത്രം.

നേരത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് പ്രേമത്തിന് പിന്നിലെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞിട്ടുണ്ട്. ചിത്രത്തിന് വേണ്ടി അല്‍ഫോണ്‍സ് ഒരു പ്രത്യേകതരം നൃത്തരംഗം ഒരുക്കുന്നുണ്ടത്രെ. ഈ നൃത്തരംഗം പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കുമെന്നാണ് അണിയറയിലെ സംസാരം.
സംവിധായകന്‍ അന്‍വര്‍ റഷീദിന്റെ എന്റര്‍ടൈമെന്റ് ബാനറിന്റെ കീഴില്‍ അദ്ദേഹം തന്നെയാണ് പ്രേമം നിര്‍മിക്കുന്നത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത 'ബാംഗ്ലൂര്‍ ഡെയ്‌സി'ലൂടെയാണ് അന്‍വര്‍ റഷീദ് നിര്‍മാണ രംഗത്തെത്തിയത്.


Click it and Unblock the Notifications











